സെന്റ് മേരീസ് എച്ച്.എസ്.എസ്. പട്ടം/അക്ഷരവൃക്ഷം/ പ്രകൃതി ദൈവത്തിന്റെ വരദാനം

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതി ദൈവത്തിന്റെ വരദാനം

പ്രകൃതി ദൈവത്തിന്റെ വരദാനമാണ് .പ്രകൃതിയെ സംരക്ഷിക്കുന്നത് നമ്മുടെ കടമയാണ് .അതിനെ തെറ്റായ രീതിയിൽ ഉപയോഗിക്കാൻ നമ്മുക്കാർക്കും അവകാശമില്ല മണ്ണും,അന്തരീക്ഷവും,വായു- വും,മനുഷ്യരും ,പക്ഷിമൃഗാദി-കളും,സസ്യങ്ങളും എല്ലാം നിറഞ്ഞതാണ് നമ്മുടെ പരിസ്ഥിതി. മരങ്ങളും ചെടികളുമാണ് പച്ചപ്പ് നൽകി അതിനെ മനോഹരമാകുന്നത്. നല്ലതോ ചീത്തയോ ആയ ജീവിതഗുണങ്ങൾ ആശ്രയിക്കുന്നത് പരിസ്ഥിതിയുടെ ഗുണത്തിനാലാണ്. ആരോഗ്യമായ പരിസ്ഥിതി ഒരുപാട് കാലം നിലനിൽക്കും. പ്രകൃതി നമുക്ക് ധാരാളം സഹായങ്ങൾ ചെയ്യുന്നുണ്ട്. ശുദ്ധവായു, ജലം,വസിക്കാൻ സ്ഥലം,പച്ചക്കറികൾ,ഫലങ്ങ- ൾ ഇതൊക്കെ നൽകുന്ന പ്രകൃതിയെ നാം ഇപ്പോൾ നശിപ്പിക്കുകയാണ്. റോഡ് അരികിൽ മാലിന്യങ്ങൾ നിക്ഷേപിക്കുകയും,പുഴകളി-ൽ, വ്യവസായ ശാലകളിൽ നിന്ന് ഉണ്ടാകുന്ന രാസവസ്തുക്കൾ നിറഞ്ഞ ജലം ഒഴുക്കി വിടുകയും,സ്വന്താവശ്യത്തിനുവേണ്ടി മരങ്ങളെയും,ചെടികളെയും വെട്ടുകയും ചെയ്യുന്നു. ഇതൊക്കെ നമ്മൾ പ്രകൃതിയോട് കാണിക്കുന്ന ദ്രോഹമാണ്. പണ്ടത്തെ കാലഘട്ടത്തിൽ പരിസ്ഥിതി എത്ര ശുചിത്വവും ഭംഗിയുമായിരുന്നു. മരങ്ങളും, ചെടികളും, പൂക്കളും നിറഞ്ഞിരുന്ന പരിസ്ഥിതി ഇപ്പോൾ മാഞ്ഞുപോയിരിക്കുന്നു. ഒരുപാട് ദുരന്തങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുന്നു. മരങ്ങൾ വെട്ടുന്നത് മൂലം ശ്വസിക്കാനുള്ള വായു കുറയുന്നു, മണ്ണൊഴിച്ചൽ സംഭവിക്കുന്നു അത് കാരണം കൃഷിക്ക് ഭങ്കം വരുന്നു. ചെടികളും മരങ്ങളുമാണ് ഭൂമിയിലെ ഓക്സിജനെയും, കാർബൺഡയോക്സയിഡ്നെയും ശരിയായ രീതിയിൽ നിലനിർത്തുന്നത്. ഇതിനെ വെട്ടിക്കളഞ്ഞാൽ ഈ അളവിൽ മാറ്റം സംഭവിക്കുകയും, ആഗോളതാപനം ഉണ്ടാകുകയും ചെയ്യും. അതുമാത്രമല്ല അത് മറ്റു മൃഗങ്ങൾക്കും വംശനാശം സംഭവിക്കുകയുമാണ്, പുഴയെ മലിനീകരണം ചെയ്യുന്നതിനാൽ അതിൽ ജീവിക്കുന്ന സസ്യങ്ങൾക്ക് നാശം ഉണ്ടാകുന്നു, പച്ചക്കറികളിൽ രാസവസ്തുക്കൾ തെളിക്കുന്നതിനാൽ അത് കഴിക്കുന്ന മനുഷ്യർക്ക്‌ രോഗം ബാധിക്കുന്നു. പരിസ്ഥിതിയിലെ ശുദ്ധവായു, പൂക്കളുടെ സുഗന്ധം, കിളികളുടെ മധുരമായ ശബ്ദം ഇതൊക്കെ മനുഷ്യർ ആസ്വദിച് ജീവിച്ചാൽ അത് ആരോഗ്യത്തെമെച്ചപ്പെടു-ത്തും. ഇന്ന് പല സ്ഥലങ്ങളിലും പ്ലാസ്റ്റിക് ഉപയോഗിച്ച്കൊണ്ട് വരുകയാണ്. പ്ലാസ്റ്റിക് ഏതൊരു സ്ഥലത്തിൽകൊണ്ട് ഇട്ടാലും അത് അഴുകില്ല. പക്ഷെ നമ്മൾ ഈ പ്ലാസ്റ്റിക് നെ മണ്ണിൽ കൊണ്ട് ഇടുകയും കൂടാതെ കത്തിച്ചുകളയുകയും ചെയുന്നു. ഇങ്ങനെ ചെയുന്നത് കാരണം മണ്ണിനും വായുവിനും ദോഷകരമാകുന്നു. അങ്ങനെ ഇതുമൂലം മനുഷ്യർക്ക്‌ പല-പല രോഗങ്ങൾ ഉണ്ടാകുന്നു. ഇന്ന് നമ്മൾ എതിരേൽക്കുന്നത് കൊറോണ എന്ന മഹാമാരിയായ വൈറസ്നെയാണ്. ഈ കൊറോണ കാരണം എന്നും ദശലക്ഷം ആളുകളാണ് മരിച്ചുകൊണ്ടിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ലോക്ഡോൺ നിർദേശത്തിൽ എല്ലാവരും വീട്ടിൽ കഴിയുന്നു. ഇതിന് ഇതുവരെ മരുന്നു കണ്ടുപിടിച്ചിട്ടില്ല. ഇതിനെ പ്രതിരോധിക്കാൻ മനുഷ്യരെല്ലാവരും വൃത്തിയോടെ ഇരിക്കണം. പരിസ്ഥിതിയെയും വൃത്തിയോടെ സൂക്ഷിക്കണം. പുറത്തുപോകുന്നവർ മാസ്ക് ധരിക്കുകയും, സാനിറ്റൈസർ ഉപയോഗിച്ച് കൈ കഴുകുകയും വേണം. മനുഷ്യർ എത്രത്തോളം ശുചിത്വത്തോടെ ഇരിക്കുന്നുവോ അത്രത്തോളം രോഗങ്ങളെ തടയാം. ശരീരവും പരിസരവും ശുചിത്വത്തോടെ സൂക്ഷിച്ചാൽ രോഗത്തെ ഭയപ്പെടേണ്ട. പ്രതിരോധശക്തി വളർത്തി രോഗത്തെ എതിരേൽകാം. പരിസ്ഥിതിയെ സ്നേഹിക്കുക മരങ്ങളും ചെടികളും നട്ടുപിടിപ്പിക്കുക, ചെടികളിൽ രാസവസ്തുക്കൾ ഉപയോഗിക്കുന്നത് കുറയ്ക്കുക. ജൈവവളം ഉപയോഗിച്ച് കൃഷി ചെയ്ത് മനുഷ്യരുടെ ആരോഗ്യം വർദ്ധിപ്പിക്കാം. പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കാം, ചവറുകൾ വലിച്ചെറിയാതെ ശരിയായ രീതിയിൽ അത് നിക്ഷേപിച് പരിസ്ഥിതിയെയും, വായു, ജലം ഇവയൊക്കെ മനോഹരമാകാം. ഭൂമിയെ സുരക്ഷിതവും ഭദ്രവുമായ ഒരു ആവാസ കേന്ദ്രമായി നിലനിർത്തുകയും സുഖദവും ശീതളവുമായ ഒരു ഹരിതകേന്ദ്രമായി അടുത്ത തലമുറയ്ക്ക് കൈ മാറുകയും ചെയ്യാം.

ഗംഗാശ്രീ.വി
7ബി സെന്റ് മേരിസ് എച്. എസ്. എസ് പട്ടം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 29/ 01/ 2022 >> രചനാവിഭാഗം - ലേഖനം