സെന്റ് മേരീസ് എൽ പി എസ് തീക്കോയി/അക്ഷരവൃക്ഷം/നോവൽ കൊറോണ വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
നോവൽ കൊറോണ വൈറസ്


മനുഷ്യരാശിയെ ആകമാനം പിടിച്ചുലയക്കുന്ന മഹാമാരിയാണ് കൊറോണ. പണം ഉണ്ടായാൽ എന്തും നേടാം എന്ന് അഹങ്കരിച്ചു നടന്ന മനുഷ്യനെ വീടുകളിൽ തടവിലാക്കിയ മഹാമാരിയെ എങ്ങനെ തുരത്താം എന്ന കഠിന പ്രയത്നത്തിലാണ് ലോകരാജ്യങ്ങൾ. സാധാരണ ജലദോഷപ്പനി മുതൽ നിമോണിയ വരെ യുണ്ടാക്കുന്ന ഒരുതരം വൈറസുകളാണ് കൊറോണ. ശരീരസ്രവങ്ങളിൽ നിന്നാ ണ് രോഗം പടരുന്നത്. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും വായിൽ നിന്ന് തെറിക്കുന്ന സ്രവങ്ങളിലെ തുള്ളികളിൽ വൈറസുകൾ ഉണ്ടായിരിക്കും. വായും മൂക്കും മൂടാതെ തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും ഇവ വായുവിലേക്ക് പടരുകയും അടുത്തുള്ളവരിലേക്ക് വൈറസ് എത്തുകയും ചെയ്യുന്നു. വൈറസ് സാന്നിധ്യമുള്ള ആളുകളെ സ്പർശിക്കുകയും ഹസ്തദാനം ചെയ്യുകയും ചെയ്യുമ്പോൾ വൈറസ് മറ്റൊരാളിലേക്ക് പടരുന്നു. വൈറസ് ബാധയുള്ള ആളുകൾ തൊട്ട സാധനങ്ങളിലും വൈറസ് ജീവനോടെ കാണും. ആ സാധനങ്ങൾ തൊട്ടിട്ട് ആ കൈ കൊണ്ട് ആ കണ്ണും മൂക്കും തൊട്ടാൽ വൈറസ് ശരീരത്തിൽ കടക്കുന്നു. കൊറോണ വൈറസ് ശരീരത്തിൽ പ്രവേശിച്ചാൽ 14 ദിവസത്തിനുള്ളിൽ രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങുന്നു. പനി, ചുമ, ജലദോഷം, തൊണ്ടവേദന, ക്ഷീണം തുടങ്ങിയ സാധാരണ ജലദോഷപ്പനിയുടെ ലക്ഷണം മുതൽ നിമോണിയ വരെ ആകാവുന്ന രോഗമാണ് നോവൽ കൊറോണ. വളരെ പെട്ടെന്നാണ് ഒരാളിൽനിന്ന് മറ്റൊരാളിലേക്ക് രോഗം പടർന്നുപിടിക്കുന്നത്. മരുന്നുകളില്ലാത്ത ഈ മഹാമാരിയെ പിടിച്ചുകെട്ടാൻ ഏറ്റവും നല്ല മാർഗ്ഗം അസുഖം വരാതെ നോക്കുക എന്നുള്ളതാണ്. അതിനായി നമ്മൾ എന്തെല്ലാം കാര്യങ്ങൾ ചെയ്യണം എന്ന് നോക്കാം.

  • പരിസരശുചിത്വവും വ്യക്തിശുചിത്വവും പാലിക്കണം.
  • കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് 20 സെക്കൻഡ് വൃത്തിയായി കഴുകണം.
  • തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും മൂക്കും വായും തൂവാല ഉപയോഗിച്ച് മൂടണം.
  • കഴുകാത്ത കൈകൾകൊണ്ട് കണ്ണ്, മൂക്ക്, വായ തൊടരുത്.
  • പനി, ജലദോഷം ഇവയുള്ളവരിൽനിന്ന് അകലം പാലിക്കണം.
  • അനാവശ്യ ആശുപത്രി സന്ദർശനം ഒഴിവാക്കണം.
  • രോഗബാധിത പ്രദേശങ്ങളിലേക്ക് യാത്ര ഒഴിവാക്കണം.
  • മാംസവും മുട്ടയും നന്നായി പാകം ചെയ്തേ കഴിക്കാവൂ.
  • പനി, ചുമ തുടങ്ങിയ രോഗലക്ഷണങ്ങൾ കണ്ടാൽ സ്വയം ചികിത്സിക്കാതെ വൈദ്യസഹായം തേടണം.
  • മറ്റൊരു വ്യക്തിയുമായി ഒരു മീറ്റർ അകലം പാലിക്കണം.
  • രോഗിയെ ശുശ്രൂഷിക്കുന്നവർ മാസ്ക്, ഗ്ലൗസ് ഇവ ഉപയോഗിക്കണം.

ഗോകുൽ സുരേഷ്
4 B സെന്റ് മേരീസ് എൽ.പി.സ്കൂൾ തീക്കോയി
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - ലേഖനം