സെന്റ് മേരീസ് എൽ പി എസ് തീക്കോയി/അക്ഷരവൃക്ഷം/പരിസ്ഥിതി വിപത്തിലേക്ക്
പരിസ്ഥിതി വിപത്തിലേക്ക്
തികച്ചും സ്വാർത്ഥ മോഹത്തോടെയാണ് പരിസ്ഥിതിയെ ഉപയോഗിക്കുന്നത്. അത് ഒരു വൻ വിപത്തിലേക്കാണ് മനുഷ്യനെ കൊണ്ടെത്തിക്കുന്നത്. ഈ പ്രകൃതിയിലുള്ളതെല്ലാം അത്യാർത്തിക്കുള്ളതല്ല ആവശ്യത്തിനുള്ളതാണ്. വികസനത്തിന്റെ പേരിൽ നടത്തുന്ന പലവിധ പ്രവർത്തനങ്ങൾ സമൂലമായ ഒരു നാശത്തിനു കാരണമാകും. കുന്നുകൾ ഇല്ലാതാക്കുന്നതും ജല സ്രോതസുകളായ തോടുകളും കുളങ്ങളും മറ്റും ഇല്ലാതാകുന്നതും മണലൂറ്റലുകളും നദികളുടെ ആഴം വർദ്ധിക്കലുമെല്ലാം സൃഷ്ടിക്കുന്ന പരിസ്ഥിതി പ്രശ്നങ്ങൾ വളരെ ഗുരുതരമാണെന്ന് നാം മനസിലാക്കണം. കുന്നുകൾ ഏതൊരു നാടിന്റേയും അനുഗ്രഹമാണ്. വിവിധ തരത്തിലുള്ള സസ്യ ലതാദികളും ചെറുപക്ഷികളും മൃഗങ്ങളുമെല്ലാം കുന്നുകളെ ചുറ്റി പറ്റി ജീവിക്കുന്നവയാണ്. നിരന്ന പ്രദേശങ്ങൾ ഉണ്ടാക്കുന്നതിനും മണ്ണെടു ക്കുന്നതിനും വേണ്ടിയാണ് കുന്നുകൾ ഇടിച്ചു നിരത്തുന്നത്. ഇത് കാലാവസ്ഥാ വ്യതിയാനത്തിനു പോലും കാരണമാകും. അതുപോലെ ജലമലിനീകരണവും വൃക്ഷങ്ങളെ വെട്ടിനശിപ്പിക്കലും പ്രകൃതിയെ പ്രതികൂലമായി ബാധിക്കുന്നു.
സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഈരാറ്റുപേട്ട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഈരാറ്റുപേട്ട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോട്ടയം ജില്ലയിൽ 02/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം