സെന്റ് മേരീസ് എച്ച്.എസ്.എസ്. പട്ടം/അക്ഷരവൃക്ഷം/ --*പരിസ്ഥിതി*--
പരിസ്ഥിതി
പ്രകൃതി നമ്മുടെ വരദാനമാണ്. പ്രകൃതി അമ്മയാണ്. ആ അമ്മയെ നാം ചൂഷണം ചെയ്യരുത്. നമുക്ക് ശുദ്ധവായുവും, ശുദ്ധജലവും തരുന്ന ആ അമ്മയെ നാം ചൂഷണം ചെയ്യരുത്. അത് നമ്മൾ ചെയ്യുന്ന വലിയൊരു തെറ്റാണ് . പക്ഷേ ഈ കാലഘട്ടത്തി ൽ നമുക്ക് കാണാൻ സാധിക്കുന്നത് പ്രകൃതിയെ നശിപ്പിച്ചുകൊണ്ടിരിക്കുന്നതാണ്.
കാവുകളും, കുളങ്ങളും, കായലോ ര ങ്ങളും അതി നെ ചുറ്റിപ്പറ്റി നടക്കുന്ന ശുദ്ധവായുവും എവിടെയാണ്. ദുഷ്ട മനസ്സുള്ള മനുഷ്യർ അതിനെ ചൂഷണം ചെയ്തിരിക്കുന്നു. പ്രകൃതിയായ അമ്മ വാരിക്കോരി സൗഭാഗ്യങ്ങൾ തരുമ്പോൾ നന്ദിയില്ലാതെ നിരസിക്കുകയാണ് നന്മയില്ലാത്ത മനുഷ്യർ. ഒരു ഇത്തിരി സ്ഥലത്തിനുവേണ്ടി കാവുകളും, കുളങ്ങളും നികത്തുവാണ് മനുഷ്യർ. എത്ര എത്ര വൃക്ഷങ്ങളാണ് വെട്ടി വീഴ്ത്തിയത് . നാം ഓരോരുത്തരും ചിന്തിക്കണം.
നഗരങ്ങളെല്ലാം മലിനീകരണത്തിന്റെ മാരകമായ ഫലങ്ങൾ അനുഭവിച്ചു തുടങ്ങിയിരിക്കുകയാണ്. നമ്മൾ പ്രകൃതിയോട് ചെയ്തതിന്റെ എരട്ടിയായിട്ടാണ് പ്രകൃതി നമുക്ക് തന്നുകൊണ്ടിരിക്കുന്നത്. പ്രകൃതിയെ ഓരോ നിമിഷവും ചൂഷണം ചെയ്യുമ്പോഴും നാം ഓർക്കേണ്ട ഒരു കാര്യം നമ്മുടെ ജീവനെയാണ് കൊല്ലുന്നതെന്ന്.
ജൈവ വിസ്മയം കാണിച്ച നാട്ടിലൊക്കെ ഇപ്പോൾ ജലാശയങ്ങളിലാണ് മാലിന്യം കൊണ്ട് തള്ളുന്നത്. നഗരങ്ങളിൽ മാലിന്യം കാരണം മനുഷ്യർക്ക് ശുദ്ധവായു ശ്വസിക്കാൻ പറ്റുന്നില്ല. അതുപോലെതന്നെ ഫാക്ടറികളിലും കാറുകളിലും നിന്ന് വരുന്ന പുക അന്തരീക്ഷത്തിൽ പടരുകയാണ്. അത് ശുദ്ധവായുവിനെ മലിനീകരിക്കുയാണ്. ഫാക്ടറികളിലും കാറുകളിലും നിന്നുള്ള പുക പരിസ്ഥിതിയെ ദോഷകരമായി ബാധിക്കുകയാണ്. ഈ മലിനമായ വായുവാണ് കുട്ടികളും, മുതിർന്നവരും ശ്വസിക്കുന്നത്. ഇത് പല ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാവുകയാണ്. ഭൂമിയിലെ ചൂടിന്റെ വർധന, കാലാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങൾ, ഉപയോഗശൂന്യമായ വസ്തുക്കൾ, ശുദ്ധജലം, ജൈവവൈവിധ്യ ശോഷണം, ഫാക്ടറികളിലും, വാഹനങ്ങളിലും നിന്നും വരുന്ന പുക തുടങ്ങിയ ഒട്ടേറെ പ്രശ്നങ്ങൾ പ്രകൃതിയെയും നമ്മളെയും അലട്ടുകയാണ്. ഇതിനെല്ലാമുള്ള പ്രതിവിധി ഒന്നു മാത്രമേയുള്ളൂ, നമ്മൾ പ്രകൃതിയെ സ്നേഹിക്കുക. നമ്മൾ പ്രകൃതിയെ പരിരക്ഷിക്കുക, അല്ലെങ്കിൽ അതു കൂടുതൽ വഷളാവുകയെ ഉള്ളു . വായുവും ജലവും മലിനമായി തീരുന്നു,പ്രക്യതി വിഭവങ്ങൾ ഇല്ലാതാവും ,സസ്യങ്ങളും,മൃഗങ്ങളും മരിച്ചുകൊണ്ടേയിരി ക്കും പ്രക്യതിയും സൗന്ദര്യം കുട്ടികൾക്ക് ആസ്വദിക്കാൻ സാധിക്കുകയില്ല. പ്രക്യതി നശിച്ചുകൊണ്ടേയിരിക്കും. അതിനാൽ നാം പ്രക്യതിയെ സംരക്ഷിക്കണം. ഇനി വരാനിരിക്കുന്ന തലമുറകൾക്കും നമ്മുടെ ഭൂമിയിലുള്ളതെല്ലാം അവകാശപ്പെട്ടതാണ്. നാം വസിക്കുന്ന മണ്ണും, നാം ശ്വസിക്കുന്ന വായുവും കുടിക്കുന്ന ജലവും നമ്മുടെ പൂർവീകർ നമുക്കായി പ്രക്യതിയിൽ ശ്രദ്ധയോടെ കരുതി വച്ചിരുന്നവയാണ്. ഇവക്ക് യാതൊരു ശോഷണവും വരാതെ സൂക്ഷിച്ചുവക്കാനും, വരും തലമുറക്കു കൈമാറാനുംനമുക്ക് ബാധ്യതയുണ്ട്. അതിനാൽ ആർത്തി മറന്ന്, പ്രക്യതിയെ നിഷ്ഠൂരമായി പിച്ചിച്ചീന്തുന്നതും നിർത്തി, വിവേച നരഹിത മായ ചൂഷണം ഒഴിവാക്കി, നമ്മുടെ വായുവും ജലവും മണ്ണും എല്ലാം നമുക്കു സംരക്ഷിക്കാം. നമ്മുടെ ജീവനു വേണ്ടി...
സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 23/ 01/ 2022 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 23/ 01/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം