സെന്റ് മേരീസ് എച്ച് എസ്, ചേർത്തല/സോഷ്യൽ സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

സോഷ്യൽ സയൻസ് ക്ലബ്ബിന്റെ പ്രവർത്തനം ഊർജിതമാക്കാൻ SRG മീറ്റിംഗിൽ സോഷ്യൽ സയൻസ് ക്ലബ്ബിനെ കുറിച്ചും,സോഷ്യൽ സയൻസ് ക്ലബ്ബിന്റെ പ്രവർത്തനങ്ങളെക്കുറിച്ചും ചർച്ച ചെയ്ത് രൂപരേഖ തയ്യാറാക്കുന്നു. സോഷ്യൽ സയൻസ് ക്ലബ്ബിലെ കുട്ടികളെ ചേർത്ത് ഒരു വാട്സ്ആപ്പ് ഗ്രൂപ്പ് ക്രിയേറ്റ് ചെയ്തു.

ക്വിസ്

ഗ്രൂപ്പിലൂടെ എല്ലാ വെള്ളിയാഴ്ചകളിലും സോഷ്യൽ സയൻസ് ക്വിസ് നടത്തുകയും വിജയികളെ കണ്ടെത്തുകയും ചെയ്യുന്നു.

ദിനാചരണങ്ങൾ

സോഷ്യൽ സയൻസ് മായി ബന്ധപ്പെട്ട പ്രധാന ദിനങ്ങൾ അതിന്റെ പ്രാധാന്യത്തോടെ കൂടി കുട്ടികളുടെ നേതൃത്വത്തിൽ ആചരിച്ചുവരുന്നു.

സ്വാതന്ത്ര്യദിനാഘോഷം

ഈ വർഷത്തെ സ്വാതന്ത്ര്യ ദിനാഘോഷം സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തുകയുണ്ടായിപ്രസംഗം, ക്വിസ്, ചിത്രരചന തുടങ്ങി വിവിധ പരിപാടികൾ സംഘടിപ്പിക്കുകയും വിജയികളെ കണ്ടെത്തി സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു.

സാമൂഹ്യശാസ്ത്രമേള

എല്ലാ വർഷങ്ങളിലും സ്കൂൾ സാമൂഹ്യശാസ്ത്രമേള കളിൽ കുട്ടികളെ പങ്കെടുക്കുകയും ഉന്നത വിജയം കരസ്ഥമാക്കുകയും ചെയ്യാറുണ്ട്. തുടർച്ചയായി മൂന്ന് വർഷം വർക്കിംഗ് മോഡൽ, സ്റ്റിൽ മോഡൽ വിഭാഗത്തിൽ സംസ്ഥാനതലത്തിൽ A ഗ്രേഡും,ജില്ലാതലത്തിൽ ഒന്നാം സ്ഥാനവും നേടുകയുണ്ടായി ഈ വർഷവും കുട്ടികളുടെ പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട വർക്കിംഗ് മോഡലുകളും, സ്റ്റിൽ മോഡലുകളും കുട്ടികളുടെ നേതൃത്വത്തിൽ നിർമ്മിക്കുകയും ക്ലാസ്സിൽ പ്രദർശിപ്പിക്കുകയും ചെയ്തു.