സെന്റ് മേരീസ് എൽ പി എസ്സ് തേക്കുപാറ/അക്ഷരവൃക്ഷം/ പ്രവാസം

Schoolwiki സംരംഭത്തിൽ നിന്ന്
പ്രവാസം
                                                            പ്രവാസം 

മുഹമ്മദും മനോജും നാലുവർഷമായി തങ്ങളുടെ പ്രവാസജീവിതം തുടങ്ങിയിട്ട്.നാടിനെ പിടിച്ചു കുലുക്കികൊണ്ടിരിക്കുന്ന പകർച്ചവ്യാധിയുടെ ഫലം രണ്ടാഴ്ചയായി അവിടെയും ഉണ്ട്. അറബിയുടെ കൈയും കാലും പിടിച്ചു ഇരുവരും നാലുവർഷത്തിനു ശേഷം നാട്ടിൽ പോകാൻ റെഡിയായി ഇരിക്കുമ്പോഴാണ് ഈ കൊറോണ പ്രശ്നം.ഭാര്യക്കും മകൾക്കും പിന്നെ നാട്ടിലേക്കു വരുമ്പോൾ എന്ത് കൊണ്ടുവന്നു എന്ന് ചോദിക്കുന്ന നാട്ടുകാർക്കും കൊടുക്കാനായി കൈയിലുണ്ടായിരുന്ന പണത്തിനത്രയും രണ്ടുപേരും സാധനങ്ങൾ വാങ്ങികൂട്ടി.പിറ്റേന്ന് രാവിലെ എഴുന്നേറ്റപ്പോൾ ശക്തമായ പനിയും തൊണ്ട വേദനയും ഉണ്ടെന്നു മുഹമ്മദ് മനോജിനോട് പറഞ്ഞു. ഒരാഴ്ചയായി റൂമിൽ തന്നെ ആണ്. അവിടുന്നു ആരെയും പുറത്തിറക്കുന്നില്ല. നാട്ടിൽ എത്തണം എന്നാണ് രണ്ടു പേരുടെയും പ്രാർത്ഥന. വിസ തീരാൻ ഇനി രണ്ടാഴ്ച മാത്രമേ ബാക്കി ഉള്ളു.

മുഹമ്മദ് ഭാര്യാ ഗർഭിണി ആയതിനു ശേഷം ഗൾഫിലെത്തിയതാണ്.തനിക്കു ജനിച്ച കുഞ്ഞിനെ ഇന്നേവരെ കണ്ടിട്ടില്ല. അവിടെ കിടന്നുണ്ടാക്കിയ പണത്തിന്റെ മുക്കാൽ ഭാഗവും നാട്ടിൽ അയച്ചു കൊടുക്കും,കടം തീർക്കുന്നതിന്. ബാക്കി മിച്ചം പിടിച്ച തുക ഒരു മാസത്തെ ഭക്ഷണത്തിനു കഷ്ടിച്ചു തികയും. മുഹമ്മദിന് കൊറോണ ലക്ഷണങ്ങൾ ആണ് പ്രകടിപ്പിക്കുന്നതെന്നു മനോജിന് മനസിലായി.മുഹമ്മദിനെ അവൻ ആശുപത്രിയിൽ പോകാൻ വിളിച്ചു. എല്ലാത്തിനെയും കച്ചവടബുദ്ധിയോടെ കാണുന്ന ഹൈടെക് ആശുപത്രികൾ ആണ് എല്ലാം. കഷ്ടിച്ച് കൈയിൽ മുപ്പതു ദിനാർ മാത്രമേ ഉള്ളു. പണിയൊന്നും ഇല്ലാത്തതിനാൽ മൂന്നാഴ്ചയായി ഇരുവരുടെയും ഭക്ഷണം വെറും ബ്രെഡും വെള്ളവും ആണ്.ആരെയും അവർ റൂമിൽ നിന്ന് പുറത്തിറക്കുന്നില്ല.മനോജ് മുഹമ്മദിനെയും വിളിച്ചു ആശുപത്രിയിൽ പോകാൻ തീരുമാനിച്ചു. ഇരുവരും ആശുപത്രിയിൽ എത്തി കാര്യം പറഞ്ഞു. ആരും തിരിഞ്ഞു നോക്കാൻ ഇല്ല പണമുണ്ടോ ? എങ്കിൽ ചികിത്സിക്കാം എന്നവർ മറുപടി പറഞ്ഞു. നാട്ടിൽ ആണെങ്കിൽ ഇതൊന്നും അറിയണ്ട. ചികിത്സ സൗജന്യമാണ്.

ആശുപത്രിൽ എത്തിയിട്ട് ആറുമണിക്കൂർ കഴിഞ്ഞു. ഒരുപാടുപേർ വരുന്നു പോകുന്നു. വൈകുന്നേരം വരെ ഇരുവരും അവിടെ ഇരുന്നു. ഒടുവിൽ മുഹമ്മദ് മനോജിനോട് റൂമിൽ പോകാൻ പറഞ്ഞു. "അപ്പോൾ നീയോ" എന്ന് മനോജ് ചോദിച്ചു."ഞാൻ വരുന്നില്ല. എന്നെ കൊണ്ട് നിനക്കു ഒരു ബുദ്ധിമുട്ടും ഉണ്ടാകരുത്. കെട്ടിയ പെണ്ണിനേയും ജനിച്ച കുഞ്ഞിനെയും കാണാനുള്ള ഭാഗ്യം എനിക്കില്ല" എന്ന് പറഞ്ഞു കൊണ്ട് മുഹമ്മദ് റോഡിലേക്കു ഇറങ്ങി ഓടി. എതിരെ വന്ന ഒരു വാഹനം മുഹമ്മദിനെ ഇടിച്ചു തെറിപ്പിച്ചു. തൽക്ഷണം അവൻ മരിച്ചു.

വൈഗ ഡബ്ള്യ പി
4 A സെന്റ് മേരീസ് എൽ പി എസ്സ് തേക്കുപാറ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ