സെന്റ് മേരീസ് എൽ പി എസ് തീക്കോയി/അക്ഷരവൃക്ഷം/അതിജീവനത്തിന്റ നാൾവഴികൾ

Schoolwiki സംരംഭത്തിൽ നിന്ന്
അതിജീവനത്തിന്റ നാൾവഴികൾ


ഉറവിടത്തെക്കുറിച്ച് അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടെങ്കിലും കൊറോണ വൈറസ് കൊലപാതക വൈറസ് ആണെന്ന കാര്യത്തിൽ ആർക്കും അഭിപ്രായ വ്യത്യാസങ്ങളില്ല . മനുഷ്യ കുലത്തെ ആകെ ഭൂമിയിൽ നിന്നും തുടച്ചുമാറ്റാൻ മാത്രം ശക്തിയുള്ള ഈ മാരക വ്യാധിയെ ഭൂമിയിൽ നിന്നു തന്നെ തുരത്തി ഓടിക്കേണ്ടത് മാനവകുലത്തിന്റെയാക ആവശ്യവും അഭിപ്രായവുമാണ്. ഒരു പരിധിവരെ നാം പരിസ്ഥിതിക്ക് ഏൽപ്പിച്ച ആഘാതങ്ങൾ തന്നെയാണ് ഈ രൂപത്തിൽ നമ്മെ ആക്രമിച്ചു കൊണ്ടിരിക്കുന്നത്. എന്നിരുന്നാലും ഈ കൊടും ഭീകരനെ തുരത്തി ഓടിക്കാൻ ഉള്ള വഴികൾ തേടേണ്ടതുണ്ട്. കോവിഡ് -19നെ പ്രതിരോധിക്കാൻ നാം ഏറെ ചെയ്യേണ്ടതുണ്ട്. ഗവൺമെന്റ് സമയാസമയങ്ങളിൽ നമുക്ക് നൽകുന്ന നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കുക എന്നത് പരമപ്രധാനമാണ്. നിർദ്ദേശങ്ങൾ പാലിക്കുകയും ഒപ്പം മറ്റുള്ളവർക്ക് പ്രചോദനം ആവുകയും ചെയ്യേണ്ടതുണ്ട്. യഥാസമയങ്ങളിൽ കൈകാലുകൾ വൃത്തിയാക്കുകയും, ലോക്ക് ഡൗൺ നിയമങ്ങൾ ആയി കൃത്യമായി പാലിക്കുക എന്നതും അതിപ്രധാനമാണ് .സാമൂഹിക അകലം പാലിക്കാതിരുന്ന എല്ലായിടങ്ങളിലും രോഗവ്യാപനം അതി വേഗത്തിലായിരുന്നുവെന്ന് ഓർമ്മിക്കേണ്ടത് ആണ്. അനിവാര്യമായ മാറ്റങ്ങൾക്ക് നാം തയ്യാറാകണം എന്ന് ഓർമ്മപ്പെടുത്തുന്നു.

ആൻമരിയ ബിനോയി
3 സി സെന്റ് മേരീസ് എൽ.പി.സ്കൂൾ തീക്കോയി
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം