സെന്റ് മേരീസ് എൽ പി എസ് തീക്കോയി/അക്ഷരവൃക്ഷം/അച്ചു കാക്ക കണ്ട പ്രകൃതി

Schoolwiki സംരംഭത്തിൽ നിന്ന്
അച്ചു കാക്ക കണ്ട പ്രകൃതി

അന്നും പതിവു പോലെ അപ്പു കാക്കയും അച്ചു കാക്കയും തീറ്റ തേടിയിറങ്ങി. കുറേ ദൂരം പറന്നു ആഹാരം ഒന്നും കൂട്ടിയില്ല. എന്നും തീറ്റ ലഭിക്കുന്ന സ്ഥലെത്തല്ലാം നോക്കി ഒന്നും കിട്ടിയില്ല . അപ്പോഴാണ് അവർ അതു ശ്രദ്ധിച്ചത് പതിവില്ലാത്ത നിശബ്ദത , വാഹനങ്ങൾ ഒന്നും ഓടുന്നില്ല, ഫാക്ടറികൾ പ്രവർത്തിക്കുന്നില്ല, മനുഷ്യരെ പോലും ഒരിടത്തും കാണുന്നില്ല, കടകൾ പോലും അഞ്ഞു കിടക്കുന്നു. എന്താണ് സംഭവിച്ചതെന്ന് അവർക്കു മനസ്സിലായില്ല. അവർ നോക്കുമ്പോൾ അങ്ങ് ദൂരെ മലനിരകളും പച്ച വിരിച്ചു നിൽക്കുന്ന മരങ്ങളും തെളിഞ്ഞു കാണാം. അവർ പറന്ന് തളർന്ന് ഒരു മരക്കൊമ്പിലിരുന്നു.

അപ്പോൾ അവരുടെ അടുത്തേയ്ക്ക് ടീക്കോ അണ്ണാൻ ചാടി വന്നു, തളർന്നിക്കുന്ന കാക്കകളോട് കാര്യം തിരക്കി, അവർ പറഞ്ഞു ഞങ്ങൾ ദിവസങ്ങളായി ആഹാരം കഴിച്ചിട്ട് സാധാരണ മനുഷ്യർ വലിച്ചെറിയുന്ന ഭക്ഷണപദാർത്ഥങ്ങളാണ് ഞങ്ങൾ കൊത്തി തിന്നാറ് ഇപ്പോൾ ഒന്നും ലഭിക്കുന്നില്ല. അപ്പോൾ അണ്ണാൻ പറഞ്ഞു നിങ്ങൾ അറിഞ്ഞില്ലേ, ലോകം മുഴുവൻ കോവിഡ് വൈറസ് ഭീതിയിലാണ് , ജനങ്ങൾ പുറത്തിറങ്ങുന്നില്ല , ഹോട്ടലുകൾ തുറക്കുന്നില്ല, ഫാക്ടറി ഒന്നും പ്രവർത്തിക്കുന്നില്ല. അപ്പോഴാണ് അവർക്ക് ആഹാരം കിട്ടാത്തതിന്റെ കാര്യം മനസ്സിലായത്. അവർ ചിന്തിച്ചു നമ്മളുടെ പ്രകൃതിയും അന്തരീക്ഷവും എത്ര മനോഹരമായിരിക്കുന്നു ഇപ്പോൾ കാണാൻ. അന്തരീക്ഷ മലിനീകരണം ഇല്ലാത്തതു കൊണ്ട് ദൂരെയുള്ള കാഴ്ചകൾ പോലും ഇപ്പോൾ വ്യക്തമായി കാണാം, പുഴകളിൽ തെളിഞ്ഞ ജലം ഒഴുകുന്നു, പൊതു വഴികളും ഓടകളും വൃത്തിയായി കിടക്കുന്നു. നമ്മുടെ നാട് എന്നും ഇതു പോലെ ആയിരുന്നെങ്കിൽ എന്ന് അവർ പറഞ്ഞു.. ആഹാരം കിട്ടിയില്ലങ്കിലും പ്രകൃതിയിൽ വന്ന മാറ്റം കണ്ട് സന്തോഷിച്ച് അവർ അകല കണ്ട പച്ചപ്പാർന്ന കാട്ടിലേയ്ക്ക് പറന്നു പറന്നു പോയി.

ആൻഡ്രിയ ബെന്നി
1 C സെന്റ് മേരീസ് എൽ.പി.സ്കൂൾ തീക്കോയി
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ