സെന്റ് മേരീസ് എച്ച്.എസ്.എസ്. പട്ടം/അക്ഷരവൃക്ഷം/ പ്രകൃതി സംരക്ഷണം
പ്രകൃതി സംരക്ഷണം
പരിസ്ഥിതിയിലേക്ക് ഒന്ന് കണ്ണോടിച്ചു നോക്കൂ രണ്ടു തരം പ്രവർത്തകരെ നമ്മുക്കു കാണാം പരിസ്ഥിതിയ്ക്ക് അനുകൂലമായി പ്രവർത്തിക്കുന്നവരെയും പ്രതികൂലമായി പ്രവർത്തിക്കുന്നവരെയും ഈ രണ്ടുതരം പ്രവർത്തകരെ പൊതുവെ നമ്മുക്കു കാണാം ഉദാഹരണത്തിന് രണ്ടു പേർ കടയിൽ നിന്നും മിഠായി വാങ്ങിച്ചു രണ്ടുപേരും അതുകഴിച്ചു അവരിലൊരാൾ മിഠായി കവർ വേസ്റ്റ് ബാസ്ക്കറ്റിൽ നിക്ഷേപിച്ചു എന്നാൽ രണ്ടാമത്തെയാൾ ആ കവർ നിലത്തുപേക്ഷിച്ചു മറ്റൊരിടത്ത് കുറേപേർ നദി മാലിന്യമുക്തമാക്കുകയായിരുന്നു. ആ നദിയുടെ തൊട്ടപ്പുറത്ത് കുറച്ചാളുകൾ നദിയിൽ മാലിന്യം നിക്ഷേപിക്കുകയായിരുന്നു. ഇവിടെ പരിസ്ഥിതിയെ നശിപ്പിക്കുന്നവരെയും പരിസ്ഥിതിയെ സംരക്ഷിക്കുന്നവരെയും നമ്മുക്കു കാണാം ഭൂമിയിലുള്ള എല്ലാ മനുഷ്യരും പരിസ്ഥിതിയെ സംരക്ഷിക്കുന്നതിനു വേണ്ടിയാണ് ജൂൺ 5 ലോക പരിസ്ഥിതി ദിനമായി നമ്മൾ ആചരിക്കുന്നത് ഈ ദിവസത്തിന്റെ ഭാഗമായി മുതിർന്നവരും കുട്ടികളും മറ്റെല്ലാവരും അവരവരുടെ വീടും സ്കൂളും പരിസരവും പ്ലാസ്റ്റിക് മക്തമാക്കുന്നു എന്നാൽ പരിസ്ഥിതി ദിനം കഴിഞ്ഞാൽ പരിസ്ഥിതിയ്ക്ക് പ്രതികൂലമായി പ്രവർത്തിക്കുന്നവർ പരിസ്ഥിതി മലിനീകരണം വീണ്ടുമാരംഭിക്കും ഇങ്ങനെ പരിസ്ഥിതിയെ ഉപദ്രവിക്കുമ്പോൾ പതിൻമടങ്ങായി പരിസ്ഥിതി പ്രതിഷേധിക്കുന്നു അതിനുദാഹരണമാണ് ഇക്കഴിഞ്ഞ പ്രളയവും നിപ്പും ഇപ്പോൾ നടക്കുന്ന കൊറോണയുമെല്ലാം ഇനിയും മനുഷ്യൻ പരിസ്ഥിതിയെ ഉപദ്രവിച്ചാൽ ഇതിലും വലിയ ശബ്ദത്തോടെ അത് പ്രതികരിക്കും.
സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 29/ 01/ 2022 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 29/ 01/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം