സെന്റ് മേരീസ് എച്ച് എസ്, ചേർത്തല/അക്ഷരവൃക്ഷം/ഭൂമി കരയുന്നു

Schoolwiki സംരംഭത്തിൽ നിന്ന്
ഭൂമി കരയുന്നു

നമ്മുടെ എല്ലാ മനുഷ്യരുടെയും ജീവിതത്തിൽ ഒരു കുട്ടുകാരിയെങ്കിലും ഉണ്ടാവും അല്ലെ. നമ്മളെ മനസിലാകാനും, വിഷമങ്ങൾ അറിഞ്ഞ ആശ്വസിപ്പിക്കാനും എല്ലാം അല്ലെ. അത് ആണോ, പെണ്ണോ എന്നതിൽ അല്ല കാര്യം. അവർ നമ്മളെ മനിസ്സ് ലാകുന്നവരായിരിക്കണം എന്നതിലാണ് കാര്യം. നമ്മൾ നമ്മുടെ സുഹൃത്തിനെ ഉപദ്രവിക്കില്ല അല്ലെ. ഇനി അങ്ങനെ ചെയ്തല്ലോ നമ്മൾ അവരുടെ മാപ്പ് ചോദിക്കും അല്ലെ. ഭൂമി നമ്മുടെ കൂട്ടുകാരിയാണ്. പക്ഷെ നാം ഓരോരുത്തരും ഭൂമിയോട് ചെയ്തു കൊണ്ടിരിക്കുന്നത് തെറ്റാണ് എന്നാൽ അത് തെറ്റാണ് എന്ന് അറിഞ്ഞിട്ടും അത് തിരുത്താൻ ശ്രമിക്കുന്നില്ല. ഒരു പരുതി വരെ ഭൂമി അത് സഹിക്കുന്നു. എന്നാൽ ഇപ്പോൾ നമ്മുടെയെല്ലാം തെറ്റിന്റെ ഫലം എത്തി. ആദ്യമേ രണ്ടു തവണ പ്രളയം, ഉരുൾപൊട്ടൽ ഇത് എല്ലാം സംഭവിച്ചു. അപ്പോഴും നമ്മൾ പഠിച്ചില്ല. നമുക്ക് വേണ്ടി ഭൂമി ഓരോ നല്ലത് ചെയ്തു തരുന്നു. എന്നാൽ പ്ലാസ്റ്റിക്, റാസവസ്തുക്കൾ ഭൂമിക്ക് ഭാരവും അത് ദോഷവും ആണ്.
ഉദാഹരണം ആസിഡ് മഴ. വമ്പൻ ഫാക്ടറികളുടെ വിഷപുക അന്തരീക്ഷത്തിൽ ചെന്ന് അത് മഴവെള്ളവുമായി ലയിച്ചു അത് ആസിഡ് മഴയായി പെയ്യുന്നു. അത് ഭൂമിയുടെ പച്ചപ്പ് ഇല്ലാതാകും. മണ്ണിന് ദോഷം ചെയ്യുന്നു.
പ്രളയം, ഉരുൾപൊട്ടൽ കഴിഞ്ഞ് ഇപ്പോൾ ലോകമെങ്ങും കൊറോണ എന്ന് വൈറസ് പടർന്നിരിക്കുന്നു. ഇതിനെ തടുക്കാൻ ലോകം മുഴുവൻ പരിശ്രമിക്കുന്നു. ഈ വൈറസ് എങ്ങനെ വന്നു എന്ന് കാര്യത്തിന്റെ സത്യം ആർക്കും അറിയില്ല.. പക്ഷെ ഇതിനെല്ലാം ഇടയിൽ ഒന്നോർക്കുക നമ്മുടെയെല്ലാം പ്രവർത്തികളും സഹിച്ച് ഭൂമിക്ക് വേദന താങ്ങാൻ കഴിയാതെ അത് കരയുകയാണ്. ഇപ്പോൾ ഇടശ്ശേരി ഗോവിന്ദൻനായർ എന്ന് കവിയുടെ 'അതെ പ്രാർത്ഥന'എന്ന് കവിതയിൽ പറയുന്നു. ഒരു മാവ് അത് മാമ്പഴം വാരിക്കോരി തരുമ്പോൾ എല്ലാവരും അതിന് ചുറ്റും കുട്ടികൾ, കാക്കകൾ, അണ്ണന്മാർ അങ്ങനെ. പക്ഷേ മാമ്പഴം തീരുമ്പോൾ അതിനെ എല്ലാവരും ഉപേക്ഷിച്ചു പോകും. ഇത്പോലെ തന്നെയാണ് ഭൂമി എല്ലാം തരും മഴ, മരം ഓരോ ദിവസവും പ്രകൃതിയുടെ പുതിയ ഭാവം അങ്ങനെ. എല്ലാം കഴിഞ്ഞോ ഭൂമിയെ ഉപേക്ഷിച്ചു പോകും വീണ്ടും അതിനെ ഉപദ്രവം ചെയ്യും. അതിനെ സമാധാനികാനായി ആരുമില്ല. ഭൂമി നീ കരയല്ലേ.

മെറിൻമോൾ ക‍ുര്യാച്ചൻ
9 E സെന്റ് മേരീസ് ജി.എച്ച്.എസ്, ചേർത്തല
ചേർത്തല ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 06/ 01/ 2022 >> രചനാവിഭാഗം - ലേഖനം