സെന്റ് മേരീസ് എൽ പി എസ് തീക്കോയി/അക്ഷരവൃക്ഷം/പടുത്തുയർത്താം പ്രകൃതിയെ

Schoolwiki സംരംഭത്തിൽ നിന്ന്
പടുത്തുയർത്താം പ്രകൃതിയെ


നാം വസിക്കുന്ന ഭൂമി നമ്മുടെ അമ്മയാണ്. ഇവിടെ ജനിക്കുന്ന ഓരോ മനുഷ്യനും ആവശ്യമായതൊക്കെ ഈ അമ്മ ഇവിടെ ഒരുക്കി വെച്ചിരിക്കുന്നു. എന്നാൽ മനുഷ്യന്റെ ആർത്തിമൂലം അവൻ പ്രകൃതിയെ അമിതമായി ചൂക്ഷണം ചെയ്തുകൊണ്ടിരിക്കുകയാണ്. ഇതിന്റെ അനന്തരഫലമാണ് പരിസ്ഥിതി നാശം. ഈ മണ്ണും, ഈ ജല സമ്പത്തും, ഈ വന സമ്പത്തും ഈശ്വരന്റെ വരദാനങ്ങളാണ്. ഇവയെ ദുരുപയോഗം ചെയ്യുകവഴി നമ്മൾ സ്വന്തം വാളാൽ സ്വയം വെട്ടി നശിപ്പിക്കുകയാണ്. കൂട്ടുകാരെ, പരിസ്ഥിതിയെ സംരക്ഷിക്കാൻ കുട്ടികളായ നമുക്ക് ഒരുപാട് നല്ല കാര്യങ്ങൾ ചെയ്യാൻ സാധിക്കും. പ്രകൃതിക്ക് ഏറ്റവും ദോക്ഷകരമായ പ്ലാസ്റ്റിക് നമുക്ക് ഉപേക്ഷിക്കാം. ആഗോള താപനത്തെ ചെറുക്കാൻ നമുക്ക് ധാരാളം മരങ്ങൾ വെച്ചു പിടിപ്പിക്കാം. കുന്നുകളും, വയലുകളും, പുഴകളുമൊക്കെ നമുക്ക് സംരക്ഷിക്കാം. നാം പ്രകൃതിയിലേക്ക് തിരിയുമ്പോൾ പ്രകൃതി ദുരന്തങ്ങളും പകർച്ച വ്യാധികളുമെല്ലാം നമ്മിൽ നിന്ന് അകന്നു മാറും. ഈയിടെ ലോകം മുഴുവൻ പടർന്നു പിടിച്ച കൊറോണ എന്ന മാരക രോഗത്തെയും സാമൂഹിക അകലം പാലിച്ചും സമ്പർക്കം ഒഴിവാക്കിയും നമുക്ക് ചെറുക്കാം. ഈ കൊറോണ കാലത്ത് നമുക്ക് കൂടുതലായും പ്രകൃതിയിലേക്ക് തിരിയാം. കൃഷിയിലേക്ക് മടങ്ങാം. അങ്ങനെ ആരോഗ്യത്തോടെ സുരക്ഷിതമായിരിക്കാം. പ്രകൃതിയെ സംരക്ഷിക്കുന്നവരായി നമുക്ക് ഓരോരുത്തർക്കും മാറാം. അങ്ങനെ വരും തലമുറക്കായി നല്ല ഒരു ലോകം പടുത്തുയർത്താം.

നിയ ബിജു
4 ബി സെന്റ് മേരീസ് എൽ.പി.സ്കൂൾ തീക്കോയി
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം