സെന്റ് മേരീസ്.ഗേൾസ് എച്ച് എസ്സ്.എസ്സ് പാലാ/അക്ഷരവൃക്ഷം/വൈറസ് കാലത്തെ കഥ

Schoolwiki സംരംഭത്തിൽ നിന്ന്
വൈറസ് കാലത്തെ കഥ
   മീനു എന്നൊരു പെൺകുട്ടി ഉണ്ടായിരുന്നു. അവൾ ആറാം ക്ലാസ്സിൽ പഠിക്കുകയായിരുന്നു.അവളുടെ ഏറ്റവും അടുത്ത സുഹൃത്തായിരുന്നു ശ്രീലക്ഷ്മി.പരീക്ഷക്കാലത്ത് വൈറസ് വ്യാപനം ഉണ്ടായി.അതുകൊണ്ട് പരീക്ഷ മുടങ്ങി. 

പിരിയുന്നതിനു മുൻപ് എല്ലാവരും അങ്ങോട്ടുമിങ്ങോട്ടും നമ്പർ കൊടുത്തു.ലോക്ഡോൺ സമയത്ത് മീനു അവളുടെ കൂട്ടുകാരി ശ്രീലക്ഷ്മിയെ എല്ലാദിവസവും വിളിച്ചിരുന്നു.ഇവർ രണ്ടുപേരും വാട്സ്ആപ്പ് വീഡിയോ കോൾ ഇരുന്ന് പഠിക്കുകയും ചെയ്തിരുന്നു.ഏപ്രിൽ മൂന്നാഴ്ച കഴിഞ്ഞ്. അവളുടെ ടീച്ചർ ഒരു ഗ്രൂപ്പ് ഉണ്ടാക്കി.എല്ലാവരും പരസ്പരം സംസാരിക്കാൻ തുടങ്ങി.പക്ഷേ ആരും മീനുക്കുട്ടിയോട് മിണ്ടിയില്ല.ഒരാൾ മാത്രം എന്തൊക്കെയുണ്ട് വിശേഷം എന്ന് ചോദിച്ചു.

    കുറച്ചുനാൾ കഴിഞ്ഞ് അവൾ ഒരു കോമ്പറ്റീഷനെ കുറിച്ച് അറിഞ്ഞു. മീനുക്കുട്ടിയും അതിൽ പങ്കെടുത്തു. അതിനായി കഥ,കവിത,ലേഖനം ഇതിലേതെങ്കിലുമൊന്ന്  എഴുതണമായിരുന്നു. അവൾ ഒരു കഥ ഉണ്ടാക്കി എഴുതി. ടീച്ചറോട് പറഞ്ഞപ്പോൾ അതിന് ഓരോ വിഷയങ്ങൾ ഉണ്ട് എന്ന് പറഞ്ഞു. മീനുക്കുട്ടി സങ്കടത്തോടെ ഇരുന്നു. പക്ഷേ അവൾ പിന്മാറിയില്ല. അവളുടെ അമ്മ പറഞ്ഞു ഇത് എങ്ങും പറ്റില്ല എന്ന്.എന്നാൽ അവൾ ആദ്യത്തേതിലും      നല്ലൊരു കഥ വിഷയം അനുസരിച്ച് ഉണ്ടാക്കി. സ്കൂൾ തുറന്നപ്പോൾ സമ്മാനങ്ങൾ വിതരണം ചെയ്തു.ഒന്നാം  സമ്മാനം കഥയ്ക്ക് കിട്ടിയത് മീനുകുട്ടിക്കായിരുന്നു.
അന്ന തോമസ്
6 B സെന്റ് മേരീസ് ജി എച്ച് എസ് എസ് പാലാ
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കഥ