സെന്റ് മേരീസ് എൽ. പി (ഗേൾസ്) കുറവിലങ്ങാട്/അക്ഷരവൃക്ഷം/വിവേകശാലിയായ ഉണ്ണി

Schoolwiki സംരംഭത്തിൽ നിന്ന്
വിവേകശാലിയായ ഉണ്ണി

അങ്ങ് ദൂരെ കടലുകൾക്ക് അപ്പുറത്ത് തൊഴിൽ തേടി പോയതാണ് ഉണ്ണിയുടെ അച്ഛൻ കുമാർ. തന്റെ മകനെ നല്ല രീതിയിൽ വളർത്താൻ കുമാർ മരുഭൂമിയിലെ ചൂടിൽ അത്യധ്വാനം ചെയ്തിരുന്നു. ഉണ്ണിയ്ക്ക് ഒരു കുറവും വരരുത് എന്ന് ആ അച്ഛൻ ആഗ്രഹിച്ചു. ഒട്ടകത്തെ മേയിച്ചു൦ അറബികളുടെ വീട്ടുവേല ചെയ്തു൦ കുമാർ എല്ലാ മാസവും തന്റെ വീട്ടിലേക്ക് കാശ് അയച്ചുകൊണ്ടിരുന്നു. അതുകൊണ്ട് അമ്മയും ഉണ്ണിയും പട്ടിണി കൂടാതെ ജീവിച്ചു. അവരുടെ ഈ സന്തോഷം തകർത്തു കൊണ്ട് ലോകമാകെ കോവിഡ്19 എന്ന മഹാവ്യാധി പടർന്നു പിടിച്ചു. കുമാർ ജോലി ചെയ്യുന്ന രാജ്യത്തും വൈറസ് പടർന്നു. തൊഴിലാളികൾ തിങ്ങി പാർക്കുന്ന സ്ഥലത്തു പുറത്തിറങ്ങാൻ കഴിയാതെ ആഹാരം കിട്ടാതെ കുമാർ നന്നായി വിഷമിച്ചു. നാട്ടിൽ വിഷു ആഘോഷിക്കുന്ന തിരക്കിലായിരുന്നു ഉണ്ണി. പെട്ടെന്നൊരു ഫോൺ വിളി കേട്ടു. അതു കേട്ടതും അമ്മ കരയാൻ തുടങ്ങി. അവന്റെ അച്ഛന്റെ അവിടുത്തെ അവസ്ഥ അമ്മ അവനോടു പറഞ്ഞു. പാവം ഉണ്ണി.... അവന് അവന്റെ അച്ഛന്റെ കാര്യം ഓർത്തിട്ടു സങ്കടം ആയി. ഉണ്ണി പൊട്ടിക്കരഞ്ഞു. ഇനി എന്തു ചെയ്യും എന്ന് അവൻ ആലോചിച്ചു. പെട്ടെന്നു അവന് ഒരു ബുദ്ധി തോന്നി. അവൻ ഓടി അമ്മയുടെ അടുത്തെത്തി. അമ്മയേയും കൂട്ടി അവൻ അടുത്തുള്ള ആശുപത്രിയിൽ എത്തി. ഉണ്ണി ഡോക്ടറോട് ചോദിച്ചു.... ഡോക്ടറേ... ഈ കോവിഡ് 19 പ്രതിരോധിക്കുന്നത് എങ്ങനെയാണ്.... ഡോക്ടർ വിശദമായി അവന് രോഗപ്രതിരോധ മാർഗങ്ങളെ കുറിച്ചു പറഞ്ഞു കൊടുത്തു. പരിസര ശുചിത്വവും വ്യക്തി ശുചിത്വവും ഇതിനായി പാലിക്കേണ്ടതാണെന്ന് ഡോക്ടർ പറഞ്ഞു. ഇടയ്ക്കിടയ്ക്ക് കൈകൾ രണ്ടും സോപ്പും വെള്ളവും ഉപയോഗിച്ച് ശരിയായ രീതിയിൽ കഴുകിയു൦, ചുമക്കുകയും തുമ്മുകയും ചെയ്യുമ്പോൾ തൂവാല അല്ലെങ്കിൽ മാസ്ക് ഉപയോഗിച്ചും ഇത് ഒരു പരിധി വരെ നമുക്കു പ്രതിരോധിക്കാ൦. വീട്ടിൽ നിന്ന് പുറത്തു പോയി തിരികെ വന്നാൽ ഉടനെ കുളിക്കുകയും ഉപയോഗിച്ചിരുന്ന വസ്ത്രങ്ങൾ കഴുകുകയും ചെയ്യേണ്ടതാണ്. സാമൂഹിക അകലം പാലിക്കേണ്ടതിന്റെ ആവശ്യകതയും ഡോക്ടർ പറഞ്ഞു കൊടുത്തു. കൂട്ടുകൂടുകയും കെട്ടിപ്പിടിക്കുകയും ഹസ്തദാനം നൽകുകയും ഈ സമയത്ത് ചെയ്തു കൂടാ.... രോഗലക്ഷണങ്ങളെ ക്കുറിച്ചും ഡോക്ടർ പറഞ്ഞു കൊടുത്തു. ഏതെങ്കിലും തരത്തിലുള്ള രോഗലക്ഷണങ്ങൾ ഉണ്ടായാൽ പെട്ടെന്നു തന്നെ ആശുപത്രിയിൽ എത്തേണ്ടതാണെന്നും ഡോക്ടർ പറഞ്ഞു കൊടുത്തു. ധാരാളം വെള്ളം കുടിക്കുകയും പോഷകമൂല്യം ഉള്ള ആഹാരം കഴിക്കേണ്ടതുമാണ്. ഇത്തരത്തിലുള്ള പ്രതിരോധ മാർഗങ്ങൾ അറിഞ്ഞ ഉണ്ണി ഡോക്ടറോട് നന്ദി പറഞ്ഞു. അവൻ വേഗം തന്നെ അമ്മയുടെ ഫോണിൽ നിന്ന് അച്ഛനെ വിളിച്ചു രോഗപ്രതിരോധ മാർഗങ്ങളെ കുറിച്ചു വിശദമായി പറഞ്ഞു കൊടുത്തു. അച്ഛൻ അത് വളരെ ശ്രദ്ധയോടെ കേൾക്കുകയും അണുവിട തെറ്റാതെ പാലിക്കുകയും ചെയ്തു. ഇതോടെ കൊറോണയ്ക്ക് കുമാറിനെ ഒന്ന് തൊടാൻ പോലും കഴിഞ്ഞില്ല. തക്കസമയത്തുള്ള ഉണ്ണിയുടെ ബുദ്ധിപരമായ നീക്കം അവന്റെ അച്ഛനെ കൊറോണയിൽ നിന്നും രക്ഷിച്ചു. അങ്ങനെ ഉണ്ണിയുടെ കുടുംബത്തിൽ വീണ്ടും സന്തോഷം തിരിച്ചെത്തി.

ചിന്മയി എസ്.
2B സെന്റ് മേരീസ് ഗേൾസ്‌ എൽ.പി സ്‌കൂൾ
കുറവിലങ്ങാട് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 30/ 01/ 2022 >> രചനാവിഭാഗം - കഥ