സെന്റ് മേരീസ് എൽ പി എസ് തീക്കോയി/അക്ഷരവൃക്ഷം/പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം

നാം അധിവസിക്കുന്ന ഈ ഭൂമി നമ്മുടെ അമ്മയാണ്. ഈ അമ്മയ്ക്ക് ചരമഗീതങ്ങൾ എഴുതുവാനുള്ള വിഴികൾ ഒരുക്കുന്നതായിരിക്കരുത് നമ്മുടെ പ്രവൃത്തികൾ. ഇവിടെ ജന്മം കൊള്ളുന്ന ഓരോ മനുഷ്യനും അവശ്യമായതൊക്കെ ഈ അമ്മ ഇവിടെ ഒരുക്കി വെച്ചിരിക്കുന്നു. ഈ ഭൂമുഖത്തുള്ള കോടാനുകോടി മനുഷ്യരിൽ ഭൂമിയെ ദ്രോഹിക്കുന്നത് കുറച്ചു മനുഷ്യർ മാത്രമാണ്. മനുഷ്യൻ അവന്റെ വർദ്ധിതമായ ആവശ്യങ്ങൾക്കു വേണ്ടി അനുനിമിഷം ഭൂമിദേവിയെ ചൂഷണം ചെയ്തു കൊണ്ടിരിക്കുന്നു. ഈ ചൂഷണത്തിന്റെ അനന്തരഫലമാണ് പരിസ്ഥിതിനാശം.

ചവിട്ടി നിൽക്കാൻ മണ്ണും ഈ ജല സമ്പത്തും ഈശ്വരന്റെ വര ദാനങ്ങളാണ്. ഇവയെ ദുരുപയോഗം ചെയ്യുന്നതു വഴി നമ്മൾ സ്വന്തം വാളാൽ സ്വയം വെട്ടി നശിപ്പിക്കുകയാണ്. അതുകൊണ്ട് ഭൂമി നമുക്ക് കനിഞ്ഞു നൽകുന്ന വരദാനങ്ങൾ സ്വീകരിക്കുവാൻ നമ്മൾ സ്വയം അയോഗ്യരായിത്തീർന്നു കൊണ്ടിരിക്കുന്നു. പരിസ്ഥിതി സംരക്ഷണം നമ്മുടെ തന്നെ നിലനിൽപ്പിന്റെ ആനന്ദ ഗാനമാണ്. പരിസ്ഥിതിയുടെ താളം തെറ്റിച്ചാൽ അത് നമ്മുടെ നിലനില്പിന്റെ താളം തെറ്റലാകും. അതുണ്ടാകാതിരിക്കട്ടെ .

ജോയൽ ജോസ് ജേക്കബ്
4 B സെന്റ് മേരീസ് എൽ.പി.സ്കൂൾ തീക്കോയി
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - ലേഖനം