സെന്റ് മേരീസ്.ഗേൾസ് എച്ച് എസ്സ്.എസ്സ് പാലാ/അക്ഷരവൃക്ഷം/ ഇന്നത്തെ പരിസ്ഥിതി

ഇന്നത്തെ പരിസ്ഥിതി

വൈവിധ്യമാർന്ന ജീവജാലങ്ങൾ അധിവസിക്കുന്നതാണ് നമ്മുടെ പ്രകൃതി. ജീവന്റെ നിലനില്പ്പിനാശ്യമായ ധാരാളം വിഭവങ്ങളാൽ സമ്പന്നമാണ് ഈ ഭൂമി. പുഴയും,കാടും,മലകളും,മൃഗങ്ങളും എല്ലാം പ്രകൃതിയുടെ മനോഹാരിത വർധിപ്പിക്കുന്നു.ഈ സുന്ദരമായ പ്രപഞ്ചത്തെ സംരക്ഷിക്കുകയെന്നത് നമ്മുടെ കടമയാണ്. ഇതിനായി 1972-ൽ ഐക്യരാഷ്ട്രസഭ ജൂൺ-5 പരിസ്ഥിതിദിനമായി പ്രഖ്യാപിച്ചു. ഇന്ന് നമ്മുടെ പരിസ്ഥിതി പലവിധത്തിലും മലിനമാവുകയാണ്.മനുഷ്യവാസമുള്ള ഓരോ സ്ഥലവും രൂക്ഷമായ പരിസ്ഥിതിപ്രശ്നങ്ങളുടെ കേന്ദ്രമായി മാറുകയാണ്.പരിസ്ഥിതിശുചിത്വം ഇല്ലാതാകുമ്പോഴാണ് പകർച്ചവ്യാധികൾപാലുള്ള രോഗങ്ങൾ പകരുന്നത്. മരങ്ങൾ വെട്ടി നശിപ്പിച്ച് അവിടെ ഫ്ലാറ്റുകളും, മാളുകളും പണിയുന്നതും, പ്ലാസ്റ്റിക് പാലുള്ള മാലിന്യങൾ പുഴയിലും , കടലിലും തള്ളുന്നതും,പാറകൾ പൊട്ടിക്കുന്നതും, മൃഗങ്ങളെ കൊല്ലുന്നതും ഒക്കെ പ്രകൃതിയുടെ സംരക്ഷണത്തിന് വിഘാതമായി നിൽക്കുന്ന ഘടകങ്ങളാണ്. നാം പരിസ്ഥിയോട് ചെയ്യുന്ന ഉപദ്രവങ്ങളാണിവ. പ്രകൃതിയെ പരിഗണിക്കാതെ വരുമ്പോൾ പ്രകൃതിതന്നെ പ്രതികരിച്ചിരിയ്ക്കും. കഴിഞ്ഞകുറെ നാളുകളായി നാം അനുഭവിക്കുന്നത് ഇതിന്റെ അനന്തരഫലമാണ് .2018-ലെ പ്രളയം എന്ന വിപത്ത് ഇതിന് ഉദാഹരണമാണ്. 2020-ൽ കൊറോണ എന്ന മഹാമാരിയുടെ മുന്നിൽ ലോകം പകച്ചുനിൽക്കുകയാണ്. ഈ പകർച്ചവ്യാധിയ്ക്ക് ഫലപ്രദമായ മരുന്ന് ഇതുവരെയും വികസിപ്പിച്ചെടുക്കാൻ ശാസ്ത്രലോകത്തിന് കഴിഞ്ഞിട്ടില്ല. പ്രകൃതിയുടെ അനാരോഗ്യകരമായ മാറ്റങ്ങൾ മാനരാശിയുടെ നിലനില്പ്പിനുതന്നെ ഭീഷണിയാവുമെന്ന തിരിച്ചറിവാണ് ഇത്തരം അവസ്ഥകളിൽ നിന്നും നാം മനസ്സിലാക്കുന്നത്.പ്രകൃതിയുടെ വരദാനങ്ങളെ നശിപ്പിക്കാതെ ഭൂമിയെ സംരക്ഷിക്കുകയെന്നത് നമ്മുടെ ഓരോരുത്തരുടെയും ഉത്തരാദിത്വവും കടമയുമാണ്.

നേഹ റോസ് സജീവ്
6 സി സെന്റ് മേരീസ് ജി എച്ച് എസ് എസ് പാലാ
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം