സെന്റ് മേരീസ് എച്ച്.എസ്.എസ്. പട്ടം/അക്ഷരവൃക്ഷം/ *ആരോഗ്യത്തിനായി പ്രതിരോധം തീർക്കാം*
ആരോഗ്യത്തിനായി പ്രതിരോധം തീർക്കാം
നാം എങ്ങനെയാണ് പ്രതിരോധശേഷി വീണ്ടെടുക്കുന്നത്? ഒരു സ്ഥലത്തുനിന്ന് പൊട്ടിപ്പുറപ്പെട്ട ലോകമെമ്പാടും പടർന്നു പിടിച്ച മരണം വിതയ്ക്കുന്ന രോഗങ്ങളാണ് ആഗോള മഹാമാരികൾ വസൂരി പോലുള്ള മഹാമാരികൾ കോടിക്കണക്കിന് ജനങ്ങളെ കൊന്നൊടുക്കിയിട്ടുണ്ട്. 1966 മുതൽ 1977 വരെ ലോകാരോഗ്യസംഘടന നടത്തിയ ആഗോള വാക്സിനേഷൻ ക്യാമ്പിൽ ആണ് വസൂരിയെ ഉന്മൂലനം ചെയ്തത്. ആരോഗ്യകരമായ ജീവിതം ഓരോ വ്യക്തിയുടെയും അവകാശമാണ് അത് ഉറപ്പാക്കാൻ പ്രതിരോധിക്കുക കുത്തിവെപ്പുകളും തുള്ളി മരുന്നുകളും നാം സ്വീകരിക്കണം. കോളറ, പ്ലേഗ്, വസൂരി, പകർച്ചപ്പനി, എയ്ഡ്സ് തുടങ്ങിയ മഹാ മരികൾ ലോകമെമ്പാടും ലക്ഷക്കണക്കിന് മനുഷ്യരെ കൊന്നൊടുക്കി. ഇപ്പോഴിതാ കൊറോണ എന്ന ആണു ജീവിയെ പേടിച്ച് ലോകം വിറങ്ങലിച്ചു നിൽക്കുന്ന സമയം. പ്രതിരോധശേഷി കുറഞ്ഞ വരെയാണ് വൈറസ് പെട്ടെന്ന് കടന്നാക്രമിക്കുന്നത് വ്യക്തി ശുചിത്വം പാലിക്കുന്നതിൽ ഒപ്പം പ്രതിരോധ ശക്തി വർധിപ്പിക്കുക എന്നത് പ്രധാനമാണ്. അതിനായി നാം പോഷകസമൃദ്ധമായ ഭക്ഷണം കഴിക്കുകയും ധാരാളം ശുദ്ധജലം കുടിക്കുകയും ചെയ്യുക. അതോടൊപ്പം നന്നായി ഉറങ്ങുകയും മാനസികസംഘർഷം ഒഴിവാക്കുകയും ചെയ്യണം. ഒരാളുടെ ശരീരത്തിലെ പ്രതിരോധ സംവിധാനമാണ് വൈറസിനെ പ്രതിരോധിക്കാനുള്ള അവസാനത്തെ മതിൽ. ആരോഗ്യദായകമായ ബാക്ടീരിയകളും വൈറസുകളും അതുപോലെ രോഗകാരണമായവ യും ആരോഗ്യദായകമായവയെ സ്വീകരിക്കാനും രോഗകാരണമായവ യെ ചെറുത്തു നിൽക്കാനുമുളള ശക്തി പ്രകൃതി തന്നെ മനുഷ്യനും മറ്റു മൃഗങ്ങൾക്കും നൽകിയിട്ടുണ്ട്. പക്ഷെ ഇന്ന് ആരോഗ്യ ശാസ്ത്രവും മെഡിക്കൽ സയൻസുമൊക്കെ പരിഷ്കൃതമായെങ്കിലും ലോകത്തെ രോഗാണു നശീകരണവും പ്രചാരത്തിലായി.അതു ഉപയോഗിക്കുമ്പോൾ രോഗാണുമാത്രമല്ല ആരോഗ്യത്തെ സംരക്ഷിക്കുന്ന അണുക്കള്ളും നശിക്കും. അവ നശിക്കുന്നതോടൊപ്പം വായുവും, വെള്ളവും, മണ്ണും മലിനമാക്കപ്പെടും. പ്രകൃതിയോടിണങ്ങി പ്രകൃതിയെ ചൂഷണം ചെയ്യാതെ മനുഷ്യൻ ജീവിക്കണം.കൊറോണ ഉയർത്തുന്ന ഭീതിയും നാശവും പ്രകൃതിയുടെയും മനുഷ്യസമൂഹത്തിന്റെ പ്രതിരോധ പ്രവർത്തനങ്ങളുടെയും ഫലമായി നാളെ ഒഴിഞ്ഞുപോകുക തന്നെ ചെയ്യും. എന്നാൽ വീണ്ടും മറ്റൊരു മഹാമാരി നാളെ വന്നുകൂടെന്നു മില്ല. അപ്പോഴും നമ്മൾ പ്രതിരോധത്തിനായി വേണ്ടതെല്ലാം ചെയ്യാൻ മുന്നിട്ടിറങ്ങണം. ഓരോ വ്യക്തിയുടെയും ആരോഗ്യ ജീവിതമാണ് രാഷ്ട്രത്തിൻറെ സമ്പത്ത്......
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 23/ 01/ 2022 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 23/ 01/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം