സെന്റ് മേരീസ്.ഗേൾസ് എച്ച് എസ്സ്.എസ്സ് പാലാ/അക്ഷരവൃക്ഷം/ലോകമഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
ലോകമഹാമാരി

കൊറോണ എന്ന് മഹാമാരിയെ നമുക്ക് ഒറ്റക്കെട്ടായി പ്രതിരോധിക്കാം. ഈ വൈറസ് ലോകത്തെ മുഴുവനായും പിടിച്ചു കെട്ടിയിരിക്കുകയാണ്. ഏറെ ശക്തമായ രാജ്യങ്ങൾ പോലും എങ്ങനെയാണ് പ്രതിരോധിക്കുന്നത് എന്ന് അറിയാതെ പകച്ചു നിൽക്കുകയാണ്. ഏറെ കരുതലോടെയും ശുചിത്വത്തോടെയും സാമൂഹിക അകലം പാലിച്ചും ഭരണാധികാരികളെയും ആരോഗ്യ പ്രവർത്തകരെയും അനുസരിച്ചും അത്യാവശ്യ കാര്യങ്ങൾക്ക് മാത്രം പുറത്തിറങ്ങിയും കൊറോണ എന്ന് മഹാമാരിയെ നമുക്ക് കീഴടക്കാം.

ഈ ലോകത്തോടുള്ള മാനവരാശിയുടെ ചെറുത്തുനിൽപ്പ് എളുപ്പം അവസാനിക്കുമെന്ന് തോന്നുന്നില്ല. മരുന്നുപോലും കണ്ടെത്തിയിട്ടില്ലാത്ത രോഗത്തിൽനിന്ന് ഓരോ വ്യക്തിയും മരണത്തിൽനിന്ന് ജീവിതത്തിലേക്ക് തിരിച്ചു വന്നത് ഡോക്ടർമാരുടെയും, നേഴ്സ്മാരുടെയും നിരന്തര പരിചരണവും ലബോറട്ടറികളിൽ ഇടതടവില്ലാതെ പണിയെടുക്കുന്ന ടെക്നീഷ്യൻമാരുടെയും സൂക്ഷ്മതയും കൊണ്ടാണ്.

മാരകമായ വൈറസിനെ വഹിക്കുന്ന ഓരോ രോഗിയുടെയും അടുത്തിടപഴകുന്ന വരാണ് ഡോക്ടർമാരും, നഴ്സുമാരും ഒരു പിഴ പറ്റിയാൽ തങ്ങളും രോഗികൾ ആകുമെന്ന് അറിഞ്ഞു കൊണ്ടാണ് അവരത് ചെയ്യുന്നത് . വ്യക്തി സുരക്ഷ കവച്ചതിനുള്ളിൽ ചൂടും വിയർപ്പും വകവയ്ക്കാതെ വെള്ളം പോലും കുടിക്കാതെ ചെലവഴിക്കുന്ന ഇവർ അർഹിക്കുന്നത് നമ്മുടെ സഹതാപമല്ല സഹകരണവും നന്ദിയും ബഹുമാനവുമാണ്. രോഗികൾ കഴിയുന്ന വാർഡുകളും മുറികളും കൃത്യമായ ഇടവേളകളിൽ വൃത്തിയാക്കുന്ന ശുചീകരണ തൊഴിലാളികളോട് ആദരവും ബഹുമാനവും അല്ലാതെ മറ്റൊന്നും അല്ല.അഹോരാത്രം പണിയെടുക്കുന്ന നമ്മുടെ പോലീസുകാരെയും, ഭരണാധികാരികളെയും, ഇതിനായി പ്രവർത്തിക്കുന്ന ഓരോരുത്തരെയും, എത്ര അഭിനന്ദിച്ചാലും മതിയാവില്ല. എന്നാൽ ഇവരുടെ അധ്വാനം വിജയിക്കണമെങ്കിൽ നാമും ഒരേമനസ്സോട് കൂടെ നിലകൊള്ളണം. കൊറോണ എന്ന മഹാമാരിയെ ലോകത്തിൽ നിന്ന് പാടെ ഇല്ലാതാക്കാൻ പ്രയത്നിക്കുന്ന എല്ലാ നല്ലവരായ ജീവന്റെ കാവൽക്കാർക്ക് എന്റെ നന്ദിയും അഭിനന്ദനവും അർപ്പിക്കുന്നു.

റിന്റ തെരേസ സിബി
6 C സെന്റ് മേരീസ് ജി എച്ച് എസ് എസ് പാലാ
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം