സെന്റ് മേരീസ് എൽ പി എസ് തീക്കോയി/അക്ഷരവൃക്ഷം/പരിസ്ഥിതി ഇന്ന്

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി ഇന്ന്

നമ്മുടെ പ്രകൃതിയും പരിസ്ഥിതിയും ചെറിയ ഒരു ആശ്വാസത്തിൽ ഇന്ന് ശാന്തമായി നിലകൊള്ളുന്നു. കാരണം മനുഷ്യൻ പ്രകൃതിയോട് കാട്ടിയ ക്രൂരതയ്ക്ക് പ്രകൃതി തന്നെ മഹാമാരിയിലൂടെയും മഹാപ്രളയത്തിലൂടെയും അവന് മുപടി നൽകി കഴിഞ്ഞു. പരിസ്ഥിതിയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ഇനിയെങ്കിലും മനസ്സിലാക്കിയേമതിയാവു.

ക്ഷമയുടെ മൂർത്തിഭാവമായ ഭൂമിയെ പലതരത്തിൽ നാം മലിനപ്പെടുത്തിക്കൊണ്ടിരിക്കുന്നു.വായു ,പരിസ്ഥിതി, ജലം എല്ലാം നമ്മൾ മലിനമാക്കിയിരിക്കുന്നു. നമ്മൾ അശ്രദ്ധമായി വലിച്ചെറിഞ്ഞ പ്ലാസ്റ്റിക്കുകൾ ,വയലുകൾ നികത്തിയുള്ള കോൺക്രീറ്റ് കെട്ടിടങ്ങൾ , വാഹനങ്ങൾ ഫാക്ടറികൾ ഇവ പുറത്തുവിടുന്ന മാലിന്യങ്ങൾ, മരങ്ങൾ വെട്ടി നശിപ്പിക്കൽ ഇവയൊക്കെപ്രകൃതിയുടെ സന്തുലിതാവസ്ഥയെ പ്രതികൂലമായിബാധിക്കുന്നു. ഫാക്ടറികളിലെയും ഹോട്ടലുകളിലെയും മാലിന്യങ്ങൾപുഴകളിലേക്ക് ഒഴുക്കിജലത്തെ മലിനമാക്കുന്നു.

ഈ അടുത്ത നാളിൽ ആരംഭിച്ച പ്ലാസ്റ്റിക്ക് നിരോധനം - പരിസ്ഥിതി മലിനീകരണം തടയുന്നതിനുള്ള ആദ്യപടിയാണ്. അതുപോലെ കൃഷിയിടങ്ങൾ നികത്തി കെട്ടിടങ്ങൾ പണിയുന്നതു നിരോധിച്ചതും മരങ്ങൾ വച്ചു പിടിപ്പിക്കുന്നതുമെ ല്ലാം പ്രകൃതിക്ക് തെല്ല് ആശ്വാസം പകർന്നിട്ടുണ്ട് .

എന്നാൽ, ഇന്ന് പ്രകൃതി തന്നെ തന്റെ സംരക്ഷണത്തിനായി മലീനകരണത്തിൽ നിന്ന് തെല്ല് അകന്ന് നിൽക്കാൻ പ്രളയത്തിലൂടെയും മഹാമാരിയിലൂടെയും പരിശ്രമിക്കുന്നു. കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ എങ്ങും Lock down പ്രഖ്യാപിച്ചതിനാൽ മനഷ്യർ വീടുകളിലേയ്ക്ക് മടങ്ങി . പുകപടലങ്ങൾ കുറഞ്ഞതിനാൽ വായു മലിനീകരണം കുറഞ്ഞു. പ്ലാസ്റ്റിക്കും ചപ്പുചവറുകളും വലിച്ചെറിയാത്തതിനാൽ പുഴകൾ സ്വച്ഛന്ദമായി ഒഴുകാൻ തുടങ്ങി .ഇനിയെങ്കിലും ദൈവത്തിന്റെ മനോഹര സൃഷ്ടിയായ പ്രകൃതിയെ ഇനിയെങ്കിലും നശിപ്പിക്കാതെ കാത്തുസൂക്ഷിക്കുവാനും വരും തലമുറയ്ക്ക് കൈമാറുവാനും നമുക്ക് കടമയുണ്ട് എന്ന കാര്യം മനുഷ്യൻ വിസ്മരിക്കരുത്.

ഡോമിനിക് സനോജ്
2 A സെന്റ് മേരീസ് എൽ.പി.സ്കൂൾ തീക്കോയി
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം