സെന്റ് മേരീസ് എച്ച്.എസ്.എസ്. പട്ടം/അക്ഷരവൃക്ഷം/ കൊറോണ പഠിപ്പിച്ച പാഠം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ പഠിപ്പിച്ച പാഠം

ഇന്ന് ഞാൻ തിരിച്ചറിയുന്നു പണ്ട് ഒരവധിക്കാലത്ത് നാട്ടിൽ പോയപ്പോൾ മുത്തശ്ശി പറഞ്ഞ കഥ. പണ്ട് എന്റെ അച്ചന്റെ കുട്ടിക്കാലത്ത് ഉണ്ണാനും കളിക്കാനും മറ്റും കുടുംബത്തിലെ എല്ലാവരും കൂടി പോയിരുന്ന കാലം അതിന്റ മധുര സ്മരണയിൽ ആയിരുന്നു മുത്തശ്ശി. എന്നാൽ അന്നൊന്നും എനിക്ക് അതു മനസ്സിലാക്കാൻ സാധിച്ചില്ല .


ഇപ്പോൾ ഈ കോറോണ കാലത്ത് എനിക്ക് ആ അനുഭവമാണ് തോന്നുന്നത്. അച്ഛനും അമ്മയും ചേട്ടനും എല്ലാം വീട്ടിൽ തന്നെ. ആർക്കും ഒരു തിരക്കും ഇല്ല, രാവിലെ ഓഫീസിൽ പോകുവാനുള്ള വെപ്രാളമില്ല സ്കൂളിൽ പോകാനുള്ള ദൃതി ഇല്ല . ജീവിതം വളരെ ശാന്തമായി ഒഴുകുന്നു. എല്ലാവരും രാവിലെ വൈകി എഴുന്നേൽക്കുന്നു. അച്ഛനും അടുക്കളയിൽ അമ്മയെ സഹായിക്കുന്നു ഒരുമിച്ചിരുന്നുള്ള പ്രഭാതഭക്ഷണം അതിനുശേഷം പലവിധ കളികൾ ഉച്ചയ്ക്ക് പണ്ട് സ്കൂളിൽ തണുത്ത ചോറും കറികളും കഷ്ട്ടപ്പെട്ട് കഴിച്ചിരുന്ന എനിക്കിന്ന് ചൂട് ചോറും കറികളും മോരും ഒക്കെയായി രുചികരാമായ ഭക്ഷണം. വൈകിട്ട് സ്കൂൾ വിട്ട് വിശന്നു വരുമ്പോൾ വീട്ടിൽ ആരും ഇല്ലാത്ത അവസ്ഥ ഹോ! എനിക്ക് ചിന്തിക്കാൻ കു‌ടി വയ്യ, ഇപ്പോൾ ചൂട് ചായയും അമ്മയുണ്ടാക്കുന്ന പലഹാരങ്ങളും-പണ്ട് മേടിച്ചു കഴിച്ചിരുന്ന ബേക്കറി പലഹാരങ്ങൾ ഇതിനടുത്തു പോലും വരില്ല. സന്ധ്യക്ക് കുളിയും അതുകഴിഞ്‍ ഒരുമിച്ചുള്ള ഈശ്വര പ്രാർഥനയും. രാത്രി അച്ഛനും അമ്മയും എല്ലാരും ഒരുമിച്ച് അത്താഴം. ഒരു ദിവസം ഇത്ര സമയമുണ്ട് എന്ന് ഇപ്പോൾ തോന്നുന്നു .


എന്തായാലും ഞങ്ങൾ കുട്ടികൾക്ക് ഈ കൊറോണകാലം വീണുകിട്ടിയ സന്തോഷ ദിനങ്ങളാണ്. ഇവിടെ നമ്മൾ തിരിച്ചറിയുന്നു അച്ഛന്റെയും അമ്മയുടെയും സ്‌നേഹം, അതുപേലെ ഹോട്ടലുകൾ ഇല്ലെങ്കിലും ജീവിക്കാം എന്ന തിരിച്ചറിവ്, സ്വന്തം കുടുംബത്തിന്റ കെട്ടുറപ്പിലുള്ള വിശ്വാസം എല്ലാം .


മുത്തശ്ശി എനിക്കും പറയാൻ ഒരു ബാല്യകാലം കിട്ടി നിങ്ങളെ പോലെ കുടുംബത്തൊടൊത്തുള്ള ഒരു ലോക്ക് ഡൌൺ കാലം

അർജുൻ ജി
9 G സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂൾ, പട്ടം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 29/ 01/ 2022 >> രചനാവിഭാഗം - കഥ