സെന്റ് മേരീസ് എച്ച്.എസ്സ്. കൂടത്തായ്/അക്ഷരവൃക്ഷം/സാർവത്രിക നന്മക്ക്

Schoolwiki സംരംഭത്തിൽ നിന്ന്
സാർവത്രിക നന്മക്ക്

ഈ ലോക്ക്ഡൗൺ കാലത്ത് വിദ്യാർഥികളായ നമുക്ക് പരിസര ശുചിത്വത്തിൽ പങ്കാളികളാവാം. കോവിഡ് 19 നെതിരെ അതീവ ജാഗ്രതയിലാണ് നാം. ലോകരാജ്യങ്ങൾ കോവിഡിനു മുന്നിൽ പകച്ചു നിൽക്കുമ്പോൾ നാം പൊരുതുകയാണ്. കൊറോണക്കെതിരെ പോരാടാൻ നാമെല്ലാവരും തയ്യാറാവണം. ലോക്ക് ഡൗണിനോട് പൂർണ്ണമായി സഹകരിക്കുകയും, സാമൂഹ്യ അകലം പാലിക്കുകയും, കൈകൾ വൃത്തിയായി കഴുകി കോവിഡി നെതിരെയുള്ള പോരാട്ടം തുടരുക തന്നെ വേണം. അതുപോലെതന്നെ പ്രധാനപ്പെട്ട കാര്യമാണ് നമുക്ക് എല്ലാ കാലത്തും തലവേദന സൃഷ്ടിക്കുന്ന ഡെങ്കിപ്പനി. ചിതറിവീഴുന്ന വേനൽമഴ ഇതിന് ഇടയാകുന്നു. ഇത് ഡെങ്കിപ്പനി പരത്തുന്ന ഈഡിസ് കൊതുകുകളുടെ വർദ്ധനവിന് വഴിയൊരുക്കുകയും ചെയ്യും. അത് കൊണ്ട് തന്നെ ലോക്ക് ഡൗൺ കാലത്ത് വീടിന്റെ അകവും പുറവും പരിശോധിക്കുക. കൊതുക് മുട്ടയിട്ടു പെരുകാൻ ഇടയുള്ള സ്ഥലങ്ങൾ ഉണ്ടോ എന്ന് കൃത്യമായി ശ്രദ്ധിക്കുക. വീടിനുപുറത്ത് അലക്ഷ്യം ആയി ഇട്ടിട്ടുള്ള പാത്രങ്ങൾ, ചിരട്ട, കളിപ്പാട്ടങ്ങൾ, ടയറുകൾ, പ്ലാസ്റ്റിക് കണ്ടെയ്നറുകൾ, മുട്ട തോടുകൾ, എല്ലാം വൃത്തിയാക്കുക. ഒരു മഴ പെയ്യുമ്പോൾ വെള്ളം ശേഖരിക്കാൻ ഇടയുള്ള ഒന്നും വീടിന് പുറത്ത് ഉണ്ടാകരുത്. കവുങ്ങിന് തോട്ടത്തിൽ ആയലുകൾ ഉണ്ടാക്കിയ പാളകൾ അതിൽ തൂക്കിയിടുക. ഡെങ്കിപ്പനി അത്ര നിസാരക്കാരനല്ല. കൊറോണ കാലത്ത് ഒരു ഇരുട്ടടിയായി ഡെങ്കി പനി വരാതെ ശ്രദ്ധിച്ചേ മതിയാവൂ. ഇതുപോലെതന്നെ മഞ്ഞ പിത്തവും പടരുന്നുണ്ട്. ഇതിൽ രക്ഷ നേടാൻ വേണ്ടി തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക.

ആദിൽ ഗഫൂർ v
8 B സെന്റ്‌ മേരീസ് ഹൈസ്കൂൾ കൂടത്തായി
കൊടുവള്ളി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം