സെന്റ് മേരീസ് എച്ച്.എസ്.എസ് . തീക്കോയി/അക്ഷരവൃക്ഷം/ ഹോട്ട് സ്പോട്ട്

Schoolwiki സംരംഭത്തിൽ നിന്ന്
ഹോട്ട് സ്പോട്ട്

ഹോട്ട് സ്പോട്ട് എന്ന വാക്ക് ഇന്ന് നമുക്ക് ഏറെ പരിചിതമായിരിക്കുന്നു. ലോകം മുഴുവൻ പടർന്നിരിക്കുന്ന കൊറോണ വൈറസുമായി ബന്ധപ്പെട്ട് രോഗാവസ്ഥ കൂടുതലായി വ്യാപിച്ചിരിക്കുന്ന പ്രദേശങ്ങളെ സൂചിപ്പിക്കാൻ നാം ഈ വാക്ക് ഉപയോഗിക്കുന്നു. എന്നാൽ പരിസ്ഥിതിയുമായി ബന്ധപ്പെട്ട് ചില പ്രദേശങ്ങളെ സൂചിപ്പിക്കാനും ഈ വാക്ക് ഉപയോഗിക്കുന്നു.

അവ എങ്ങനെയെന്ന് നോക്കാം.

ഇന്ത്യയിൽ ദേശീയ ഉദ്യാനങ്ങൾ ഉൾപ്പെടെ 18 സ്ഥലങ്ങളെ ജൈവ മേഖലാ സംരക്ഷിത മേഖലയായി ഗവൺമെന്റ് പ്രഖ്യാപിച്ചിട്ടുണ്ട്. ചുറ്റുമുള്ള കരുതൽ മേഖലയും ഇതിന്റെ പരിധിയിൽ വരുമെങ്കിലും കൃഷിക്കും ഇതര ഉത്പാദന പ്രക്രിയകൾക്കും ഉപയോഗിക്കുന്നതിൽ തടസമില്ല. സംരക്ഷിത മേഖലയിലെ സസ്യങ്ങളും ജീവജാലങ്ങളും മാത്രമല്ല, അവിടെ അധിവസിക്കുന്ന ഗോത്ര സമൂഹങ്ങളും അവരുടെ ജീവിത രീതികളും കാട്ടു മൃഗങ്ങളും എല്ലാം ഈ സംരക്ഷണത്തിന്റെ പരിധിയിൽ വരുന്നു.

ഹോട്ട് സ്പോട്ട് എന്ന സാങ്കേതിക നാമത്തിലാണ് ഇത്തരം സ്ഥലങ്ങൾ അറിയപ്പെടുന്നത്. മനുഷ്യരുടെ ഭീഷണി നിലനില്ക്കുന്ന ചില പ്രത്യേക ജൈവവൈവിധ്യ സംരക്ഷിത ഭൂമിശാസ്ത്ര മേഖലയാണ് ഇത്. ഇത്തരം 25 കേന്ദ്രങ്ങളാണ് ഇന്ന് ലോകമെമ്പാടും ഉള്ളത്. വംശനാശ ഭീഷണി നേരിടുന്ന സസ്യജാലങ്ങൾ, പറവകൾ, മൃഗങ്ങൾ, സസ്തനികൾ, ഉരഗങ്ങൾ ഉഭയജീവികൾ എന്നിവയാകും ഈ പ്രദേശത്ത് 60 ശതമാനവും കാണപ്പെടുന്നത്. ഭൗമോപരിതലത്തിന്റെ 2.3 ശതമാനം സ്ഥലം മാത്രമാണ് ഇത്തരത്തിൽ മാറ്റി നിർത്തപ്പെട്ടിരിക്കുന്നത്. ഇത്രയധികം ശ്രദ്ധ നൽകിയിട്ടും ഓരോ മേഖലയിലും ഉണ്ടായിരുന്ന സ്വാഭാവിക സസ്യ ജാലങ്ങളുടെ 70 ശതമാനവും നശിച്ചു പോയിക്കഴിഞ്ഞു. ഈ ഹോട്ട് സ്പോട്ടുകളിലെയും 50 ശതമാനം സസ്യ ഇനങ്ങളും 42 ശതമാനം ജീവികളും വംശനാശ ഭീഷണി നേരിടുന്നവയുമാണ്.

അതുൽ സോണി
6 എ സെന്റ് മേരീസ് എച്ച്.എസ്.എസ് തീക്കോയി
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം