Vacation

ഏറെ പ്രതീക്ഷയോടെ കൊതിയോടെ കാത്തിരുന്നൊരു അവധിക്കാലം എന്തെല്ലാം പ്ലാനിങായിരുന്നു ....Tour പോകണം ബന്ധുവീടുകൾ സന്ദർശിക്കണം... പുഴയിൽ പോയി കുളിക്കണം... അങ്ങനെ നീണ്ടുപോകുന്ന ഒരു പാട് ആഗ്രഹങ്ങൾ ... എല്ലാം തകർത്തെറിഞ്ഞാണ് നമ്മുടെ ലോകത്ത് അപ്രതീക്ഷിത വിരുന്നുകാരൻ കൊറോണയുടെ വരവ് .ആയിരങ്ങളുടെ ജീവനും ജീവിതവും നശിപ്പിച്ച വില്ലൻ.ലക്ഷക്കണക്കിന് ആളുകൾ ജീവനു വേണ്ടി നിലവിളിക്കുമ്പോൾ എൻ്റെ ഈ ചെറിയ ആഗ്രഹങ്ങൾക്ക് എന്ത് പ്രസക്തി? ദൈവാനുഗ്രഹത്താൽ നമ്മൾ എല്ലാവരും സുരക്ഷിതരാണ്.... കോവിഡ് 19 എന്ന ഈ വൈറസിനെ അതിജീവിക്കാൻ വിദഗ്ത്ഥർ തരുന്ന നിർദേശങ്ങൾ മടി കൂടാതെ പാലിക്കുക മാത്രമേ രക്ഷയുള്ളൂ. അതിനായി നമ്മൾ വീട്ടിലിരുന്ന് ശരീരവും പരിസരവും ശുചിയായി സൂക്ഷിക്കുക. നല്ല ഭക്ഷണം കഴിക്കുക, ധാരാളം വെള്ളം കുടിക്കുക, തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തുവാല ഉപയോഗിച്ച് മുഖം മറയ്ക്കുക, കൂട്ടുകാരുടെയും ബന്ധുക്കളുടെയും വീട്ടിൽ പോകുന്നതിന് പകരം ഫോണിലൂടെ സൗഹൃദം പുതുക്കുക .എല്ലാത്തിലും ഉപരി ഈ മഹാവിപത്ത് എത്രയും പെട്ടെന്ന് ഭൂമിയിൽ നിന്നും ഇല്ലാതാവാൽ പ്രാർത്ഥിക്കാം. ഈ അവസ്ഥയൊക്കെ മാറി നല്ല ഒരു നാളേക്കു വേണ്ടി നമുക്ക് കാത്തിരിക്കാം.........


Diyana Jince
3 C സെന്റ് മേരീസ് എയുപിഎസ് മാലക്കല്ല്
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം