സെന്റ് മേരീസ് എം.എം.ജി.എച്ച്.എസ്.എസ്, അടൂർ/അക്ഷരവൃക്ഷം/ *എന്റെ മുറ്റത്തെ പൂക്കൾ*

Schoolwiki സംരംഭത്തിൽ നിന്ന്
   *എന്റെ മുറ്റത്തെ പൂക്കൾ*   

മുത്തോരു വിത്ത് വിതച്ചു ഞാൻ
ഓരോ നാളും പുലരാനായ് കാത്തിരുന്നു ഞാൻ
പൂക്കളിൽ സുഗന്ധം നുകരനായ് ഞാൻ
ദിനം തോറും വിത്തിന് മേലെ വെള്ളമൊഴിച്ചു ഞാൻ

നാളിൽ നാളിൽ വളർന്നു വന്നൊരു
ചെടിയെ കണ്ടു പുളകം കൊണ്ടു ഞാൻ
ആദ്യം തന്നെ ഇലകൾ തളിർത്തു
ഇലകൾ മീതെ മൊട്ടുകൾ കണ്ടു തുടങ്ങി ഞാൻ

മൊട്ടുകൾ നാൾക്കുനാൾ വിടർന്നു വന്നൊരു
സ്വപ്നം കണ്ടു ആഹ്ലാദിച്ചു തുടങ്ങി ഞാൻ
എന്റെ ചെടിയിലെ പൂക്കളെ കാണാൻ
കണ്ണു തുറന്നു ഞാൻ മുറ്റത്തേക്കോടി

കണ്ടതോ അത്ഭുതം എന്നു പറയാം
എന്റെ ചെടിയിലെ പൂക്കൾ വിരിഞ്ഞു
കാറ്റത്താടി ഉലഞ്ഞതു കണ്ട് കണ്ണു കുളിർത്തു
മറ്റൊരു പൂവായ് മാറി ഞാൻ


 

രമ്യ ആർ
9 A സെന്റ് മേരീസ് എം.എം.ജി.എച്ച്.എസ്.എസ്, അടൂർ
അടൂർ ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത