സെന്റ് മേരീസ് എച്ച്. എസ്. ഫോർ ഗേൾസ് പയ്യന്നൂർ/അക്ഷരവൃക്ഷം/ മഹാമാരിയെ കീഴടക്കാൻ
മഹാമാരിയെ കീഴടക്കാൻ
കൈ കഴുകാനും ശുചിത്വം പാലിക്കാനുമെല്ലാം... രോഗത്തെ ഭയന്നിട്ടായാലും ഈ ശുചിത്വശീലങ്ങൾ നാം കൃത്യതയോടെ ചെയ്യുന്നു. എന്നാൽ കൊറോണക്കാലം കഴിയുന്നതോടെ ഇവ മറക്കുമോ എന്നു പറയാൻ കഴിയുകയില്ല. നല്ല ശീലങ്ങൾ ചില പ്രത്യേക സാഹചര്യങ്ങളിൽ മാത്രം പോരാ.. എന്നും വേണം. എന്നാലേ ഇത്തരം സാഹചര്യങ്ങൾ ഇല്ലാതിരിക്കൂ. കൊറോണ കാരണം മറ്റൊന്ന് കൂടി നാം പരിചയപ്പെട്ടു..വീട്ടിൽ കുടുംബാംഗങ്ങളോടൊപ്പം സമയം ചെലവിടുക....പുറത്തിറങ്ങാനാവാതെ വീട്ടിലിരിക്കുക എന്നത് നമുക്ക് പരിചയമില്ല. എന്നാൽ ഇപ്പോൾ അകലം പാലിച്ചാലേ നമുക്ക് പിന്നീട് അടുക്കാൻ സാധിക്കുകയുള്ളൂ എന്നത് മനസ്സിലാക്കണം. നാം വീട്ടിൽ സുരക്ഷിതരാകുമ്പോൾ , നമുക്ക് വേണ്ടി വീട്ടിലിരിക്കാതെ പുറത്തിറങ്ങുന്നവർ ഉണ്ട്.... ഡോക്ടർ, നേഴ്സ്, പോലീസ് തുടങ്ങിയവർ. അവരെയും നമുക്ക് ഓർക്കാം....നമ്മുടെ നന്മയ്ക്കായി പ്രവർത്തിക്കുന്നവരെ. ഭയമില്ലാതെ എല്ലാ സുരക്ഷാ മുൻകരുതലും പാലിച്ച് നമുക്ക് കൊറോണയെ നേരിടാം....
സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 02/ 02/ 2022 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പയ്യന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പയ്യന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 02/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം