സെന്റ് മേരീസ് എച്ച്.എസ്.എസ്. പട്ടം/അക്ഷരവൃക്ഷം/ ::പകർച്ച വ്യാധികളും പ്രതിരോധവും::

പകർച്ച വ്യാധികളും പ്രതിരോധവും.     


നമ്മുടെ ഈ ആധുനിക കാലം പലവിധ രോഗങ്ങളുടെയും കാലമാണ്. നാം എല്ലാ തലങ്ങളിലും സമ്പന്നരാണ് എന്ന് വാദിക്കുംബോഴും ഒരു പകർച്ച വ്യാധിക്ക്‌ മുൻപിൽ പകച്ചു നിൽക്കുകയാണ് ലോകം.നമ്മുടെ സമ്പത്ത്‌ഘടനയേപോലും തകിടം മറിക്കാൻ ശേഷിയുള്ള ഒരു "കൊറോണ"എന്ന വൈറസിന്റെ പിടിയിൽ നിന്ന് രക്ഷപ്പെടാൻ യുദ്ധം ചെയ്യുകയാണ് ആതുര സേവനത്തിൽ സമ്പന്നന്മാർ എന്നറിയപ്പെടുന്ന അമേരിക്ക പോലുള്ള ലോക രാജ്യങ്ങൾ.രോഗം വന്നിട്ട് ചികിത്സിക്കുന്നതിനേക്കാൾ മുഖ്യം രോഗം വരാതെ നോക്കുക എന്നുള്ളതാണ്.ഇതുവഴി രോഗ വ്യാപനം ഒരു പരിധി വരെ തടയാനാവും.എത്ര തന്നെ മുൻകരുതലുകൾ എടുത്താലും ഇത്തരം രോഗങ്ങൾ പിടിപെടാൻ സാധ്യത കൂടുതൽ ആണ്.അത് കൊണ്ട്‌തന്നെ "പ്രധിരോധം" എന്നത് തന്നെയാണ് ഏക പോംവഴി.

ഒരു രോഗത്തെ നമ്മുക്ക് പ്രതിരോധിക്കണമെങ്കിൽ ആ രോഗത്തെയും രോഗ ലക്ഷണത്തേയും കുറിച്ച് നാം ബോധവാന്മാർ ആയിരിക്കണം.ജനങ്ങളെ ബോധ വൽക്കരിക്കുക എന്നതു തന്നെ ആകും സർക്കാരും ആരോഗ്യ പ്രവർത്തകരും നേരിടുന്ന പ്രധാന വെല്ലുവിളി. പകർച്ച വ്യാധികളിൽ പ്രധിരാധം എന്നത് "സാമൂഹിക അകലമാണ്". അത് നമ്മുടെ വീട്ടിൽ നിന്നും തുടങ്ങുന്നു. അതിലൂടെ ഒരു പരിധി വരെ രോഗത്തെ ചെറുക്കാൻ സാധിക്കുന്നതാണ്. അത് കഴിഞ്ഞാൽ നാം ശ്രദധിക്കേണ്ടത് നമ്മുടെ ഭക്ഷണ രീതികളിൽ ആണ്. മായം ചേർക്കാതെ വീട്ടിൽ വിളയിച്ച് എടുക്കുന്ന പഴങ്ങളും പച്ചക്കറികളും കഴിക്കുന്നതിലൂടെ നമ്മുക്ക് പകർച്ച വ്യാധികളെ തടയാനുള്ള പ്രതിരോധ ശേഷിയും ആരോഗ്യവും ലഭിക്കുന്നു. നമ്മുക്ക് ഏവർക്കും വളർത്തു മൃഗങ്ങളോട് പ്രത്യേക താൽപര്യമാണ്. എന്നാല്‌ ഇത്തരം രോഗങ്ങൾ അവയെയും ബാധിക്കുന്നു. അവയിലൂടെ നമ്മുക്കും. അതിനാൽ തന്നെ അവരോട് ഇടപഴകുമ്പോൾ ശ്രദ്ധിക്കേണ്ടത് നമ്മുടെ ജീവനും അവരുടെ ജീവനും ആവശ്യമാണ്. നമ്മുടെ ലോകത്ത് ഒരു പ്രധാന വിഭാഗമാണ് വയോജനങ്ങൾ. രോഗ പ്രതിരോധ ശേഷി ഏറ്റവും കുറയുക വാർധക്യകാലത്താണ്. അതുകൊണ്ട് തന്നെ അവരുടെ ആരോഗ്യത്തിനും നാം മുൻകരുതലുകൾ എടുക്കേണ്ടത് ആവശ്യമാണ്.

രോഗം എന്നത് ആർക്കും എപ്പോൾ വേണമെങ്കിലും പിടി പെടാവുന്നതെയുള്ളു. അവിടെ സമ്പത്തിനും,വർണത്തിനും, മറ്റൊന്നിനും സ്ഥാനമില്ല. ഒറ്റപെടുത്തലുകൾ അല്ല വേണ്ടത്,ഒറ്റ കെട്ടായി പ്രതിരോധിക്കുക ആണ് മുഖ്യം. സ്വയം ചികിത്സിക്കുന്നത് ഒഴിവാക്കുക കാരണം അത് ചിലപ്പോഴൊക്കെ നമ്മെ അപകടത്തിലേക്ക് കൊണ്ട് പോകുന്നു. സർക്കാരിന്റെയും ആരോഗ്യ പ്രവർത്തകരുടെയും നിർദേശങ്ങൾ പാലിക്കുവാൻ ശ്രദ്ധിക്കണം. മാത്രമല്ല ആരോഗ്യ രംഗത്ത് പ്രവർത്തിക്കുന്ന എല്ലാവരോടും കൃതജ്ഞത ഉള്ളവരാകുക. ശെരിക്കും അവരാണ് രോഗത്തോട് യുദ്ധം ചെയ്യുന്നത്. രോഗ വ്യാപനം ഒരു ദിനം കൊണ്ട് തന്നെ നടക്കും,എന്നാൽ രോഗപ്രതിരോധം കഴിയുമെങ്കിൽ ഒരു ദിനം മുൻപെങ്കിലും നടപ്പിലാക്കണം..


അഞ്ചു ജിജി ആർ.പി.
9 F1 സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂൾ, പട്ടം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 23/ 01/ 2022 >> രചനാവിഭാഗം - ലേഖനം