സെന്റ് മേരീസ് എൽ പി എസ് തീക്കോയി/അക്ഷരവൃക്ഷം/അന്തിനക്ഷത്രം

Schoolwiki സംരംഭത്തിൽ നിന്ന്
അന്തിനക്ഷത്രം

ഇറ്റലിയെന്ന രാജ്യത്ത് കുറേ കുടുബങ്ങൾക്കിടയിൽ ഒരു കുടുബം.ആ കുടുബത്തിൽ നാല് പേരായിരുന്നു ഉണ്ടായിരുന്നത്. അച്ഛനും അമ്മയും രണ്ട് ആൺകുട്ടികളും ഉണ്ടായിരുന്നു. മൂത്തത് 6 ആം ക്ലാസിലും ഇളയത് 1 ആം ക്ലാസിലുമാണ് പഠിക്കുന്നത്. ഇറ്റലിയിലുള്ള ഒരു പ്രദേശത്തായിരുന്നു അവരുടെ വീട്.പണക്കാരായിരുങ്കിലും അവർക്ക് പണത്തിൽ അഹങ്കാരം ഇല്ലായിരുന്നു. അവരുടെ കുടുബം ഒരു സമ്പൂർണ്ണ കടുബമായിരുന്നു.അവർ അങ്ങനെ സന്തോഷത്തോടെ ജീവിച്ചിരുന്നു.അങ്ങനെയിരിക്കെയാണ് കോവിഡ് 19 എന്ന് പറയുന്ന ഒരു മാരകമായ രോഗം ഇറ്റലിയിൽ വന്നത്.ആ മാരകമായ രോഗം പിടിപ്പെട്ട് അവരുടെ അമ്മ മരിച്ചു. ഇളയവന് അറിവില്ലാത്ത പ്രായമായതുകൊണ്ട് ആ കുട്ടിക്ക് അറിയില്ലായിരുന്നു അവന്റെ അമ്മ കോവിഡ് എന്ന മാരകമായ രോഗം പിടിപ്പെട്ട് മരിച്ചു എന്നത്.ആ രാത്രി ഇളയകുട്ടി അവന്റെ അമ്മ എന്തിയേ എന്ന് ചോദിച്ചു. മൂത്ത കുട്ടി അപ്പോൾ ആകാശത്തുള്ള ഒരു നക്ഷത്രത്തെ ചൂണ്ടി കാണിച്ചു.ഇളയ കുട്ടി ആകാശത്തേക്ക് നോക്കി അമ്മേ എന്ന് ഉറക്കെ വിളിച്ചു. മൂത്തകുട്ടി കരഞ്ഞുകൊണ്ട് ഇളയ കുട്ടിയെ കെട്ടിപ്പിടിച്ചു.ഈ ദുരന്തം നമുക്കു വരാതിരിക്കാനും ലോകത്തിൽ നിന്ന് ഈ ദുരന്തം പോകാനും നമുക്ക് പ്രാർത്ഥിക്കാം. കൈകൾ കഴുകിയും മാസ്ക്ക് ധരിച്ചും വീട്ടിൽ സുരക്ഷിതരായി ഇരിക്കാം. കൈകൾ എപ്പോഴും സോപ്പ് ഉപയോഗിച്ച് കഴുകുക മാസ്ക്ക് ധരിക്കുക. ഇങ്ങനെ ഈ ദുരന്തത്തെ നേരിടാം.

ആൽബിൻ ആന്റണി
4 C സെന്റ് മേരീസ് എൽ.പി.സ്കൂൾ തീക്കോയി
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കഥ