സെന്റ് മേരീസ്.ഗേൾസ് എച്ച് എസ്സ്.എസ്സ് പാലാ/അക്ഷരവൃക്ഷം/ രോഗപ്രതിരോധത്തിനുള്ള മാർഗ്ഗങ്ങൾ
രോഗപ്രതിരോധത്തിനുള്ള മാർഗ്ഗങ്ങൾ
നിയന്ത്രണങ്ങൾ സർക്കാർ നടപ്പാക്കുന്നതിന് പകരം, ജനം തന്നെ സ്വയം നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിന് തുടക്കം എന്നോണം ആണ് ' ജനതാ കർഫ്യൂ' നാം പ്രാവർത്തികം ആക്കിയത്. കോവിഡ് ഭീഷണിക്ക് എതിരെ ഒരേ സ്വരത്തിൽ രാജ്യം വിളംബരം ചെയ്ത ജാഗ്രതാ സന്ദേശം തന്നെയാണത്. പക്ഷേ, ഈ സ്വയം നിയന്ത്രണം പാലിക്കാത്തവരും അത് മനപ്പൂർവം തെറ്റിച്ചു സമൂഹത്തിൽ നിർബാധം വിഹരിക്കുന്നവരും അതിലൂടെ രോഗവ്യാപനം നടത്തുന്നവരും ഇപ്പോഴും നമുക്കൊപ്പം ഉണ്ടെന്നത്, അല്ലെങ്കിൽ തന്നെ ആശങ്കാജനകമായ സാഹചര്യത്തെ കൂടുതൽ സങ്കീർണമാക്കുന്നു.സമ്പർക്ക വിലക്ക് നാടിന് നൽകുന്ന സംരക്ഷണ കവചം മറന്നു തോന്നിയപടി ഇടപഴകുന്നവർ സാമൂഹിക ദ്രോഹം തന്നെയാണ് നടത്തുന്നത്. കൂടുതൽ ആശങ്കാജനകമായ സമൂഹവ്യാപനമാണ് രോഗബാധയുടെ മൂന്നാം ഘട്ടമായി പല രാജ്യങ്ങളിലും ഉണ്ടായത് എന്നിരിക്കെ , ചിലരുടെ അനാസ്ഥക്ക് സമൂഹം മുഴുവൻ വില നൽകേണ്ടി വരുന്ന ദുരവസ്ഥ ഒരിക്കലും ഉണ്ടാകരുത്. ആരോഗ്യ പ്രവർത്തകർ അടക്കമുള്ള സർക്കാർ സംവിധാനങ്ങൾ ഊണും ഉറക്കവും മറന്ന്, ഒരേ ലക്ഷ്യവുമായി മുന്നോട്ട് നീങ്ങുമ്പോൾ ഒരാളും അതിന് വിഘാതം ഉണ്ടാക്കിക്കൂടാ. കോവിഡ് 19 പെട്ടെന്ന് പടരുന്ന ഒരു രോഗമാണ്.ഒരു രോഗിയിൽ നിന്ന് ശരാശരി മൂന്ന് പേർക്ക് രോഗപ്പകർച്ച ഉണ്ടാകാം എന്നാണ് കണക്കുകൾ. വൈറസിന്റെ പ്രത്യേകതകളോടൊപ്പം , രോഗപ്പകർച്ചയും സമൂഹ വ്യാപനവും നിർണ്ണയിക്കുന്ന പ്രധാന ഘടകങ്ങൾ വേറെയുമുണ്ട്. അതിൽ പ്രധാനം ആളുകൾ എത്ര തവണ തമ്മിൽ സമ്പർക്കം പുലർത്തുന്നു എന്നതും ഓരോ സമ്പർക്കവും എത്ര നേരം നീണ്ടു നിൽക്കുന്നു എന്നതുമാണ്. സാമൂഹിക അകലം കൃത്യമായി പാലിച്ചാൽ വൈറസ് വ്യാപനം തടയാനോ താമസിപ്പിക്കാനോ സാധിക്കും. അതിനാൽ ഏറ്റവും കാര്യക്ഷമമായ ഒരു പ്രതിരോധ മാർഗ്ഗം തന്നെ ആണ് സാമൂഹിക അകലം പാലിക്കൽ. എന്നാൽ സാമൂഹിക അകലം പാലിച്ചാൽ മറ്റു മുൻകരുതലുകൾ വേണ്ട എന്നല്ല. ഇതോടൊപ്പം കൈകൾ കഴുകുന്നത് ശീലമാക്കുക, രോഗമുള്ളവരുടെ അടുത്ത് അനാവശ്യ സമ്പർക്കം ഒഴിവാക്കുക, നമുക്ക് ശ്വാസകോശ രോഗ ലക്ഷണം ഉണ്ടെങ്കിൽ വീടുകൾക്ക് ഉള്ളിൽ തന്നെ കഴിയുക, തുമ്മുമ്പോഴും ചുമക്കുമ്പോഴും തൂവാലയോ തോർത്തോ ഉപയോഗിച്ച് വായ് മൂടുക എന്നീ കാര്യങ്ങളും കൃത്യമായി പാലിക്കണം. വീടിനുള്ളിൽ പ്രവേശിച്ച ഉടനെയും മറ്റു സ്ഥലങ്ങൾ സന്ദർശിക്കുമ്പോളും ഇടക്കിടെ കൈ കഴുകുന്നത് ശീലമാക്കണം. എന്നാല് ഏറ്റവും പ്രധാനമായി നമ്മുടെ ആരോഗ്യ വകുപ്പിന്റെ നിർദ്ദേശങ്ങൾ പാലിക്കുന്നതിൽ ശ്രദ്ധ ചെലുത്തണം. അതോടൊപ്പം ആരോഗ്യ വകുപ്പും പരിശോധന കിറ്റുകൾ, വെന്റിലേറ്ററുകൾ, പി പി ഇ പരിശീലനം നേടിയ ആരോഗ്യ പ്രവർത്തകരുടെ സാന്നിധ്യം എന്നിവ ഉറപ്പാക്കേണ്ടത് ഉണ്ട്.എന്തൊക്കെ ആയാലും കേരളത്തിലെ പ്രതിരോധ പ്രവർത്തനങ്ങൾ വളരെ കാര്യക്ഷമമായി മുന്നോട്ട് പോവുന്നു.തീർച്ചയായും അത് അഭിനന്ദനാർഹം തന്നെ ആണ്.കേരളത്തിനും ഇൗ ലോകം മുഴുവനും കോവിഡ് ബാധയെ തടഞ്ഞുനിർത്താനവട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.
സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാലാ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാലാ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോട്ടയം ജില്ലയിൽ 29/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം