സെന്റ് മേരീസ് എച്ച്. എസ്. എസ്. വെട്ടുകാട്/അക്ഷരവൃക്ഷം/എന്റെ കൊച്ചു -വലിയ സന്തോഷം

Schoolwiki സംരംഭത്തിൽ നിന്ന്
എന്റെ കൊച്ചു -വലിയ സന്തോഷം

പതിവ് ശബ്ദ കോലാഹലം പ്രതീക്ഷിച്ചാണ് ഇന്ന് ഞാൻ ഉണർന്നത്, അടുക്കളയിൽ പ്രത്യേക ശബ്ദം ഒന്നും കേൾക്കുന്നില്ല, എന്തുപറ്റി. ടീവി ഓണാക്കി. ബാറുകൾ തുറക്കണമെന്നും അടക്കണമെന്നും ഓൺലൈൻ മദ്യ വില്പന ഒക്കെ സജീവ ചർച്ച നടക്കുന്നു. പ്രഭാതകർമങ്ങൾക്കൊടുവിൽ അടുക്കളയിൽ ചെന്നു. നല്ല മണം, ചക്കപുട്ടു. വയറു നിറയെ കഴിച്ചു. പിന്നാമ്പുറത്തേക്കു പോയി. അച്ഛനും അമ്മയും ചക്ക ബാക്കിയുള്ളത് ഇളക്കി പത്രത്തിലാക്കുന്നു. രണ്ടാളും വലിയ ഗുലാമിലാ. അമ്മ പറയുന്ന ജോലി കൃത്യമായി ചെയ്തുകൊടുക്കുന്നു. ഇപ്പൊ സംഗതി പിടി കിട്ടി, അച്ഛന് കഥകളി ആടി അമ്മയെ വിറപ്പിക്കാൻ കള്ള് കിട്ടില്ല. കുടിച്ചാലല്ലേ ധൈര്യം ഉള്ളു. എന്റെ അമ്മയുടെ കണ്ണു നിറയാത്ത ലോക്‌ഡോണിനെ ഞാനും സ്നേഹിച്ചു.

സുനൈന
9 C സെൻറ് മേരീസ് എച്ച്.എസ്.എസ് വെട്ടുകാട്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 15/ 02/ 2022 >> രചനാവിഭാഗം - കഥ