സെന്റ് മേരീസ് എൽ പി എസ് അരുവിത്തുറ/പരിസ്ഥിതി ക്ലബ്ബ്
അദ്ധ്യാപക പ്രതിനിധി :- ശ്രീമതി .ബിജിമോൾ മാത്യു
2016 - 17 സ്കൂൾ വർഷത്തിൽ ഹരിത ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ സ്കൂൾ പരിസരത്തു വൃക്ഷത്തൈകൾ നട്ടു.ക്ലബ്ബിൻറെ നേതൃത്വത്തിൽ ജൈവ പച്ചക്കറി കൃഷിയും നടത്തുന്നുണ്ട്.ഡിസംബർ 8 ന്ഹരിതകേരളം മിഷൻറെ സ്കൂൾതല ഉത്‌ഘാടനം ഹരിത ക്ലബ്ബിൻറെ നേതൃത്വത്തിൽ വിപുലമായി നടത്തി.അന്നേ ദിവസം കുട്ടികൾ സമീപത്തുള്ള വില്ലേജാഫീസ് പരിസരം വൃത്തിയാക്കി.പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ചു അത് പ്രതീകാത്മകമായി ശവമഞ്ചത്തിലാക്കി വിലാപയാത്രയായി കൊണ്ടുവന്നു സംസ്കരിച്ചു.കുട്ടികൾ പ്രതിജ്ഞ ചൊല്ലുകയും കലാപരിപാടികൾ അവതരിപ്പിക്കുകയും ചെയ്തു.