സെന്റ് മേരീസ് എൽ പി എസ് തീക്കോയി/അക്ഷരവൃക്ഷം/ഓർമപ്പെടുത്തൽ

Schoolwiki സംരംഭത്തിൽ നിന്ന്
ഓർമപ്പെടുത്തൽ

നഗരത്തിലെ ഫ്ലാറ്റിൽ താമസമാക്കിയത് മുതൽ നാലാം ക്ലാസിൽ പഠിക്കുന്ന അശ്വന്ത് എന്ന അചുട്ടനും മീനാക്ഷി എന്ന മീനൂട്ടിക്കും പലതും നഷ്ടപ്പെടുകയായിരുന്നു. ഇടുക്കിയിലെ അവരുടെ തറവാട്ടിൽ നിന്നും അച്ഛന് ജോലി മാറ്റം കിട്ടിയതിനെ തുടർന്ന് ആണ് എറണാകുളത്ത് ഫ്ലാറ്റിൽ താമസമാക്കിയത്. തറവാട്ടിലായിരുന്ന കാലത്ത് അവരുടെ അച്ഛൻ മാത്രമേ ജോലിക്ക് പോകുന്നുണ്ടായിരുന്നുള്ളൂ. നഗരത്തിലെ ആഡംബര ജീവിതസാഹചര്യങ്ങളിൽ ഒരാളുടെ ജോലി കൊണ്ട് മാത്രം ജീവിക്കാൻ വയ്യ എന്ന് തോന്നിയപ്പോഴാണ് അവരുടെ അമ്മ അശ്വതിയും ജോലിക്കു ശ്രമിച്ചത്. അശ്വതിയും ഐടി പ്രൊഫഷണൽ ആയതുകൊണ്ട് നഗരത്തിലെ തന്നെ നല്ലൊരു കമ്പനിയിൽ അവൾക്കും ജോലി കിട്ടി. അച്ഛന്റെയും അമ്മയുടെയും ജോലിത്തിരക്ക് കൊണ്ട് പലപ്പോഴും അവർക്ക് പുറത്ത് പോകാനോ കളികളിൽ ഏർപ്പെടാനോ ഒന്നും സാധിച്ചിരുന്നില്ല. പരീക്ഷ കഴിഞ്ഞ് സ്കൂൾ അടയ്ക്കുമ്പോൾ ഇടുക്കിയിൽ തറവാട്ടിൽ പോയി അവധിക്കാലം ആഘോഷിക്കണമെന്ന് അവർ ആഗ്രഹിച്ചിരുന്നു. അങ്ങനെയിരിക്കുമ്പോഴാണ് കൊറോണ ഭീതിയെ തുടർന്ന് പെട്ടെന്ന് സ്കൂൾ അടച്ചതും വിലക്കുകൾ ഏർപ്പെടുത്തിയതും.

സർക്കാരിന്റെ നിർദ്ദേശം അനുസരിച്ച് വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ സാധിക്കാത്തതിനാൽ ഫ്ലാറ്റിലെ അവരുടെ മുറിയിൽ തന്നെ കഴിഞ്ഞു കൂടേണ്ടി വന്നു. അച്ഛനും അമ്മയ്ക്കും ഓഫീസിൽ പോകേണ്ടിയിരുന്നില്ല എങ്കിലും വീട്ടിലിരുന്ന് പലപ്പോഴും വർക്കുകൾ ചെയ്യേണ്ടിവന്നു. മുറിക്കുള്ളിൽ ഇരുന്ന് ബോറടിച്ചു തുടങ്ങിയപ്പോൾ അടുത്ത ഫ്ളാറ്റിലെ കുട്ടികളോടൊപ്പം അവരുടെ ഫ്ലാറ്റിൽ പോയി അവരോടൊപ്പം മീനുക്കുട്ടിയും അച്ചുകുട്ടനും പല കളികളിലും ഏർപ്പെട്ടു.

ആ ഫ്ലാറ്റിൽ അടുത്തിടെയാണ് അവരുടെ ഒരു ബന്ധു ഇറ്റലിയിൽനിന്നും നാട്ടിലെത്തിയത്. കുട്ടികൾ ഫ്ലാറ്റിൽ പോകുന്നത് അറിഞ്ഞു വിവേകിനെ കൂട്ടുകാർ പലരും അവനെ വിലക്കി. തങ്ങളുടെ ജോലി ഭാരം നിമിത്തം പലപ്പോഴും കുട്ടികളോടൊപ്പം സമയം ചെലവഴിക്കാൻ കിട്ടാറില്ല. അതുകൊണ്ട് കൂട്ടുകാരുമായി കളിക്കട്ടെ എന്നായിരുന്നു വിവേകിന്റെ മറുപടി. ഇതിനിടയിൽ അടുത്ത ഫ്ലാറ്റിൽ വന്നവരുടെ ബന്ധുവിനെ നിരീക്ഷണത്തിനായി ഐസൊലേഷൻ വാർഡിലേക്ക് മാറ്റുകയുണ്ടായി.

ദിവസങ്ങൾ കഴിഞ്ഞപ്പോൾ അച്ചുകുട്ടന് കലശലായ പനി ബാധിച്ചു. ആശുപത്രിയിലെത്തിയുള്ള പ്രാഥമിക പരിശോധനയിൽ അവനു കോവിഡ് 19 ആണോ എന്ന് ഡോക്ടർ സംശയം പ്രകടിപ്പിച്ചു. മീനൂട്ടിക്കും രോഗലക്ഷണങ്ങൾ ആരംഭിച്ചു. പെട്ടെന്ന് തന്നെ ആരോഗ്യപ്രവർത്തകർ അവരെ എല്ലാവരെയും ഐസൊലേഷൻ വാർഡിലേക്ക് മാറ്റി. ശക്തമായ ശ്വാസംമുട്ടൽ മൂലം വളരെയധികം അവർ ബുദ്ധിമുട്ടി...... സ്വന്തം കുഞ്ഞുങ്ങളെ ഒന്നു പരിചരിക്കാൻ കഴിയാതെ അശ്വതിയും വിവേകും മറ്റൊരിടത്ത്....... ആശങ്ക വേണ്ടെന്നും എല്ലാം ശരിയാകും എന്ന് പറഞ്ഞ് ആശ്വസിപ്പിക്കാൻ മാലാഖമാരെപ്പോലെ ഒരുകൂട്ടം ആതുര സേവകർ.... പരസ്പരം കാണാതെയും മിണ്ടാതെയും ദിവസങ്ങൾ അങ്ങനെ കടന്നു പോയി.... കൃത്യമായി സമയത്തെ ആരോഗ്യപരമായ ഇടപെടലുകൾ കൊണ്ട് ആ കുടുംബം തിരിച്ചു ജീവിതത്തിലേക്ക് മടങ്ങിയെത്തി.....

പരിഭ്രാന്തി നിറഞ്ഞ മരണത്തെ മുന്നിൽ കണ്ട ആ ദിവസങ്ങളെ കുറിച്ച് മറക്കാൻ ശ്രമിക്കുകയാണ് അവരിപ്പോൾ... രോഗപ്രതിരോധം എന്നത് മറ്റുള്ളവർ നൽകുന്ന നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കുക എന്നതും കൂടിയാണെന്ന് അവർ അങ്ങനെ തിരിച്ചറിഞ്ഞു. സ്വയം സുരക്ഷിതരാവാനും മറ്റുള്ളവരെ സുരക്ഷിതമാക്കാനും ഓരോരുത്തർക്കും കടമയുണ്ട്..

അമലു സോബി
3 ബി സെന്റ് മേരീസ് എൽ.പി.സ്കൂൾ തീക്കോയി
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ