സെന്റ് മേരീസ് എൽ പി എസ് തീക്കോയി/അക്ഷരവൃക്ഷം/പക്ഷികൾ പറയുന്നു

Schoolwiki സംരംഭത്തിൽ നിന്ന്
പക്ഷികൾ പറയുന്നു



നീലപ്പൊന്മാൻ പറയുന്നു
ലോക് ഡൗൺ കാലം വീട്ടിലിരിക്കണം .
കുരുവിക്കുഞ്ഞ് പറയുന്നു
തമാശയായിതിനെ കാണരുത്.
കുഞ്ഞരിപ്രാവ് പറയുന്നു
നിയമങ്ങളെപ്പോഴും പാലിക്കണം.
കറുമ്പി ക്കാക്ക പറയുന്നു
കൂട്ടം കൂടി നിൽക്കരുത്.
വെള്ളിമൂങ്ങ പറയുന്നു
ചുറ്റിക്കറങ്ങിനടക്കരുത്.
പച്ചത്തത്ത പറയുന്നു
കൈകൾ ഇടയ്ക്കിടെ കഴുകേണം .
കുഞ്ഞാറ്റക്കിളി പറയുന്നു
ശുചിത്വ മെപ്പോഴുംവേണോന്ന്.
മാടത്തക്കിളി പറയുന്നു
സാമൂഹിക അകലം പാലിക്കേണം.
മൈനക്കൂട്ടം പറയുന്നു
പൊതു സ്ഥലങ്ങളിൽ തുപ്പരുത്.
കാടപ്പക്ഷി പറയുന്നു
കൊറോണ 19പകരൂമെന്ന്.
മരംകൊത്തി പറയുന്നു
പേടിയതൊട്ടും വേണ്ടാന്ന് .
വേഴാമ്പൽ പോലും പറയുന്നു
ജാഗ്രതയോടെ നിൽക്കേണം.
 

തോമസ് ജോർജ്
3 B സെന്റ് മേരീസ് എൽ.പി.സ്കൂൾ തീക്കോയി
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത