സെന്റ് മേരീസ് എച്ച് എസ്, ചേർത്തല/പരിസ്ഥിതി ക്ലബ്ബ്-17
പരിസ്ഥിതി ജൈവ വൈവിധ്യ സംരക്ഷണത്തിന് പ്രാധാന്യം നൽകിയുള്ള പ്രവർത്തനങ്ങളാണ് ക്ലബ്ബ് എല്ലാ വർഷവും ആസൂത്രണം ചെയ്യുന്നത് ' പ്രധാന പ്രവർത്തനങ്ങളിൽ ഒന്ന് ജല ഓഡിറ്റിങ്ങ്. സ്കൂളിലെ മുഴുവൻ കുട്ടികളെയും ഉൾപ്പെടുത്തി നാട്ടിലെ കുളങ്ങൾ കിണറുകൾ മറ്റു ജലാശയങ്ങൾ ഇവയെ തിട്ടപ്പെടുത്തുകയും അവയുടെ ഇപ്പോഴത്തെ ഉപയോഗാവസ്ഥ മനസിലാക്കി ബോധവൽക്കരണ പ്രവർത്തനങ്ങൾ നടത്തി ഉപയോഗപ്രദമായ അൻപത് കുളങ്ങളിൽ ഫിഷറീസ് ഡിപ്പാർട്ടുമെൻറുമായി ചേർന്ന് 9000 ത്തോളം മീൻ കുഞ്ഞുങ്ങളെ വിതരണം ചെയ്തു. നാളേക്കുള്ള കരുതലായി ചേർത്തലയുടെ ജൈവവൈവിധ്യ രജിസ്റ്റർ തയ്യാറാക്കി 1500 ഓളം കുട്ടികൾ സർവേ നടത്തി ചേർത്തലയിലെ സസ്യജന്തുജാലങ്ങളെ രേഖപ്പെടുത്തി വർഗ്ഗീകരിച്ച് ശാസ്ത്രീയ നാമം, ചിത്രം ഉൾപ്പെടുത്തി ജൈവവൈവിധ്യ രജിസ്റ്റർ തയ്യാറാക്കി.നമ്മുടെ നാട്ടിൽ ഉപയോഗിച്ചിരുന്ന ഇലക്കറികൾ കിഴങ്ങുവർഗ്ഗങ്ങൾ ഫലവർഗങ്ങൾ ഇവ ഉപയോഗിച്ച ആയുർ ഭക്ഷണ മേള കർക്കിടക മാസത്തിൽ സംഘടിപ്പിച്ചു. 200ലധികം ഭക്ഷ്യവിഭവങ്ങൾ കുട്ടികൾ മേളയിൽ അവതരിപ്പിച്ചു. പ്ലാസ്റ്റിക്ക് രഹിത വിദ്യാലയം വേസ്റ്റ് ബാസ്ക്കറ്റ്ലസ് ക്ലാസ്സ് റൂം ഇവ നടപ്പാക്കുന്നു. ഔഷധസസ്യത്തോട്ടം ,ബട്ടർഫ്ലൈഗാർഡൻ' ഇവ പരിപാലിക്കുന്നു - വിഷ രഹിത ഭക്ഷണം മണ്ണിലെ കൃഷി എന്ന ആശയത്തിലൂന്നി സ്കൂൾ മുറ്റത്ത് വാഴ, കപ്പ ചേന, ചേമ്പ്, കാച്ചിൽ, മുരിങ്ങ, കപ്പളം, കറിവേപ്പില മറ്റു പച്ചക്കറികൾ ഇവ നട്ടു പരിപാലിക്കുന്നു.ദശപുഷ്പംങ്ങളുടെ പ്രാധാന്യം, വെച്ചൂർ പശുക്കളുടെ മേന്മ എന്നീ വിഷയങ്ങളിൽ ശ്രദ്ധേയമായ പ്രോജക്ടുകൾ ചെയ്തു.നാട്ടു മാവിനങ്ങളെ സംരക്ഷിക്കുന്നതിനായി നാട്ടുമാഞ്ചോട്ടിൽ എന്ന പരിപാടി സംഘടിപ്പിച്ചു.വിത്തുകൾ ശേഖരിച്ച് 700 ൽ അധികം നാട്ടു മാവിൻതൈകൾ വിതരണം ചെയ്തു.