സെന്റ് മേരീസ് എൽ.പി.എസ് മരിയാപുരം/അക്ഷരവൃക്ഷം/ഒരുമയുടെ വിജയം

Schoolwiki സംരംഭത്തിൽ നിന്ന്
ഒരുമയുടെ വിജയം


ഭാരതപുരത്തെ ഭരണാധികാരി ആയിരുന്നു നരേന്ദ്ര മഹാരാജാവ്. അദ്ദേഹത്തിന്റെ ഭരണകാലത്ത് നാട്ടിലെ ജനങ്ങൾ സന്തുഷ്ടരായിരുന്നു. കാരണം മഹാരാജാവ് തന്റെ നാട്ടിലെ പ്രജകളുടെ ക്ഷേമത്തിനു വേണ്ടി എന്തും ചെയ്യും. ഇത് അയൽ രാജ്യത്തെ ഭരണാധികാരികളെ അസൂയാലുക്കളാക്കി. അങ്ങനെയിരിക്കെ അയൽ രാജ്യങ്ങളിൽ ഒരു മഹാമാരി പടർന്നുപിടിച്ച്‌ ആളുകൾ മരിക്കുന്നു എന്ന വാർത്ത ലോകം എങ്ങും പരന്നു. ഇത് മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന ഒരുതരം മാരകമായ കൊവിഡ് 19 എന്ന് രാജവൈദ്യന്മാർ കണ്ടു പിടിച്ചു . വ്യാപാരത്തിനും മറ്റും വന്ന അയൽ രാജ്യക്കാരിൽ നിന്നും ഭാരതപുരത്തെ ആളുകൾക്കും ഈ വൈറസ് വ്യാപനത്തെ തുടർന്ന് മരണം സംഭവിക്കാൻ തുടങ്ങി. ജനങ്ങൾ അതീവ ദുഃഖിതരായി. രാജാവ് തന്റെ ജനങ്ങളെ രക്ഷിക്കാൻ പരിഹാര മാർഗങ്ങൾ തേടി. മന്ത്രിമാരും രാജവൈദ്യന്മാരും കൂടി ആലോചിച്ചു. അവരുടെ നിർദേശം അനുസരിച്ച് ജനങ്ങൾ വീടുകളിൽ നിന്ന് പുറത്തിറങ്ങരുത് എന്ന സന്ദേശം വിളംബരം ചെയ്‌തു. ജനങ്ങൾ രാജാവിനെതിരെ പിറുപിറുക്കാൻ തുടങ്ങി. ജനങ്ങൾ പ്രതികരിച്ചു. “നിങ്ങളുടെ നന്മയ്ക്കുവേണ്ടിയാണ് ഈ കല്പന, നിങ്ങൾ എന്നോട് ക്ഷമിക്കണം” എന്ന് പറഞ്ഞ് രാജാവ് തുടർന്നു.... നമ്മൾ എല്ലാവരും ഒന്നിച്ചു നിന്നാൽ മാത്രമേ ഈ വൈറസ് നെ തുരത്താൻ കഴിയൂ. നിങ്ങളുടെ ആരോഗ്യത്തിന്റെയും ജീവന്റെയും കാര്യത്തിൽ ഞാൻ ശ്രദ്ധാലുവാണ്. “ജീവനുണ്ടെങ്കിലെ ജീവിതമുള്ളൂ”.

രാജാവിന്റെ ഈ വാക്കുകൾ ജനങ്ങൾ സ്വീകരിച്ചു. മന്ത്രിമാർ മുഖേന തന്റെ പദ്ധതികൾ ആസൂത്രണം ചെയ്യാൻ തുടങ്ങി. രോഗികളെ ചികിൽസിക്കാൻ വൈദ്യന്മാരെയും അവർക്കു സേവകരെയും നിയോഗിച്ചു. ജനങ്ങൾക്ക് ഭക്ഷിക്കാൻ സൗജന്യ ഭക്ഷ്യധാന്യങ്ങൾ അനുവദിച്ചു. ജനങ്ങൾ ഇതിൽ തൃപ്‌തരായി. രാജാവിന്റെ കല്പന ലംഘിക്കുന്നവർക്ക് ശിക്ഷയും നടപ്പിലാക്കി. “ ശാരീരിക അകലം സാമൂഹിക ഒരുമ” എന്ന മുദ്രാവാക്യം മുഖ്യമന്ത്രി പുറപ്പെടുവിച്ചു. ജനങ്ങളെല്ലാം മാസ്ക് ധരിക്കുക, കൈകൾ ഇടയ്ക്കിടെ സോപ്പ് ഉപയോഗിച്ച് കഴുകുക, വ്യക്തിശുചിത്വം, പരിസരശുചിത്വം തുടങ്ങിയവ പാലിക്കുക. ഇത്യാദി കാര്യങ്ങൾ ജനങ്ങളെ അനുസ്മരിപ്പിചുകൊണ്ടേ ഇരുന്നു.

കൊറോണ വൈറസ് എന്ന മഹമാരിയെ ഭൂമുഖത്തു നിന്നും തുടച്ചുമാറ്റാൻ രാജാവിനൊപ്പം ജനങ്ങളും ദീപം തെളിച്ച് ശുഭപ്രതീക്ഷയോടെ കാത്തിരുന്നു. ഈശ്വരൻ അവരുടെ പ്രാർത്ഥന കേട്ടു. അങ്ങനെ കൊവിഡ് 19 എന്ന മഹമാരിയിൽ നിന്നും ഭാരതപുരത്തെ ജനങ്ങൾ രക്ഷപ്പെടുകയും ചെയ്‌തു.


“ഒന്നിച്ചു നിന്നാൽ മുന്നേറാം”


അനുഗ്രഹ എസ്.ആർ
4 B സെന്റ് മേരീസ് L.P.S മരിയാപുരം
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കഥ