സെന്റ് മേരീസ് എൽ പി എസ് അരുവിത്തുറ/അക്ഷരവൃക്ഷം/കൊറോണ കാലത്തെ - അതിജീവന ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ കാലത്തെ - അതിജീവന ചരിത്രം
            2019 ഡിസംബർ മാസത്തിൽ ചൈനയിലെ വുഹാൻ എന്ന പ്രദേശത്ത് മനുഷ്യരിൽ ആദ്യമായി പിടിപെട്ട രോഗമാണ് കൊറോണ ആ പ്രദേശത്ത് വളരെ പെട്ടന്ന് തന്നെ വ്യാപിച്ച് ചൈനയിൽ  അനേക്കായിരങ്ങൾക്കു ജീവൻ നഷ്ടമായി . ലോകത്തെ അമ്പരപ്പിച്ചു കൊണ്ട് മരണ സംഖൃ പെട്ടന്ന് ഉയർന്ന് കൊണ്ട് ഇരുന്നു . വൈദ്യശാസ്ത്രത്തിന്റെ പരിശോധനയിൽ രോഗം പടർത്തുന്നത് വൈറസ് ആണെന്നു കണ്ടു പിടിക്കപ്പെട്ടു ചൈനയിൽ നിന്നും മറ്റ് രാജ്യങ്ങളിലേയ്ക്കു പോയ ജനങ്ങളിലൂടെ ആ രാജ്യത്തെയ്ക്കു കോവിഡ് - 19 അതിവേഗം പടർന്നുപിടിച്ചു . അങ്ങനെ ആ രോഗ വാഹകർ ഇന്ത്യയിലും എത്തി . ഇന്ത്യയിലെ പല സംസ്ഥാനങ്ങളി ലേയ്ക്കും രോഗങ്ങൾ അതിവേഗം വ്യാപിച്ചു . 2020  ഫെബ്രുവരി മാസത്തിൽ കേരളത്തിലും ഈ രോഗം പിടിപ്പെട്ടു .സംസ്ഥാന സർക്കാരും ആരോഗ്യവകുപ്പും ശക്തമായി ഇടപ്പെട്ടതോടെ രോഗം പടരാതിരിക്കാനുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ രോഗബാധിതര സുരക്ഷിത സ്ഥലകളിലേയ്ക്ക്   മാറ്റി രോഗം പടരാതിരിക്കാനുള്ള ജാഗ്രതയോടെ പ്രവർത്തിച്ചു . മാർച്ച് പത്തോട് കൂടി കേരള സംസ്ഥാനത്തെ വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു . ലോകാരോഗ്യ  സംഘടനയാ യ WHO ഈ രോഗത്തെ മഹാമാരിയായി പ്രഖ്യാപിച്ചു . 2020 മാർച്ച് 20 - ന് ഇന്ത്യൻ പ്രധാനമന്തി ബഹു . നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെ്യ്തപ്പോൾ 22.3.2020 ഞായറാഴ്ച ജനതാ കർഫ്യൂ പ്രാഖാപിച്ചു. അന്ന് വൈകിട്ട് ഇതിനെതിരെ പൊരുതുന്ന  ആരോഗ്യ മേഘലയിൽ പ്രവർത്തിക്കുന്ന മുഴുവൻ ആൾക്കാരോടും  ഐക്യദാർഡ്യം പ്രഖ്യാപിച്ചുകൊണ്ട് മണി കിലുക്കുകയോ  പാത്രം കൊട്ടുകയോ  ചെയ്യാൻ ആഹ്വാനം ചെയ്തു.  ജനതാ കർഫ്യു വൻ വിജയമായി രിന്നു . ജാതി മത ഭേദമന്യേ എല്ലാവരും ഒത്തൊരുമയോടെ  സഹകരിച്ചു . വീണ്ടും 24.03.2020 - ൽ പ്രധാനമന്ത്രി  രാഷ്ട്രത്തെ അഭിസംബോധന ചെയ്തപ്പോൾ രാജ്യത്ത്  21- ദിവസത്തയ്ക്ക് ലോക് ഡൗൺ പ്രഖ്യാപിച്ചു .തീവണ്ടികൾ വിമാനങ്ങൾ ,ബസ്സുകൾ , മറ്റു എല്ലാ വിധ വാഹനങ്ങളും നിർത്തിവച്ചു . കേരളം ഈ നിർദ്ദേശങ്ങളോട് പരിപൂർണ്ണമായും സഹകരിച്ചതു കൊണ്ട് കേരളത്തിൽ രോഗം പടർന്ന് പിടിക്കുന്നത് തടയാൻ സാധിച്ചു .  കേരളത്തിൽ ഇന്ന് രോഗം ഏതാണ്ട് പൂർണ്ണമായും നിയന്ത്രണത്തിൽ ആണെന്ന് തന്നെ പറയാം . ജാഗ്രതയോടെ പെരുമാറുകയും , ശുചിത്വം പാലിക്കുകയും, സാനിറ്റെസറുകൾ ഉപയോഗിക്കു കയും, മാസ്ക് ധരിക്കുകയും, അകലം പാലിച്ചും മറ്റും  കേരളം പല രാജ്യങ്ങൾക്കും മാതൃകയായി . വികസിത രാജ്യങ്ങളായ  ഇറ്റലി ,സ്പെയിൻ അമേരിക്ക ചൈന   നിയന്ത്രിക്കാൻ വയ്യാത്ത വിതം രോഗം പടർന്നുപിടിക്കുകയും ദിവസം തോറും ആയിരങ്ങൾ മരിക്കുകയും ചെയ്യുന്ന സാഹചര്യമാണ് കാണാൻ സാധിക്കുന്നത്. ലോകത്ത് 200 - ൽ പരം രാജ്യങ്ങളിൽ രോഗം പിടിപ്പെട്ട് കഴിഞ്ഞു. ദൈവത്തിൽ സ്വന്തം നാട് എന്ന് വിശേഷിപ്പിക്കുന്ന ഈ കൊച്ചു കേരളം രോഗമുക്തിയിലേയ്ക്ക് കുതിക്കുക 

‌യാണ് . അമേരിക്ക പോലെയുള്ള യുറോപ്യൻ വികസിത രാജ്യങ്ങളിലേയ്ക്ക് ഇന്ത്യൻ നിർമ്മിതമായ മരുന്നുകൾ ഇന്ത്യയിൽ തന്നെ പരിക്ഷിച്ച് വിജയിച്ച മരുന്നുകൾ മറ്റും എത്തിച്ചു നൽകി . നമ്മുടെ രാജ്യം ലോകത്തിന് മാതൃകയായി . ഇന്ത്യ രാജ്യത്തിന് മാത്യകയായി നമ്മുടെ ഇൗ കൊച്ചു കേരളത്തിൽ നിന്നും കോവിഡ് - 19 നെ തുരത്താൻ ജീവൻ മരണ പോരാട്ടം നടത്തിയ ഡോക്ടർമാർ, നഴ്സുമാർ , ആരോഗ്യരംഗത്ത മറ്റ് പ്രവർത്തകർ , പോലീസ് സേന ,സന്നദ്ധ സംഘടനകൾ ,കളക്ടർമാർ, സംസ്ഥാന മുഖ്യമന്ത്രിയും ,മറ്റു മന്ത്രിമാർക്കും അഭിനന്ദനങ്ങൾ അറിയിച്ചുകൊണ്ട് നിർത്തുന്നു.

ആന്റോ കെ ജോസ്
3 B സെന്റ് മേരീസ് എൽ പി എസ് അരുവിത്തുറ
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം