സെന്റ് മേരീസ് എച്ച്. എസ്. എസ്. വെട്ടുകാട്/അക്ഷരവൃക്ഷം/പരിസ്ഥിതി കാഴ്ചകൾ

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി കാഴ്ചകൾ

മനുഷ്യനും പ്രകൃതിയും തമ്മിലുള്ള പരസ്പര ബന്ധത്തെ വിലയിരുത്താനുള്ള അവസരം കൂടിയാണ് കോവിഡ് 19 ന്റെ വ്യാപന കാലം. പരിസ്ഥിതി സന്തുലനത്തിലെ താളപ്പിഴകൾ കുറിച്ച് ആഴത്തിൽ ചിന്തിക്കാൻ കോവിഡ് എന്ന മഹാമാരി നമ്മെ പ്രേരിപ്പിക്കുന്നു. പരിസ്ഥിതി സന്തുലനത്തിൽ പുരാതന ഭാരതത്തിനു മഹത്തായ ദർശനം ഉണ്ടായിരുന്നു. എല്ലാ ജീവ ജാലങ്ങൾക്കും തുല്യ പ്രാധാന്യം നൽകുന്ന ലോക വീക്ഷണം വർഷങ്ങൾക്കു മുൻപേ ആരംഭിച്ചതാണ്. ലോകത്തെല്ലാവരും പ്രകൃതി സംരക്ഷണത്തിന്റെ സന്നദ്ധ ഭടന്മാർ ആകേണ്ട അവസ്ഥ സംജാതമായിരിക്കുകയാണിപ്പോൾ.

നാം നമ്മുടെ പ്രകൃതിയെ ശുചിത്വത്തോടെ സംരക്ഷിക്കാത്തതുകൊണ്ടു പ്രളയം എന്ന മഹാ ദുരന്തത്തെ നമുക്ക് ഏറ്റുവാങ്ങേണ്ടി വന്നു. അത് തന്നെയാണ് നമ്മുടെ രാജ്യം ഇന്ന് നേരിട്ടുകൊണ്ടിരിക്കുന്ന കോവിഡ് 19 എന്ന മഹാമാരിയും. ശുചിത്വമില്ലായ്മയിലൂടെ തന്നെയാണ് ഈ രോഗം നമ്മിൽ പ്രവേശിക്കുന്നത്. ലോകത്തു കോവിഡ് പടരാൻ തുടങ്ങിയപ്പോൾ തന്നെ നാം മുൻകരുതലുകൾ എടുക്കുകയും വ്യക്തിശുചിത്വം പാലിക്കുകയും തെയ്‌തിരുന്നെങ്കിൽ രോഗ വ്യാപനം ഒരു പരിധി വരെ നമുക്ക് നിയന്ത്രിക്കാൻ സാധിക്കുമായിരുന്നു. നമ്മുടെ വീടും പരിസരവും സൂക്ഷിക്കുക, ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും മുഖം ടവൽ കൊട് മറയ്ക്കുക, വ്യക്തിശുചിത്വം, സാമൂഹിക അകലം എന്നിവ പാലിക്കുക തുടങ്ങിയ കാര്യങ്ങൾ കൃത്യതയോടെ പാലിച്ചാൽ ഈ രോഗത്തെ നമുക്ക് നിയന്ത്രിക്കാൻ സാധിക്കും.

പ്രകൃതിയെ സംരക്ഷിച്ചു കൊണ്ടും അതിനെ മലിനപെടിത്താതെ വൃത്തിയായി സൂക്ഷിച്ചു കൊണ്ടും പകർച്ചവ്യാധികൾക്കെതിരെ പോരാടാൻ നമുക്ക് കഴിയണം. നാം ശ്വസിക്കുന്ന വായുവും, കുടിക്കുന്ന ജലവും നാം തന്നെ സംരക്ഷിക്കേണ്ടിയിരിക്കുന്നു. ഭൂമിയുടെയും മനുഷ്യരുടെയും ജീവജാലങ്ങളുടെയും സ്വച്ഛമായ സഹവർത്തിത്വത്തിനു ഇത് അത്യന്താപേക്ഷിതമാണ്.

കോവിഡ് ഭീഷണിയിൽ ലോക് ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന് മനുഷ്യരുടെയും വാഹനങ്ങളുടെയും സാമീപ്യമില്ലാതായപ്പോൾ വംശനാശ ഭീഷണി നേരിടുന്ന പക്ഷിമൃഗാദികളെല്ലാം സ്വച്ഛവിഹാരം നടത്തുന്നത് നാം കണ്ടു. ഇവയെ നാം എത്ര മാത്രം ദ്രോഹിച്ചിരുന്നുവെന്ന് ലോക് ഡൗൺ കാലത്തേ ദൃശ്യങ്ങളിൽ നിന്ന് മനസിലാക്കാം. ഇപ്പോൾ അന്തരീക്ഷ മലിനീകരണം കുറയുകയും വന്യ മൃഗങ്ങൾ ജനസഞ്ചാര കേന്ദ്രങ്ങളിലേക്ക് കടന്നു വരികയും ചെയ്യുന്നത് കാണുമ്പോൾ മനുഷ്യൻ പ്രകൃതിയിൽ നടത്തുന്ന കയ്യേറ്റമെത്ര ഭയാനകമാണെന്നു നമുക്ക് മനസിലാക്കാം.പ്രകൃതിയോട് ഇണങ്ങി ജീവിക്കേണ്ടതിന്റെ ആവശ്യകതയാണ് ഇതിൽ നിന്നെല്ലാം നാം മനസിലാക്കേണ്ടത്.

വ്യക്തി ശുചിത്വം പാലിക്കുന്നതോടൊപ്പം പ്രകൃതിയുടെ സന്തുലനം സംരക്ഷിക്കാനും ഇതര ജീവികളുടെ ആരോഗ്യവും നില നിൽപ്പും അപകടത്തിലാകും വിധമുള്ള കടന്നു കയറ്റം ഒഴിവാക്കാനും മനുഷ്യരെ ഓര്മപ്പെടുത്തേണ്ട അവസരം കൂടിയാണിത്. കോവിഡ് 19 ബാധിച്ചവരുടെ ചികിത്സയടക്കം നഴ്‌സുമാർ വഹിക്കുന്ന പങ്കിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിച്ച വർഷം കൂടിയാണിത്. ഈ മഹാമാരിയിൽ നിന്ന് ജനങ്ങളെ രക്ഷിക്കാൻ പല ശാസ്ത്രജ്ഞന്മാരും പ്രധിരോധ മരുന്നിനായി ഇന്ന് കഠിന പ്രയത്നം ചെയ്തുകൊണ്ടിരിക്കുന്നത്. കൊറോണ വൈറസിൻറെ തീവ്രതയ്ക്കു മുന്നിൽ മനുഷ്യൻ എത്ര ദുർബലരും നിസ്സഹായരുമാണ് എന്നത് രോഗത്തിന്റെ ഭീകരത എത്ര വലുതാണെന്ന് വ്യക്തമാക്കുന്നു.

അലീഷ
8 C സെൻറ് മേരീസ് എച്ച്.എസ്.എസ് വെട്ടുകാട്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 15/ 02/ 2022 >> രചനാവിഭാഗം - ലേഖനം