സെന്റ് മേരീസ് എച്ച്. എസ്. ഫോർ ഗേൾസ് പയ്യന്നൂർ/അക്ഷരവൃക്ഷം/പ്രതിരോധമാണമുല്യം

Schoolwiki സംരംഭത്തിൽ നിന്ന്
പ്രതിരോധമാണമുല്യം
രോഗത്തെ പ്രതിരോധിക്കുന്നതാണ് രോഗം വന്നിട്ട് ചികിഝിക്കുന്നതിനേക്കാൾ നല്ലത്. രോഗം വന്നിട്ട് നെട്ടോട്ടമോടുന്നതിനേക്കാൾ ഉത്തമം അതിനായുള്ള പ്രതിരോധത്തിന്റെ മുൻകരുതലുകൾ എടുക്കുന്നതാണ്.രോഗപ്രതിരോധം എന്ന വാക്ക് നാമെല്ലാവർക്കും വളരെ പരിചിതമാണ്. പ്രത്യേകിച്ച് ഈ കൊറോണ കാലത്ത് ഈ വാക്കിന് കൂടുതൽ പ്രസിദ്ധിയേറി കൊണ്ടിരിക്കുന്നു. നാമെല്ലാവരും ദൈനo തോറും ദിവസാരംഭം പത്രങ്ങളിൽ തന്നെ കാണുന്നു. രോഗപ്രതിരോധം ഒരു വ്യക്തിയിൽ കാണേണ്ട നിത്യശീലം തന്നെയാണ്. അതില്ലാത്തതിന്റെ പേരിൽ ഇന്ന് ഒരു പാട് ജീവൻ പൊലിയേണ്ട അവസ്ഥ ഉണ്ടായി. കൂടാതെ ആവശ്യത്തിലധികം ആശുപത്രികൾ ഭൂമിയിൽ മുള പൊട്ടുകയും പഴ്സുകളിലെ നോട്ടുകളുടെ എണ്ണം കുറഞ്ഞു വരികയും ചെയ്യുന്നു. അതിനാൽ ഈ കാലത്ത് ഭക്ഷണ ശൈലിയിലും മറ്റും ഒപാട് മാറ്റം വിതച്ച ഈ കാലത്ത് പ്രത്യേകിച്ച് കൊറോണ ഭീതിയിൽ നാമെല്ലാവരും പിന്തുടരേണ്ട ഒരു പ്രധാന ഘടകമാണ് രോഗ പ്രതിരോധം. അന്നജവും പ്രോട്ടീനും വൈറ്റമിനും ധാരാളം അടങ്ങിയ ഭക്ഷണപദാർത്ഥങ്ങൾ ഡയറ്റിൽ ഉൾപെടുത്താം. കൂടാതെ വ്യായാമം ഒരുന്മേശ സ്രോതസ്സ് തന്നെയാണ്. ഏത് അലസനെയും അത് ഉന്മേശവാനാക്കുന്നു രോഗ പ്രതിരോധ ശേഷി വർധിപ്പിക്കാനുള്ള വഴികളും മറ്റും സോഷ്യൽ മീഡിയയിൽ തരംഗമാണ്. രോഗം വന്നിട്ട് ചികിത്സിക്കുന്നതിലല്ല അതിനെ എങ്ങനെ പ്രതി രോധിക്കുo എന്ന തിരിച്ചറിവാണ് നമുക്ക് വേണ്ടത്.


നഹല
8 E സെൻമേരിസ് ഗേൾസ് എച്ച്.എസ്. പയ്യന്നൂർ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 02/ 02/ 2022 >> രചനാവിഭാഗം - ലേഖനം