സെന്റ് മേരീസ് എൽ. പി (ഗേൾസ്) കുറവിലങ്ങാട്/അക്ഷരവൃക്ഷം/രോഗപ്രതിരോധം - ലേഖനം
രോഗപ്രതിരോധം
നമ്മുടെ രാജ്യം ഇന്ന് വളരെ വലിയ പ്രതിസന്ധിയെ നേരിടുകയാണല്ലോ. ലോകം മുഴുവൻ വ്യാപിച്ച കോവിഡ് 19 എന്ന രോഗം ഇന്ത്യയിലും എത്തിക്കഴിഞ്ഞു. നമ്മുടെ രാജ്യം വളരെ ജാഗ്രതയോടെ ഈ രോഗത്തെ അതിജീവിക്കുവാൻ ശ്രമിക്കുകയാണ്. കൊറോണ വൈറസിനെ നേരിടാൻ ഇതുവരെ വാക്സിനുകൾ ലോകത്തൊരിടത്തും കണ്ടെത്തിയിട്ടില്ല.ഫലപ്രദമായ പ്രതിരോധ മാർഗ്ഗങ്ങളാണ് ഇന്ന് എല്ലാവരും അന്വേഷിച്ചു കൊണ്ടിരിക്കുന്നത്. ശരീര ശുചിത്വമാണ് ഇതിൽ ഏറ്റവും പ്രധാനം. സാനിറ്റൈസ റോ സോപ്പോ ഉപയോഗിച്ച് പല പ്രാവശ്യം കൈ കഴുകുകയും ശരീരശുദ്ധി സൂക്ഷിക്കുകയും ചെയ്യുന്നതിലൂടെ വൈറസിനെ പ്രതിരോധിക്കാനാവും. അതുപോലെ തന്നെ നമ്മുടെ പ്രതിരോധ ശക്തി വർദ്ധിപ്പിക്കാനുള്ള ഭക്ഷണ ശീലങ്ങളും നാം വളർത്തിയെടുക്ക ണം. ജീവകം സി അടങ്ങിയിട്ടുള്ള ഭക്ഷണങ്ങൾക്കും പഴവർഗ്ഗങ്ങൾക്കും നമ്മുടെ പ്രതിരോധശേഷിയെ വർദ്ധിപ്പിക്കാൻ കഴിയും. ചുക്ക്, കുരുമുളക് തുടങ്ങിയവയുടെ ഉപയോഗം രോഗാണുക്കളെ തടയുമെന്ന് ആയുർവേദ ആചാര്യൻമാർ പറയുന്നത് ഇക്കാലത്ത് പ്രത്യേകം ഓർക്കേണ്ടതാണ്.
സാങ്കേതിക പരിശോധന - Kannans തീയ്യതി: 30/ 01/ 2022 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കുറവിലങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കുറവിലങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോട്ടയം ജില്ലയിൽ 30/ 01/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം