സെന്റ് മേരീസ് എൽ പി എസ് അരുവിത്തുറ/അക്ഷരവൃക്ഷം/കൊറോണയുടെ സംഹാരതാണ്ഡവം
കൊറോണയുടെ സംഹാരതാണ്ഡവം പ്രപഞ്ചമാകെ വൈറസുകൾ നിറഞ്ഞുകഴിഞ്ഞു. പല നിറത്തിലും രൂപത്തിലും ഭാവത്തിലും ഉള്ള വൈറസുകൾ. യുദ്ധക്കൊതി യുടെ വൈറസുകൾ, വർണവെറിയുടെ യും സ്നേഹ ശൂന്യതയുടെയും വൈറസുകൾ. അധർമ്മത്തിൻ്റേയും അനീതിയുടെയും വൈറസുകൾ. അവ മനുഷ്യമനസ്സുകളിൽ അസംഖ്യങ്ങളായി പെറ്റു പെരുകി. മനുഷ്യമനസ്സുകൾ ആയുധപ്പുരകൾ ആക്കി. പൊരുതി മരിക്കുന്ന മനുഷ്യന് പ്രപഞ്ചത്തിൻ്റെ ഉടയോൻ ഒരുപാട് മുന്നറിയിപ്പുകൾ കൊടുത്തു. ഭൂകമ്പങ്ങളും സുനാമിയും. ഒന്നും അവനെ പാഠം പഠിപ്പിച്ചില്ല. ഒടുവിൽ മക്കളായ മനുഷ്യരുടെ അപചയത്തിൽ മനംനൊന്ത് കണ്ണീരണിഞ്ഞ ഉടയോൻ കൊറോണ എന്ന വൈറസിനെ ഭൂമിക്കുമേൽ വിതറി. പുതിയ വൈറസ് അതിന്റെ സംഹാരതാണ്ഡവം തുടങ്ങിക്കഴിഞ്ഞു. ഇനിയെങ്കിലും നമ്മൾ പാഠം പഠിക്കുമോ? ഇനിയെങ്കിലും നമ്മൾ നന്നാകുമോ? ഇനിയെങ്കിലും നമ്മുടെ ചിന്തകളും ദൃഷ്ടികളും ഉടയവനിലേക്ക് ഉയർത്തുമോ? ഉടയോ നിഷ്ടമുള്ള ജീവിതം നയിക്കുമോ?..
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഈരാറ്റുപേട്ട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഈരാറ്റുപേട്ട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോട്ടയം ജില്ലയിൽ 28/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം