സെന്റ് മേരീസ് എം.എം.ജി.എച്ച്.എസ്.എസ്, അടൂർ/അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
 ശുചിത്വം    
 മനുഷ്യന് അത്യാവശ്യം വേണ്ട ഒരു സമ്പത്താണ് ആരോഗ്യം. മറ്റെന്തൊക്കെ ഉണ്ടായാലും ആരോഗ്യമില്ലാത്ത ജീവിതം നരകതുല്യമായിരിക്കും. ആരോഗ്യപൂർണമായ അയുസാണല്ലോ നാമെല്ലാം ആഗ്രഹിക്കുന്നതും മറ്റുള്ളവർക്ക് ആശംസിക്കുന്നതും. എന്താണ് ആരോഗ്യം എന്ന ചോദ്യത്തിന്റെ ഉത്തരം രോഗമില്ലാത്ത അവസ്ഥയാണ്. ഈ അവസ്ഥ നിലനിർത്തുന്നതിൽ പരമപ്രധാനമായ പങ്കു വഹിക്കുന്നത് ശുചിത്വമാണ്. ആരോഗ്യ തകർക്കുന്ന മുഖ്യ ഘടകം വ്യത്തിഹീനമായ സാഹചര്യങ്ങളാണ്.
                        ഒരു വക്തി, വീട്, നാട്, ഗ്രാമം, പരിസരം.... എന്നിങ്ങനെ ശുചികരണത്തിന്റെ മേഖലകൾ വിപുലമാണ്. ശരീരശുചിത്വം, വീടിനുള്ളിലെ ശുചിത്വം എന്നിവയുടെ കാര്യത്തിൽ കേരളീയർ പൊതുവേ മെച്ചമാണെന്നു പറയാറുണ്ട്. എന്നാൽ പരിസരം, പൊതുസ്ഥലങ്ങൾ, സ്ഥാപനങ്ങൾ ഇവയെല്ലാം വ്യത്തി കേടാക്കുന്നതിൽ നമ്മൾ മുൻ പന്തിയിലുമാണ്. "ദൈവത്തിന്റെ സ്വന്തം നാട് " എന്നാണ് കേരളത്തെ പറ്റി ടൂറിസ്റ്റ് വിശേഷണം. പക്ഷെ, ചെകുത്താന്റെ വീടുപോലെയാണ് നമ്മുടെ കേരളം വ്യത്തി കേടായി കിടക്കുന്നത്.
                  സ്വന്തം ഇരിപ്പിടം, സ്വന്തം മുറി, ചുറ്റുപാടുകൾ  ഇവ എപ്പോഴും വ്യത്തിയായിരിക്കാൻ ശ്രദ്ധിക്കണം. പിന്നീട് മറ്റുള്ളവരെ ശൂചീകരണത്തിനു പ്രേരിപ്പിക്കണം. അങ്ങനെ ശുചിത്വം എന്ന ഗുണം വളർത്താം. രോഗം വന്നിട്ട് ചികിത്സിക്കുന്നതിലും നല്ലത് രോഗം വരാതെ സൂക്ഷിക്കുകയാണ്. രോഗമില്ലാത്ത അവസ്ഥ കൈവരിക്കാൻ വ്യത്തിഹീനമായ സാഹചര്യങ്ങൾ ഒഴിവാക്കിയാൽ മാത്രംമതി. വിദ്യാർഥികളായ നമ്മൾ അറിവു നേടുക മാത്രമല്ല ചില നല്ല ഗുണങ്ങൾ വളർത്തിയെടുക്കുകയും ചെയ്യേണ്ടതുണ്ട്. അവയിൽ പ്രധാനപ്പെട്ടതാണ് ആരോഗ്യ ശീലങ്ങൾ . വ്യക്തിശുചിത്വവും പരിസരശുചിത്വവും പാലിക്കുക- നമുക്കും നാടിനും അഴകും ആരോഗ്യവും കൈവരിക്കാൻ ഇതു തന്നെയാണ് പറ്റിയ വഴി.
ബിൻജു സാറാ ബിനു
9 B സെന്റ് മേരീസ് എം.എം.ജി.എച്ച്.എസ്.എസ്, അടൂർ
അടൂർ ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം




 സാങ്കേതിക പരിശോധന - pcsupriya തീയ്യതി: 12/ 05/ 2020 >> രചനാവിഭാഗം - ലേഖനം