സെന്റ് മേരീസ് എച്ച് എസ്എസ് ചമ്പക്കുളം/സ്കൗട്ട്&ഗൈഡ്സ്-17

Schoolwiki സംരംഭത്തിൽ നിന്ന്
                   1998 ൽ ചമ്പക്കുളം സെന്റ് മേരീസ് സ്കൂളിൽ ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് ന്റെ ഒരു യൂണിറ്റ് പുനരാരംഭിച്ചു. കുട്ടനാട് വിദ്യാഭ്യാസ ജില്ലയുടെ കീഴിൽ പ്രവർത്തിക്കുന്ന ഈ യൂണിറ്റിൽ 32 കുട്ടികൾ സജീവ അംഗങ്ങളായി പ്രവർത്തിക്കുന്നു. 2019 ൽ ചേർത്തല S N കോളേജിൽ വച്ച് നടന്ന കാമ്പൂരിയിൽ 5 കുട്ടികൾ പങ്കെടുത്തു. 2019 ൽ 8 കുട്ടികൾ  രാജ്യപുരസ്കാർ നേടുകയും ചെയ്തു.ഗൈഡ്സ്  യൂണിറ്റിനു ഗൈഡ് ക്യാപ്റ്റൻ  മിനി വർഗീസ് നേതൃത്വം നൽകുന്നു.                       
                               ഭാരത് സ്കൗട്ട്ആൻഡ് ഗൈഡ്സ് ന്റെ  ഒരു സ്കൗട്ട് യൂണിറ്റ് 2019അധ്യയന വർഷം മുതൽ പ്രവർത്തിച്ചു വരുന്നു.  'BE  PREPARED ' എന്നതാണ് ഈ പ്രസ്ഥാനത്തിന്റെ മുദ്രാവാക്യം. കുട്ടികളുടെ ദേശസ്‌നേഹo,  അച്ചടക്കം, സഹജീവിസ്നേഹം , സഹോദരസ്നേഹം, മുതലായവ വളർത്തുക എന്നതാണ് ഇതിന്റെ ലക്ഷ്യം. 10വയസിനു മുകളിലോട്ടുള്ള കുട്ടികളെ ഇതിൽ ആംഗ മാക്കുന്നു. യൂണിഫോം നിർബന്ധം ആണ്. നമ്മുടെ സ്കൂളിൽ 12കുട്ടികൾ ഇതിൽ പ്രവർത്തിക്കുന്നു. സ്കൗട്ട് മാസ്റ്റർ  ശ്രീ . അനീഷ്‌ കെ  തോമസ് സ്കൗട്ട് യൂണിറ്റിനു നേതൃത്വം നൽകുന്നു.