സെന്റ് മേരീസ് എം.എം.ജി.എച്ച്.എസ്.എസ്, അടൂർ/അക്ഷരവൃക്ഷം/വൃത്തിബോധം

Schoolwiki സംരംഭത്തിൽ നിന്ന്
 വൃത്തിബോധം    

ഒരു ചെറിയ ഗ്രാമത്തിൽ വലിയ പണക്കാരൊന്നുമല്ലാത്ത ഒരു കുംടുംബം ഉണ്ടായിരുന്നു. അവിടെ ശിവൻ എന്നു പേരുള്ള ഒരാൺ കുട്ടിയുണ്ട്. നല്ല മനസ്സുള്ള, വളരെയധികം സ്നേഹമുള്ള, എന്നാലൊട്ടും പാവം അല്ലാത്ത ഒരു കുട്ടിയാണ് അവൻ. ശിവന് ഒരു പ്രധാന പ്രശ്നമുണ്ട്, അവന്റെ വീട്ടിൽ കഴുകി വെച്ച പാത്രമോ ഗ്ലാസോ ഒരു പാട് പ്രാവശ്യം കഴുകണം. അതും അവന്റെ മുന്നിൽ വെച്ചു തന്നെ കഴുകണം. ഈ കാര്യവും പറഞ്ഞ് എന്നും അവൻ അവന്റെ അമ്മുമ്മയോട് വഴക്കിടുമായിരുന്നു. കാരണം അവന്റെ അമ്മുമ്മയാണ് ആഹാരവും, വെള്ളവും എല്ലാം എടുത്തു കൊടുക്കുന്നത്.

           ഒരിക്കൽ അവൻ  വെള്ളം കുടിക്കാൻ അടുക്കളയിൽ പോയി. അവിടെ വെച്ച് കഴുകി വൃത്തിയായി വെച്ചിരിക്കുന്ന പാത്രത്തിൽ ഒരു പല്ലി ഓടിക്കളിക്കുന്നത് കാണാൻ ഇടയായി. അതോടെ അവന് ദേഷ്യം കൂടി, കാണുന്നതെല്ലാം വലി ച്ചെറിഞ്ഞ് അവൻ അവന്റെ ദേഷ്യം തീർത്തു. ഇതു കണ്ട അവന്റെ അമ്മ"നിനക്ക് വട്ടാണോടാ" എന്നു ചോദിച്ചു. അവൻ കേട്ടഭാവം നടിയ്ക്കാതെ ദേഷ്യം അടക്കിപ്പിടിച്ച് പോയിക്കിടന്നു.
         അടുത്ത ദിവസം അവൻ ഇന്നലെ ദേഷ്യപ്പെട്ടതെല്ലാം മറന്ന് പഴയതു പോലെ കളിച്ചു ചിരിച്ചു നടന്നു. അങ്ങനെയിരിക്കെ അവന്റെ അമ്മുമ്മ സോപ്പുപയോഗിച്ചു തേച്ച പാത്രം വെള്ള മെന്നും ഒഴിയ്ക്കാതെ ഓർക്കാപ്പുറത്ത് വെച്ചു അതുണങ്ങി ഒറ്റ നോട്ടത്തിൽ കണ്ടാ കഴുകിയതാണെന്നു പറയും. അന്നേ ദിവസം ഉച്ചയ്ക്ക അതേ വെള്ളം ഉപയോഗിച്ച് കഴുകാത്ത പാത്രത്തിൽ  അമ്മുമ്മ ആഹാരം കഴിച്ചു. അങ്ങനെ അമ്മുമ്മയ്ക്ക വയറിളക്കവും, ശർദിയും അനുഭവപ്പെട്ടു. അമ്മുമ്മയ്ക്ക് തീരെ വയ്യാണ്ടായപ്പോൾ അശുപത്രയിൽ കൊണ്ടുപോയി. ഡോക്ടർ പരിശോധിച്ചു എന്നിട്ടു പറഞ്ഞു "ഭക്ഷണം ദഹിയ്ക്കാത്തതോ, പഴകിയ ഭക്ഷണം കഴിച്ചതിന്റെയോ ഫലമായിട്ടാകാം വയറിളക്കവും, ശർദിയും അനുഭവപ്പെട്ടത്". ഡോക്ടർ അമ്മുമ്മയോടു വളരെ സ്നേഹത്തോടെയും, കരുതലോടെയും, മറിച്ച് സ്വന്തം അമ്മയെന്ന പോലെയും കുറേകാര്യങ്ങൾ ശുചിത്വത്തിനെ അടിസ്ഥാനമാക്കി പറഞ്ഞു." പാത്രങ്ങൾ ഉപയോഗിക്കുമ്പോൾ നമ്മൾ വൃത്തിയായി ശുദ്ധജലം ഉയോഗിച്ച് കരുതലോടെ ചെയ്യണം. പാചകം ചെയ്യുമ്പോൾ വ്യക്തിശുചിത്വവും കൃത്യമായി പാലിയ്ക്കണം. ശുചിത്വമില്ലായ്മ മൂലം അനേകം സൂക്ഷമജീവാണുക്കൾ പെരുകുകയും അവ നമ്മുടെ ജീവന് തന്നെ ഹാനികരമായി തീരുകയും ചെയ്യും. ഭക്ഷ്യവിഷബാധയുടെ ഏറ്റവും പ്രധാനപ്പെട്ട ലക്ഷണമാണ് വയറിളക്കവും, ശർദിയും. ഇത്രയും പറഞ്ഞു കൊണ്ട് ഡോക്ടർ മുറിയിൽ നിന്നും പുറത്തിറങ്ങി. അമ്മൂമ്മയുടെ കൂടെ വന്നവരോടു പറഞ്ഞു ഇപ്പോൾ വേണ്ട മുരുന്നുകൾ നൽകീട്ടുണ്ട്. വീട്ടിൽ ചെന്നാലുടൻ അടുക്കളയും പരിസരവും വൃത്തിയായി ഇടണം. ആഹാരം കഴിക്കുന്ന പാത്രം നന്നായി കഴുകി ഒണങ്ങിയ ശേഷം മാത്രം ഉപയോഗിക്കുക. പാത്രം കഴുകാൻ ഉപയോഗിച്ച ഡിറ്റർജന്റ് പൂർണമായും പോയി എന്ന് ഉറപ്പു വരുത്തണം. ചുരുക്കത്തിൽ വ്യക്തിശുചിത്വവും, സാമൂഹിക ശുചിത്വവും പാലിച്ചു കൊണ്ട് കൃത്യമായ രീതിയിൽ മുൻപോട്ടു പോവുകയാണെങ്കിൽ നമുക്ക് പല രോഗങ്ങളേയും കുടുംബത്തിൽ നിന്നും സമൂഹത്തിൻ നിന്നും അകറ്റി നിർത്താൻ സാധിക്കും.വ്യക്തിശുചിത്വത്തിന്റെ പ്രാധാന്യം നമ്മൾ ഏറ്റവും കൂടുതൽ മനസ്സിലാക്കുന്നത് ഈ കാലഘട്ടത്തിലാണ്. 2020 ഈ അദ്ധ്യയന വർഷം കോവിസ്- 19 എന്ന മഹാമാരിയേ പ്രതിരോധിയ്ക്കാൻ ഉള്ള ഏറ്റവും ഭലപ്രദമായ മാർഗ്ഗം ശുചിത്വം പാലിക്കുകയെന്നതാണ്.ഇടയ്ക്കിടെ കൈ കൾ കഴുകുക,പുറത്തു പോകുമ്പോൾ മാസ്ക് ധരിക്കുക, വ്യക്തികൾ തമ്മിൽ നിശ്ചിത അകലം പാലിക്കുക. നമ്മുടെ ആരോഗ്യമന്ത്രിയുടേയും മറ്റ് ആരോഗ്യ പ്രവർത്തകരുടേയും നിർദേശങ്ങൾ പാലിച്ചു മുന്നോട്ടു പോയതു കൊണ്ട് കേരളം എന്ന കൊച്ചു സംസ്ഥാനത്തിന് കൊവിഡ് പ്രതിരോധത്തിന് ലോകത്ത് ഒന്നാം സ്ഥാനം ലഭിച്ചിരിക്കുകയാണ്. ഇതിന് ചുക്കാൻ പിടിച്ച നമ്മുടെ ബഹുമാന്യനായ മുഖ്യമന്ത്രിയോടും ആരോഗ്യ മന്ത്രിയോടും നിയമസഭയിലെ മറ്റ് അംഗങ്ങളോടും വിശിഷ്യാആരോഗ്യ പ്രവർത്തകരോടും നമ്മൾ എന്നും നന്ദിയും കടപ്പാടും ഉള്ളവരായിരിക്കണം. ഇത്രയും പറഞ്ഞു കൊണ്ട് ഡോക്ടർ അമ്മുമ്മയെ വീട്ടിൽ പറഞ്ഞയച്ചു.
         അന്നേ ദിവസം മുതൽ ശിവന്റെ സ്വഭാവരീതി ആ വീട്ടിലുള്ളവരെല്ലാം പാലിച്ചു തുടങ്ങി. അങ്ങനെ ശിവന്റെ വൃത്തിബോധം വീട്ടിലെ എല്ലാവരും അംഗീകരിച്ചു. അവന് തന്നെ അവനെ കുറിച്ച് നിലനിന്നിരുന്ന ആശങ്ക ദൂരീകരിക്കുകയും ചെയ്തു.
         ശുചിത്വം ശീലമക്കൂ. രോഗങ്ങളെ അകറ്റി നിർത്തു. "ആരോഗ്യമുള്ള ജനത നമ്മുടെ നാടിന്റെ സമ്പത്ത്" ഇതാകട്ടെ ഓരോരുത്തരുടേയും മുദ്രാവാക്യം
ദേവനന്ദ എ
9 B സെന്റ് മേരീസ് എം.എം.ജി.എച്ച്.എസ്.എസ്, അടൂർ
അടൂർ ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - pcsupriya തീയ്യതി: 12/ 05/ 2020 >> രചനാവിഭാഗം - കഥ