ഏവർക്കുമെപ്പോഴും സഹായ മരുളുന്ന
പുഴയാണ് ഞാനെന്നറിഞ്ഞീടേണം
എങ്കിലും എപ്പോഴും നിങ്ങളെന്നെ
വേദനിപ്പിച്ചീടുന്നുവെന്നോർത്തീടേണം
വലിച്ചെറിഞ്ഞീടുന്നു മാലിന്യങ്ങൾ
മലിനജലമെല്ലാം ഒഴുക്കീടുന്നു
മണലെല്ലാം വാരിയെടുക്കുന്നു നിങ്ങൾ
എന്നുടെ ശേഷി കുറച്ചീടുന്നു
വേണ്ടാത്തതെല്ലാം ഒഴുക്കുന്ന നിങ്ങൾക്ക്
ശുദ്ധജലം നൽകാൻ ആവില്ലെനിക്ക്
ഇന്നെന്റെ രോദനം കേൾക്കുവാനാളില്ല
എല്ലാരും സ്വാർത്ഥരായ് മാറിയല്ലോ.