സെന്റ് മേരീസ് എച്ച്.എസ്.എസ്. പട്ടം/അക്ഷരവൃക്ഷം/ അച്ചുവും കണ്ണനും

അച്ചുവും കണ്ണനും

പണ്ട് പണ്ട് ഒരു ഗ്രാമത്തിൽ അച്ചു എന്നൊരു കുട്ടി ഉണ്ടായിരുന്നു. അവൻ സ്കൂളിൽ പോകുമ്പോൾ വെള്ളം കൊണ്ട് പോകാനായി സ്റ്റീൽ കുപ്പി മാത്രമേ ഉപയോഗിക്കുകയുള്ളൂ. അച്ചുവിന് കണ്ണൻ എന്നൊരു കൂട്ടുകാരൻ ഉണ്ടായിരുന്നു. കണ്ണൻ പ്ലാസ്റ്റിക് കുപ്പികൾ മാത്രമേ ഉപയോഗിക്കുകയുള്ളൂ. എന്നിട്ട് ആ കുപ്പിയിലെ വെള്ളം തീരുമ്പോൾ കുപ്പി സ്കൂൾ ഗ്രൗണ്ടിലേക്ക് വലിച്ചെറിയും. ഒരു ദിവസം ഇത് കണ്ട അച്ചു കണ്ണനോട് ചോദിച്ചു,

"കണ്ണാ നീയെന്തിനാണ് പ്ലാസ്റ്റിക് കുപ്പി വലിച്ചെറിയുന്നത്? ഇത് ക്ലീനേഴ്‌സ് തീ കത്തിക്കുന്ന സ്ഥലത്ത് കൊണ്ടുപോയി ഇടും. അത് കത്തുമ്പോൾ അതിന്റ പുക ശ്വസിച്ചാൽ ശ്വാസം മുട്ട് ഉണ്ടാകും. അത് കുറേ നാൾ ശ്വസിച്ചാൽ കാൻസറിനു കാരണമാകും."

"കുപ്പിയിലെ വെള്ളം തീർന്നു പോയി. പിന്നെ എനിക്ക് എന്തിനാണ് അത്. പിന്നെ ഒരു കുപ്പി കത്തിയെന്നു പറഞ്ഞിപ്പോൾ ആർക്കും വലിയ കാൻസർ ഒന്നും വരാൻ പോകുന്നില്ല." കണ്ണൻ പറഞ്ഞു. അച്ചു ഇത് ടീച്ചറിനോട് പറഞ്ഞു. അപ്പോൾ ടീച്ചർ പറഞ്ഞു, "അച്ചു നീ പോയി കണ്ണനെ വിളിച്ചോണ്ട് വരൂ" "ശരി ടീച്ചർ" അച്ചു പറഞ്ഞു. ടീച്ചർ പറഞ്ഞ പോലെ അച്ചു കണ്ണനെ വിളിച്ചു കൊണ്ട് വന്നു. "കണ്ണാ നിയെന്തിനാണ് പ്ലാസ്റ്റിക് കുപ്പികൾ കൊണ്ട് വന്ന് സ്കൂൾ ഗ്രൗണ്ടിൽ ഇടുന്നത്. പരിസ്ഥിതി സംരക്ഷിക്കണമെന്ന് അറിയില്ലേ. ഇനി നീയിങ്ങനെ കാണിക്കരുത്. കാണിച്ചാൽ ടി.സി തന്ന് വിടും. "

 ഇതോടെ കണ്ണന് അച്ചുവിനോട് ദേഷ്യമായി. അടുത്ത ദിവസം കണ്ണൻ കുറേ പ്ലാസ്റ്റിക് കുപ്പികളും പ്ലാസ്റ്റിക്കും കൊണ്ടുവന്ന് കത്തിക്കുന്ന സ്ഥലത്തിട്ടു, അവൻ തന്നെ അതിൽ തീ കത്തിച്ചു. അതും നോക്കി കണ്ണൻ കുറച്ചു മാറി നിന്നു. പ്ലാസ്റ്റിക് കത്തിയതിന്റെ മണവും പുകയും ശ്വസിച്ചു കണ്ണന് ശ്വാസം മുട്ടലുണ്ടായി. സ്കൂൾ ഗ്രൗണ്ടിൽ തീ കത്തുന്നത് കണ്ട് അവിടേക്കെത്തിയ  അധ്യാപകർക്കും മറ്റ്‌ കുട്ടികൾക്കും ശ്വാസം മുട്ടലുണ്ടായി. അപ്പോൾ കണ്ണൻ ആലോചിച്ചു അച്ചുവും ടീച്ചറും പറഞ്ഞത് എത്ര ശരിയാണെന്ന്.
  പരിസ്ഥിതി സംരക്ഷിക്കുക. അതുപോലെ ഒരിടത്തും പ്ലാസ്റ്റിക് മാലിന്യങ്ങൾ വലിച്ചെറിയരുത്. കുട്ടികളുടെ പ്രിയ കാർട്ടൂണായ മായവിയിൽ , എത്ര തവണ മായാവി കുപ്പി പൊട്ടിച്ചു രക്ഷപെട്ടിട്ടും കുട്ടൂസൻ പ്ലാസ്റ്റിക് കുപ്പി ഉപയോഗിക്കുന്നില്ല. ഇത് നല്ല ഉദാഹരണമല്ലേ . പിന്നെ പ്ലാസ്റ്റിക് ഉപയോഗിക്കുന്നതിൽ തെറ്റില്ല. അത് വലിച്ചെറിയരുത്. ഭൂമി നമ്മുക്ക് പാർക്കാനിടം തന്നു  അപ്പോൾ നമ്മൾ പരിസ്ഥിതിയെ നശിപ്പിക്കരുത്. മനുഷ്യന് ത്യാവശ്യമായി വേണ്ട രണ്ട് കാര്യങ്ങളാണ് വ്യക്തി ശുചിത്വം, പരിസര ശുചിത്വം... ഈ രണ്ടു കാര്യങ്ങൾ ഉണ്ടങ്കിലേ നമ്മുക്ക് രോഗത്തെ പ്രതിരോധിക്കുവാൻ സാധിക്കുകയുള്ളൂ.ടീച്ചർ എല്ലാരോടുമായി  പറഞ്ഞു. ടീച്ചർ പറഞ്ഞത് കേട്ട് അച്ചു കണ്ണനെ നോക്കി ചിരിച്ചു....
കാർത്തിക് കെ വാസുദേവ്
5 N സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂൾ, പട്ടം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 29/ 01/ 2022 >> രചനാവിഭാഗം - കഥ