സെന്റ് മേരീസ് എൽ പി എസ് തീക്കോയി/അക്ഷരവൃക്ഷം/കൊറോണ രാക്ഷസൻ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ രാക്ഷസൻ

ഹായ്.. നമസ്കാരം.
ഞാൻ ഇന്നു ഇവിടെ പറയുന്നതു ലോകത്തെ ഭീതിയിൽ ആഴ്ത്തിയിരിക്കുന്ന കൊറോണ എന്ന രാക്ഷസനെ പറ്റിയാണ്. ആളുകളെ കാർന്നു തിന്നുന്ന ഈ വൈറസ് ആളുകളിൽ നിന്നു ആളുകളിലേക്ക് പകരുന്നു. 2019 -ൽ ചൈനയിൽ ഉടലെടുത്ത ഈ മഹാരോഗം ഇന്നു ലോകരാജ്യങ്ങൾ എല്ലാത്തിനെയും തിന്നു കൊണ്ടിരിക്കുന്നു. ശ്വാസ കോശത്തെ ബാധിക്കുന്ന ഈ രോഗം മനുഷ്യനെ മരണത്തിലേക്ക് നയിക്കുന്നു. വൃത്തി ശുചിത്വമാണ് ഇതിനൊരു പരിഹാരം.കൈകൾ നന്നായി ഹാൻഡ് വാഷ് ഉപയോഗിച്ച് കഴുകാം. മാസ്കുകൾ ഉപയോഗിക്കുകയും, തുമ്മുമ്പോഴും മറ്റും തൂവാല കൊണ്ടു മുഖം പൊത്താം. പഴങ്ങളും പച്ചക്കറികളും, കൂടുതൽ വെളളവും കുടിച്ച് പ്രതിരോധശേഷി വ൪ധിപ്പിക്കാം. കൊറോണയെ നേരിടാൻ നമ്മുക്ക് ഒന്നായി പോരാടാം.... ലോകത്തിന് ദീപമാകാൻ ഒരുമയോടെ അണിചേരാം... നന്ദി.

കാർത്തിക സുനീഷ്
1 C സെന്റ് മേരീസ് എൽ.പി.സ്കൂൾ തീക്കോയി
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - ലേഖനം