സെന്റ് മേരീസ് എൽ പി എസ് തീക്കോയി/അക്ഷരവൃക്ഷം/ധീരതയോടെ നേരിടാം

Schoolwiki സംരംഭത്തിൽ നിന്ന്
ധീരതയോടെ നേരിടാം

മനുഷ്യനുൾപ്പെടെയുള്ള സർവ്വ ജീവജാലകങ്ങൾക്കും തനതായ ദൗത്യങ്ങളുണ്ട് .പ്രകൃതിയോടും പ്രകൃതി വിഭവങ്ങളോടും മനുഷ്യന്റെ സമീപനത്തിനനുസരിച്ച് പ്രശ്നങ്ങളുണ്ടാകും. ഇപ്പോൾ ലോകത്തെ ഭീതിയിലേയക്ക് തള്ളി വീട്ടിരിക്കുന്ന കോവിഡ് 19 ലക്ഷകണക്കിനു ജീവനെടുത്തു . ശാസ്ത്ര ലോകത്തിന്റെ പരിധിയിൽ നിന്ന് മരുന്നുകൾ കണ്ടെത്താൻ പരീക്ഷണശാലകൾ സജീവമാണ്. മനസ്സിന്റെയും ശരീരത്തിന്റെയും ശുദ്ധിക്ക് പരമപ്രാധാന്യമുണ്ട്. ആരോഗ്യ പരിപാലനത്തിനും വ്യക്തിശുചിത്വവും ഒരു പോലെ പ്രധാനപ്പെട്ടതാണ് . കോവിഡ് 19 ന്റെ പ്രഭവ കേന്ദ്രം ചൈനയിലെ വുഹാനിലെ, ശുചിത്വ രഹിതമായ മത്സ്യ മാർക്കറ്റാണെന്ന് പ്രചരിക്കുന്നു. കേരളീയസമൂഹം വ്യക്‌തിശുചിത്വത്തിൽ മുൻ പിലാണെങ്കിലും പൊതു ശുചിത്വത്തിൽ പിന്നിലാണ്. വീടു പോലെ പൊതു സ്ഥലങ്ങളും വൃത്തിയുള്ളതായിരിക്കണം.കേരളീയരായ നാം ഇത് പഠിക്കേണ്ടിയിരിക്കുന്നു. എല്ലാവരും ശുചിത്വ പാലകരാകണം. ഒരാൾക്കും ഇതിൽ നിന്നും ഇളവ് നൽകാൻ പാടില്ല. ഇന്ന് ലോകത്തിന്റെ മുന്നിൽ നാം മാതൃക തന്നെയാണ്. പ്രളയത്തേയും നിപ്പയേയും നാം ചെറുത്തുനിന്നു .കോവിഡിന്റെ ആദ്യഘട്ടത്തെ പ്രതിരോധിക്കാൻ കഴിഞ്ഞു.സാമൂഹ്യ അകലവും വ്യക്തിശുചിത്വവും പരിസര ശുചിത്വവും പാലിച്ചതു കൊണ്ടും ഗവൺമെന്റിന്റേയും ആരോഗ്യ മേഖലയിലുള്ളവരുടേയും നിർദേശങ്ങൾ അനുസരിച്ചു കൊണ്ടും ഇനിയുള്ള ദിവസങ്ങൾ കൂടുതൽ ജാഗ്രതയോടെ ഈ മഹാമാരിയെ ധീരതയോടെ നേരിടാം.

ആൽബെർട്ട് സജീവ്
4 C സെന്റ് മേരീസ് എൽ.പി.സ്കൂൾ തീക്കോയി
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം