സെന്റ് മേരീസ് എച്ച്.എസ്.എസ്. പട്ടം/അക്ഷരവൃക്ഷം/ :പ്രകൃതി സംരക്ഷണം:
പ്രകൃതി സംരക്ഷണം
നമ്മുടെ പ്രകൃതി നശിച്ചു വരുകയാണ്. അതിൽ നാം ഏവരും സങ്കടത്തിലുമാണ്. പ്രകൃതി എന്ന അമ്മയെ നമ്മുടെ അമ്മ എന്ന സ്ഥാനത്തു നിർത്തി പരിചരിക്കണം. എന്നാൽ ആ സമയം നാം അതിനെ നശിപ്പിക്കാൻ തുനിഞ്ഞിരിക്കുന്നു. മരങ്ങൾ വെട്ടിയും, വയലുകൾ നികത്തിയും നാം അതിനെ ദ്രോഹിക്കുന്നു. ഇവയെല്ലാം പ്രകൃതിയുടെ വരദാനമാണ്. നാം പ്രകൃതിയെ നമ്മുടേതാണെന്നു കാണുകയാണെങ്കിൽ ഈ പ്രശ്നങ്ങൾ വരുകയില്ല. പ്രകൃതി സംരക്ഷണത്തിന് ഒരുപാട് പ്രകൃതി സ്നേഹികൾ ഉണ്ട്. അവരെല്ലാം ഒരു നല്ല പ്രവർത്തിയാണ് ചെയ്യുന്നത്. അവരെ എല്ലാം കണ്ട് നാം പഠിക്കേണ്ടിയിരിക്കുന്നു. മരങ്ങൾ വച്ചുപിടിപ്പിച്ചും, വയലുകൾ നെല്ലുകൊണ്ട് നിറച്ചും നമ്മുക്ക് അതിനെ വീണ്ടെടുക്കാം. അതുപോലെ നാം നമ്മുടെ ചുററുപാടും സംരക്ഷികേണ്ടതാണ്. റോഡുകളിൽ ചവറുകൾ നിക്ഷേപിക്കുന്നത് മോശമായ ഒരു പ്രവൃത്തിയാണ്. അതിനെല്ലാം എതിരേയായി നാം ഒരു ബോധവത്ക്കരണ പരിപാടി സംഘടിപ്പിക്കണം . അതിലുടെ അവരെ നന്മയിലേക്ക് തിരിച്ചുകൊണ്ടു വരാൻ നമ്മുക്ക് സാധിക്കും കുഞ്ഞുങ്ങളെയും ഈ നല്ല പ്രവൃത്തികൾ ചെയ്യാൻ പരിശ്രമിപ്പിക്കാം. ഒരുകാര്യവും 'പിന്നെ ' എന്ന് പറഞ്ഞു മാറ്റി വയ്ക്കരുത്. അത് ' ഉടൻ ' പ്രവർത്തികമാക്കണം.
|