സെന്റ് മേരീസ് എച്ച്. എസ്സ്. എസ്സ്. ഇരിങ്ങാലക്കുട/അക്ഷരവൃക്ഷം/അവധിക്കാല കാഴ്ചകൾ

Schoolwiki സംരംഭത്തിൽ നിന്ന്
അവധിക്കാല കാഴ്ചകൾ

അസ്തമയ സൂര്യന്റെ നിഴൽ വീണു തുടങ്ങി, ......കിളികളെല്ലാം അവരവരുടെ കൂടുകളിലേക്ക് ചേക്കേറാനുളള തിരക്കിലാണ്. മിന്നൂ...മിന്നൂ..... ഇത്രനേരമായിട്ടും കളി നിർത്താറായില്ലേ. അമ്മയുടെ നീട്ടിയുള്ള വിളി കേട്ടപ്പോഴാണ് മിന്നു വിനും കൂട്ടുക്കാർക്കും നേരം വൈകിയത് മനസ്സിലായത്.ഇനി നാളെ കളിക്കാം എന്നു പറഞ്ഞു മിന്നു വീട്ടിലേയ്ക്ക് ഓടി. വീട്ടിലെത്തിയപ്പോൾ ,അമ്മ എന്തൊക്കെയോ പറഞ്ഞുക്കൊണ്ടിരിക്കുകയായിരുന്നു. അമ്മേ, അവധിക്കാലമല്ലേ .ഇപ്പോഴല്ലാതെ ഞങ്ങൾ എപ്പോഴാണ് കളിക്കുക .കളിക്കന്നതിനും ഒരു സമയമൊക്കെയുണ്ട്. അമ്മയുടെ പറച്ചിൽ കേട്ട് മിന്നു മിണ്ടാതെ നിന്നു. നാളെ ഞങ്ങൾ വേഗം കളിക്കാൻ പോകും .അപ്പോൾ വേഗം കളി നിർത്താല്ലോ .മിന്നുവിൻ്റെ പറച്ചിൽ കേട്ടു അമ്മയ്ക്ക് ചിരി വന്നു. അമ്മേ നാളെ ഞങ്ങൾ കുന്നിൻ മുകളിലേയ്ക്കാണ് കളിക്കാൻ പോകുന്നത് . കുന്നിൻ മുകളിലോ ?അവിടെ എങ്ങനെ കളിക്കുന്നത്. അവിടെ ആളുകൾ ചപ്പുചവറുകൾ ഇടുന്ന സ്ഥലമല്ലേ ,വേസ്റ്റ് ഇടാനുള്ള ഒരേ ഒരു സ്ഥലമാ ,അവിടെയല്ലേ നിങ്ങളുടെ ഒരു കളി വേറെ വല്ലയിടത്തും പോയി കിളക്ക് .മിന്നു അന്ന് കിടക്കുമ്പോൾ മുഴുവൻ ആലോചിച്ചത് ലത ടീച്ചർ പഠിപ്പിച്ചു കൊടുത്ത പരിസര ശുചിത്വത്തെ കുറിച്ചുള്ള പാഠങ്ങളായിരുന്നു. അടുത്ത ദിവസം കൂട്ടുക്കാർ എല്ലാവരും കൂടി കുന്നിൻ മുകളിലേയ്ക്ക് പോയി.അവിടെ ചപ്പുചവറുകൾ കുന്നുകൂടി കിടക്കുന്നത് കണ്ടപ്പോൾ അവർക്ക് സഹിക്കാനായില്ല. ഇത് ഇവിടെ കിടക്കുന്നത് കൊണ്ടാണ് നമ്മുക്ക് പലതരം അസുഖങ്ങളും വരുന്നത്. ഇത് ഇവിടെ നിന്ന് മാറ്റാൻ എന്താ ചെയ്യാനാവുക എന്നതായിരുന്നു അവരുടെ അടുത്ത ചിന്ത. പലരും പല സൂത്രങ്ങൾ പറഞ്ഞു . അവസാനം അവർ മാലിന്യങ്ങൾ ഇവിടെ ഇടതുതെന്ന തരത്തിലുള്ള പലതരം പ്ലക്കാർഡുകൾ വയ്ക്കാൻ തീരുമാനിച്ചു .പിന്നീട് അതിനുള്ള തിരക്കിലായിരുന്നു. വീണ്ടും മാലിന്യങ്ങൾ പ്ലക്കാർഡിനു മുകളിലൂടെ ഇടുന്നത് കണ്ടപ്പോൾ അവർ തയാൻ നോക്കി.ഈ കുട്ടികളെ കൊണ്ട് തോറ്റു നിങ്ങൾ വേറെയെ വിടെയെങ്കിലും പോയി കളിക്ക് എന്നായി മുതിർന്നവർ മിന്നുവും കൂട്ടുക്കാരും ഇനിയെന്തു ചെയ്യും എന്നു ചിന്തിച്ചു കൊണ്ടിരിക്കുമ്പോൾ ഒരാൾ പറഞ്ഞു നമ്മുക്ക് പോലീസിനോട് വിവരം അറിയിച്ചാല്ലോ മറ്റൊരാൾ പറഞ്ഞു നമ്മുക്ക് പഞ്ചായത്ത് മെമ്പറോട് പറഞ്ഞാലോ അതൊന്നും വേണ്ട മിന്നു പറഞ്ഞു നമ്മുക്ക് പരിസരം വൃത്തിയാക്കി സൂക്ഷിക്കേണ്ടതിൻ്റെ ആവശ്യകതയും രോഗങ്ങൾ പടരാതിരിക്കാനുള്ള സാഹചര്യവും ചൂണ്ടി കാട്ടികൊണ്ട് ഒരു നോട്ടീസ് തയ്യാറാക്കാം. നമ്മുടെ ചുട്ടു പാടുമുള്ള വീടുകളിൽ ഉള്ളവർ മാത്രമല്ലെ ഇവിടെ മാലിന്യം നിക്ഷേപിക്കുന്നുള്ളൂ അവരുടെ വീടുകളിൽ പോയി നോട്ടീസ് നൽകി മാലിന്യങ്ങൾ നിറയുന്നതിൻ്റെ ദൂഷ്യവശങ്ങൾ അവരെ പറഞ്ഞു മനസ്സിലാക്കിക്കാം.ഇത് കൊള്ളാം അവർ ഒറ്റകെട്ടായി തീരുമാനിച്ചു.എല്ലാ വീടുകളിലും പോയി അവർ നോട്ടീസ് കൊടുത്തു. അവരവരുടെ വീടുകളും ഇതിൽ പെട്ടിരുന്നു. കുട്ടികളുടെ ഈ പരിശ്രമം കണ്ട് മുതിർന്നവർ അതിശയിച്ചു. തങ്ങൾ ഇതിൻ്റെ ദൂഷ്യവശങ്ങളെല്ലാം അറിഞ്ഞ് കൊണ്ട് ചെയ്തിരുന്ന ഈ തെറ്റ് ഇനി ചെയില്ലാ എന്ന് ഒറ്റ കൊട്ടായി അവർ തീരുമാനിച്ചു'.കുട്ടികളെ കുറിച്ച് അവർക്ക് അഭിമാനം തോന്നി. കുട്ടികൾക്കും വളരെ സന്തോഷമായി.കുട്ടികളും മുതിർന്നവരും എല്ലാവരും ചേർന്ന് കുന്നിൻ ചെരിവ് വൃത്തിയാക്കി മലിന്യങ്ങൾ വലിച്ചെറിയുന്ന പതിവ് അവർ നിർത്തലാക്കി. കുട്ടികളുടെ അവധിക്കാലം അങ്ങനെ അർത്ഥ വക്തായി. നമ്മൾ ഓരോരുത്തരുടെയും അവധിക്കാലം അർത്ഥവക്താക്കാൻ പരിശ്രമിക്കാം.

ഏഞ്ചല സണ്ണി
6 D സെന്റ് മേരീസ് എച്ച്. എസ്സ്. എസ്സ്. ഇരിങ്ങാലക്കുട
ഇരിങ്ങാലക്കുട ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ