സെന്റ് മേരീസ് എച്ച്.എസ്.എസ്. പട്ടം/അക്ഷരവൃക്ഷം/ അമ്മുവിന്റെ കാത്തിരിപ്പ്.....

അമ്മുവിന്റെ കാത്തിരിപ്പ്.....

അമ്മ, അച്ഛൻ, മുത്തച്ഛൻ മുത്തശ്ശി എന്നിവരടങ്ങുന്നതാണു അമ്മുവിന്റെ വീട്. അമ്മുവിന്റെ അച്ഛൻ വിദേശത്താണ്. മൂന്നു വർഷമായി നാട്ടിൽ വന്നിട്ട് . എന്നാൽ അമ്മു ഇന്ന് വലിയ സന്തോഷത്തിലാണ്. കാരണം നാളെ അമ്മുവിന്റെ അച്ഛൻ നാട്ടിൽ വരുന്നുണ്ട്. മെയ്ക്ക് അപ് ബോക്സും ചോക്ലേറ്റും പിയാനോയും അച്ഛനോട് കൊണ്ടു വരാൻ പറഞ്ഞിട്ടുണ്ട്. പിയാനോ കിട്ടിയിട്ട് വേണം അപ്പുറത്തെ വീട്ടിലെ ദിയയെ ഒന്ന് കാണിക്കാൻ . പലപ്പോഴും ദിയ " പിയാനോ" play ചെയ്ത് കളിക്കും. പക്ഷെ അമ്മുവിന് കൊടുക്കാറില്ല. ഇങ്ങനെ പലതും ചിന്തിച്ച് അമ്മു ഉറങ്ങി...

പിറ്റേന്ന് രാവിലെ തന്നെ അമ്മു ഉണർന്നു. അടുക്കളയിലേയ്ക്ക് പോയപ്പോൾ അമ്മയെ കണ്ടില്ല. സാധാരണ അച്ഛൻ വരുന്ന ദിവസം ഇങ്ങനയല്ലല്ലോ? അമ്മ ഓടി നടന്ന് അച്ഛനു ഇഷ്ടപ്പെടുന്ന കറികൾ ഒരുക്കുന്ന തിരക്കിലായിരിക്കും . മുത്തച്ഛനെയും മുത്തശ്ശിയെയും കണ്ടില്ല. അമ്മയോട് ചോദിച്ചപ്പോൾ അവർ മുകളിലെത്ത മുറി വൃത്തിയാക്കുകയാണെന്നു പറഞ്ഞു. ഇപ്പോഴെന്തിനാ മുകളിലത്തെ മുറി വൃത്തിയാക്കുന്നത്? ഇനി അച്ഛന്റെ കൂട്ടുകാർ ആരെങ്കിലും വരുന്നുണ്ടൊ? അമ്മു ചിന്തിച്ചു. ഇനി ചിന്തിച്ചു നിൽക്കാൻ സമയമില്ല. അച്ഛനെ വിളിക്കാൻ പോകാൻ റെഡിയാകാം. അച്ഛൻ വരുമ്പോൾ ഏല്ലാവരും കൂടിയാണ് വിളിക്കാൻ പോകുന്നത്. ഇന്നെന്തു പറ്റി ? എന്തായാലും ഞാൻ റെഡിയായി നിൽക്കാം എന്ന് വിചാരിച്ച് അലമാരയിൽ നിന്ന് അമ്മു ഡ്രസ് ഏടുത്തു. അപ്പോൾ കട്ടിലിൽ കിടക്കുന്ന അനിയൻ അപ്പുവിനെ ശ്രദ്ധിച്ചു. നല്ല ഉറക്കത്തിലാണ്, അവൻ അച്ഛനെ നേരിട്ട് കട്ടിണ്ടില്ല. വീഡിയോ കോൾ വഴിയാണ് കാണുന്നത്. അച്ഛനെ കാണുമ്പോൾ മനസിലാകുമോ? അച്ഛന്റെ മടിയിൽ നിന്ന് അവൻ ഇറങ്ങുമോ? തന്റെ സ്ഥാനം അവർ തട്ടിയെടുക്കുമോ? ഇങനെ പലതും ചിന്തിച്ച് അമ്മു കുശുമ്പോടെ അനുജനെ നോക്കി. അതിനു ശേഷം റെഡിയാകാൻ പോയി

റെഡിയായി തിരിച്ച് വന്നപ്പോൾ ആരും റെഡിയായിട്ടില്ല. എന്താണ് ആരും റെഡിയാകാത്തത് എന്ന് അന്വേഷിച്ചപ്പോൾ അച്ഛനെ വിളിക്കാൻ ആരും പോണ്ട അച്ഛൻ വരും എന്നു പറഞ്ഞു

ഇത് അമ്മുവിന് വലിയ വിഷമമായി. അപ്പോൾ മുത്തച്ഛൻ അമ്മുവിനെ വിളിച്ച് അരികിലിരുത്തി. എന്നിട്ട് പറഞ്ഞു.

അമ്മു അച്ഛൻ ദുബായിൽ നിന്ന് ആണല്ലോ വരുന്നത്. മോൾക്കറിയാമല്ലോ കോവിഡ്_19 എന്ന രോഗത്തെക്കുറിച്ച്. ഇതിപ്പോൾ കൂടുതൽ വിദേശ രാജ്യങ്ങളിൽ ഉള്ളവർക്കാണ്. നമ്മൾ കേരളീയരും ഇതിന്റെ പിടിയിലാണ്. ഈ രോഗം കൂടുതൽ വരുന്നത് സ്പർശനത്തിൽ കൂടെയാണ്. അതുകൊണ്ട് അച്ഛനെ ആരോഗ്യ പ്രവർത്തകർ കൊണ്ടുവരും. അച്ഛൻ വന്നാൽ 28 ദിവസം വരെ മുകളിലത്തെ മുറിയിലായിരിക്കും. ഇതിനെയാണ് ഹോം ക്വാറന്റീൻ എന്നു പറയുന്നത്. അച്ഛൻ 28 ദിവസം ക്വാറന്റിനിൽ കഴിയുന്നത് നമുക്കും നമ്മുടെ നാടിനും വേണ്ടിയാണ്

അമ്മുവും പുറത്തു പോയാൽ കൈകൾ രണ്ടും സാനിറ്റെസർ കൊണ്ട് കഴുകണം. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും വായ് തൂവാല കൊണ്ട് മൂടണം. ആർക്കും കൈ നീട്ടരുത്, നമസ്തേ പറയണം

അപ്പോഴേയ്ക്കും ഒരു കാർ വന്നു. അതിൽ നിന്നു അമ്മുവിന്റെ അച്ഛൻ ഇറങ്ങി. അമ്മുവിനെയും മറ്റുള്ളവരെയും അമ്മയുടെ ഒക്കത്ത് ഇരിക്കുന്ന അപ്പു വിനെയും ഒന്നു നോക്കി. അവനെ അച്ഛൻ ഇതു വരെ കണ്ടിട്ടില്ലല്ലോ. അമ്മ എന്നും അച്ഛനുള്ള ആഹാരം പുറത്ത് വയ്ക്കും. ആരോഗ്യപ്രവർത്തകർ എന്നും അച്ഛന്റെ കാര്യങ്ങൾ അന്വേഷിക്കും. അച്ഛൻ എന്നും വിഡിയോ കോൾ ചെയ്യും. പക്ഷെ അമ്മുവിന് ഭയങ്കര സന്തോഷമായിരുന്നു. കാരണം അച്ഛൻ ദുബായില്ലല്ലോ, മുകളിലത്തെ മുറിയിലല്ലേ

അങ്ങനെ 28 ദിവസം കഴിഞ്ഞു. രാവിലെ തന്നെ ആരോഗ്യപ്രവർത്തകർ വന്ന് ഹോം ക്വാറന്റീൻ കഴിഞ്ഞെന്ന് അറിയിച്ചു. അങ്ങനെ അച്ഛൻ മുകളിൽ നിന്നു താഴെയെത്തി. അമ്മു ഓടിചെന്ന് അച്ഛനെ കെട്ടിപിടിച്ചു. കൂട്ടത്തിൽ മുട്ടിലെഴഞ്ഞ് അപ്പുവും........

നൻമ നായർ ആർ എസ്
VIII E1 സെൻറ് മേരീസ് എച്ച്.എസ്.എസ്.പട്ടം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 29/ 01/ 2022 >> രചനാവിഭാഗം - കഥ