സെന്റ് മേരീസ് എൽ പി എസ് അരുവിത്തുറ/അക്ഷരവൃക്ഷം/അത്യാഗ്രഹം ആപത്ത്
അത്യാഗ്രഹം ആപത്ത്
സ്കൂൾ വിട്ടു വന്നാൽ അടുത്ത വീട്ടിലെ കൂട്ടുകാരൻ മാത്തുക്കുട്ടിയുമൊന്നിച്ച് ഉണ്ണിക്കുട്ടൻ തോട്ടിൽ കുളിക്കാൻ പോകുന്നത് പതിവാണ്. തോട്ടിൻ്റെ തീരത്തു നിൽക്കുന്ന മൂവാണ്ടൻ മാവിൽ ധാരാളം പഴങ്ങളുണ്ട്. മാത്തുക്കുട്ടി കുളി കഴിഞ്ഞ് വരുന്ന വഴി 10 എണ്ണം പെറുക്കിയെടുത്തു. ഉണ്ണിക്കുട്ടന് 6 എണ്ണം കിട്ടി. വളരെ നേരം നോക്കിയിട്ടും പിന്നെ ഒന്നും കിട്ടിയില്ല. മാത്തുക്കുട്ടിയേക്കാൾ കുറഞ്ഞു പോയതുകൊണ്ട് 4 എണ്ണം എങ്കിലും കൂടി കിട്ടാതെ പോകാൻ ഉണ്ണിക്കുട്ടന് മനസ്സ് വന്നില്ല. എന്നാൽ താമസിച്ചാൽ അമ്മ വഴക്കുപറയുമെന്ന് അറിയാവുന്നതുകൊണ്ട് മാത്തുക്കുട്ടിക്ക് പോകണമെന്നും , നിർബന്ധിച്ചിട്ട് വഴങ്ങാത്തതിനാൽ മാത്തുക്കുട്ടി തനിയേ വീട്ടിലേക്ക് പോയി. ഉണ്ണിക്കുട്ടൻ കല്ലെറിഞ്ഞ് 4 എണ്ണം കൂടി കിട്ടി. പക്ഷേ വേറൊരുത്തൻ വന്ന് അവൻ്റെ കയ്യിൽനിന്നും തട്ടിപ്പറിച്ച് 6 എണ്ണം കൊണ്ടുപോയി. വളരെ നേരമായിട്ടും കാണാത്തതിനാൽ ഉണ്ണിക്കുട്ടൻ്റെ അമ്മ മാത്തുക്കുട്ടിയുടെ വീട്ടിൽ തിരക്കി ചെന്നു. മുറ്റത്തു സംസാരിച്ചുകൊണ്ടു നിന്നപ്പോൾ അവനതാ മാമ്പഴവുമായി സങ്കടപ്പെട്ടു കയറി വരുന്നു. അനുസരണക്കേടിൻ്റേയും അത്യാഗ്രഹത്തിൻ്റേയും ഫലം കണ്ടോ? പതിവു സമയ നിഷ്ഠയും അവൻ പാലിച്ചില്ല. അമ്മയുടെ ശകാരവും നാണക്കേടും വേറേ!
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഈരാറ്റുപേട്ട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഈരാറ്റുപേട്ട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കോട്ടയം ജില്ലയിൽ 24/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ