സെന്റ് മേരീസ് എം.എം.ജി.എച്ച്.എസ്.എസ്, അടൂർ/അക്ഷരവൃക്ഷം/ *പരിസ്ഥിതി, ശുചിത്വം,* *രോഗപ്രതിരോധം*

Schoolwiki സംരംഭത്തിൽ നിന്ന്
*പരിസ്ഥിതി, ശുചിത്വം,* *രോഗപ്രതിരോധം*     

അനുദിനം കാഴ്ചപ്പാടുകൾ മാറികൊണ്ട് ഇരിക്കുന്നവരാണ് നാമോരോരുത്തരും. വിവേകവും, വിജ്ഞാനവും ആവശ്യത്തിലേറെ അവകാശപ്പെടുന്ന, അതിൽ അഹങ്കരിക്കുന്ന മനുഷ്യൻ സംരക്ഷികേണ്ടവയെ വലിച്ചെറിയുന്നു. ഉപയോഗിക്കേണ്ടവയ മാറ്റി നിറുത്തികൊണ്ട് മറ്റുളവയ്ക്ക് പിന്നാലെ അലയുന്നു. അറിവുകൊണ്ടെങ്കിലും അത് വേണ്ടതുപോലെ പ്രയോജനപ്പെടുത്താൻ കഴിവില്ലാത്ത അവിവേകിതരായ മനുഷ്യരുടെ ലോകമാണ് ഇന്നത്തേത്.

നാം ജീവിക്കുന്ന ഈ ചുറ്റുപാടിനെ പലവിധത്തിൽ നമ്മളേവരും മലീമസമാക്കികൊണ്ടിരിക്കുകയാണ്. നമ്മുടെ മാതാവായ പരിസ്ഥിതിയെ സംരക്ഷിക്കേണ്ട നാം തന്നെ അതിനെ നശിപ്പിക്കുന്നതിലൂടെ സ്വന്തം ശവക്കുഴി തോണ്ടുകയാണന്നു ള്ള തിരിച്ചറിവ് നമുക്കേവർക്കും ഉണ്ടാകേണ്ടത് അനിവാര്യമാണ്. മറ്റുള്ളവരെ അനുകരിക്കാൻ തുനിയാതെ നമ്മുടേതായ ചിന്തയിലൂടെ കാഴ്ചപ്പാടുകളെയും നാം പരിസ്ഥിതിയെ സംരക്ഷിക്കണം. നാം വലിച്ചെറിയുന്ന പ്ലാസ്റ്റിക് പരിസ്ഥിതിക് ദോഷകരമാവാത്ത രീതിയിൽ സംരക്ഷിച്ചു അപുനരുപയോഗിക്കുന്നതിലൂടെ "പ്ലാസ്റ്റിക് " എന്ന ഭീകരന്റെ പിടിയിൽ നിന്നും പരിസ്ഥിതിക്ക് ഒരു പരിധി വരെ മുക്തി നേടിക്കൊടുക്കാൻ നമുക്ക് സാധിക്കും. നമ്മുടെ ജീവശ്വാസം ആയിരുന്ന വനങ്ങൾ വെട്ടിനശിപ്പികുന്നതിലൂടെ മഴയുടെ ലഭ്യത കുറയുകയും, പക്ഷിമൃഗാദികളുടെ ആവാസവ്യവസ്ഥ നശിക്കുകയും അതുമൂലം വന്യമൃഗങ്ങൾ മനുസ്യവാസകേന്ദ്രത്തിലേക് ഇറങ്ങുകയും മനുഷ്യന്റെ ജീവനും സ്വത്തിനും ഭീഷണി ആവുകയും ഇതു മനുഷ്യസമൂഹത്തിന്റെ തന്നെ നിലനില്പിനെ ദോശകരമായി ബാധിക്കുകയും ചെയുന്നു.

    ഐക്യരാഷ്ട്ര സംഘടനാ പോലെയുള്ള ആഗോള സംഘടനകൾ പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം ഉൾക്കൊണ്ടുകൊണ്ടാണ് ജൂൺ 5  ലോക പരിസ്ഥിതി ദിനമായി ആചരിക്കുന്നത്. 'മൈ ട്രീ ചാലഞ്ച്', 'സീഡ് ക്ലബ്‌ ' എന്നീ സംഘടനകളുടെ പ്രവർത്തനങ്ങൾ നവമാധ്യമങ്ങുടെ സഞ്ചരിക്കുന്ന നമ്മുടെ പുതുമയ്ക് പ്രതൃതിസ്നേഹികളാവാൻ സഹായമായിക്കൊണ്ടിരിക്കുകയാണ്. 
     ശുചിത്വം പാലിക്കേണ്ടത് ഏതൊരു വ്യക്തികളുടെയും സ്വകാര്യമായ ഉത്തരവാദിത്വമാണ്. ശുചിത്വത്തിൽ പ്രധാനമാണ് വ്യക്തിശുചിത്വം, പരിസ്ഥിതിശുചിത്വം എന്നിവ. നമ്മൾ വ്യക്തിപരമായി ശുചിയാകാൻ നമ്മളിലൂടെ മറ്റുള്ളവർക് രോഗം പകരുന്നത് ഒരുപരിധി വരെ തടയാൻ നമുക്ക് സാധിക്കും. 
      ശുചിത്വത്തെ മുൻനിർത്തി പ്രധാനമന്ത്രി ആവിഷ്ക്കരിച്ച പദ്ധതി ആണ്  'സ്വച്ഛ് ഭാരത് മിഷൻ '. ഇതിന്റെ ഭാഗമായി രാജ്യത്താകമാനമുള്ള ആയിരകണക്കിന് വ്യക്തികൾ നമ്മളുടെ വീടും, പരിസരവും, പൊതുസ്ഥലങ്ങളും വൃത്തിയാക്കുകയും അതിലുടെ മറ്റുള്ളവർക് മാതൃകയായി മാറുകയും ചെയുന്നു. 
    ഉപയോഗശൂന്യമായ ടയറുകളിലും , കുപ്പികളിലും, ചിരട്ടകളിലും മറ്റും കെട്ടികിടക്കുന്ന മലിനജലത്തിൽ കൊതുക് മുട്ടയിടുകയും, കൊതുകിലൂടെ അനേകം രോഗങ്ങൾ പടർന്നു പിടിക്കുകയും ചെയുന്നു. ഇതിൽ നിന്നും ശുചിത്വമില്ലായ്മയിൽ നിന്നാണ് രോഗങ്ങൾ ഉണ്ടാകുന്നതിന് നമുക്ക് മനസിലാകാം. അറവുശാലകളിലെയും, ആശുപത്രികളിലെയും മാലിന്യങ്ങൾ അനുയോജ്യമായ രീതിയിൽ സംസ്കാരിക്കാത്ത സാഹചര്യത്തിൽ നിന്നും രോഗങ്ങളുണ്ടാകുന്നു. ജലാശയങ്ങളിൽ വൻതോതിൽ മാലിന്യങ്ങൾ നിക്ഷേപിക്കുന്നതും . ഫാക്ടറികൾ പോലെയുള്ള വ്യവസായശാലകളിൽ നിന്നുള്ള മലിനജലവും മറ്റും ജലാശയങ്ങളിലേക് ഒഴുകി വിടുന്നതും മനുഷ്യനെയും പരിസ്ഥിതിയെയും ഒരേ സമയം ദോഷകരമായി ബാധിക്കുന്നു. 
     വൃത്തിഹീനമായ ചുറ്റുപാടുകളിൽ നിന്നാണ് ഇന്ന് നമുക്കറിയാവുന്ന പല രോഗങ്ങളും ഉണ്ടാകുന്നത്. 

ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ നിറഞ്ഞ ആഹാരസാധനങ്ങളാൽ സമൃദമാണ് നമ്മുടെ ചുറ്റുപാട്. നമ്മുടെ പഴമക്കാർ ഈ ആഹാരസാധനങ്ങൾ കഴിച് ജീവിച്ചിരുന്നതിനാൽ അവർക്ക് രോഗങ്ങളെ ഭയക്കേണ്ടതിലായിരുന്നു.

    പോഷകാഹാരങ്ങൾ ഒഴിവാക്കി ഫാസ്റ്റ് ഫുഡിന് പിന്നാലെ അലയുന്ന പുതുതലമുറയ്ക് രോഗപ്രതിരോധ ശേഷി വളരെ കുറവാണ്. തിരക്കിട്ട ജീവിതത്തിനിടയിൽ ആർക്കും സ്വന്തമായി ഭക്ഷ്യവസ്തുക്കൾ ഉല്പാദിപ്പിക്കാനോ മറ്റുള്ളവർക് മാതൃകയാവണോ സാദിക്കുന്നില്ല. വിഷാംശം നിറഞ്ഞ ഭക്ഷണം കഴിച്ചുകൊണ്ട് പുതുതലമുറ തങ്ങളുടെ ശരീരം മാരകരോഗങ്ങൾക്കായി വിട്ടുകൊടുക്കുന്നു. നമ്മുടെ ആരോഗ്യം സംരക്ഷിക്കാൻ നമുക്ക് തന്നെ മുൻകയ്യെടുക്കാം. വിഷരഹിതമായ പഴങ്ങളും, പച്ചക്കറികളും സ്വന്തമായി ഉത്പാദിപ്പിച്ചു ഭക്ഷിക്കുന്നതിലൂടെ നമുക്ക് രോഗപ്രത്യോദശേഷി വർദ്ധിപ്പിക്കാം. 
     ശുചിത്വത്തിലൂടെ മാത്രമേ ആരോഗ്യമുള്ള സമൂഹം രൂപപെടുകയൊള്ളു. പരിസ്ഥിതി സംരക്ഷിക്കുന്നതിൽ കൂടി മാത്രമേ ആരോഗ്യമുള്ള സമൂഹം രൂപപെടുകയൊള്ളു എന്ന സത്യം മനസിലാക്കികൊണ്ട് പുതുതലമുറയെ പരിസ്ഥിതി സ്നേഹികളാക്കാനും, പരിസര ശുചികരണത്തിലൂടെ ആരോഗ്യമുള്ള തലമുറയെ വാർത്തെടുക്കാനും നമുക്ക് മുൻകയ്യെടുക്കാം.
അഭിരാമി പി
8 A സെന്റ് മേരീസ് എം.എം.ജി.എച്ച്.എസ്.എസ്, അടൂർ
അടൂർ ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - ലേഖനം